Winter Skincare: ശൈത്യകാലത്ത് ചർമ്മം വരണ്ടതാകുന്നോ? മൃദുവായ ചർമ്മത്തിനായി ഇക്കാര്യങ്ങൾ ചെയ്യാം

Winter Skincare: മഞ്ഞുകാലത്ത് ചർമ്മത്തിന് കൂടുതൽ സംരക്ഷണം നൽകേണ്ടതുണ്ട്. വേനൽക്കാലത്തേക്കാൾ മഞ്ഞുകാലം ചർമ്മത്തെ കൂടുതൽ ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്.

Written by - Zee Malayalam News Desk | Last Updated : Oct 12, 2022, 12:46 PM IST
  • തണുത്ത കാലാവസ്ഥയിൽ ചർമ്മം വരണ്ടുപോകാതിരിക്കാൻ, വിറ്റാമിൻ ഇ അടങ്ങിയ മോയ്സ്ചറൈസർ ഉപയോഗിക്കണം
  • ദിവസവും രണ്ട് മൂന്ന് തവണ മോയ്സ്ചറൈസർ ഉപയോഗിക്കുക
  • രാത്രി ഉറങ്ങുന്നതിന് മുമ്പും മോയ്സ്ചറൈസർ പുരട്ടുക
Winter Skincare: ശൈത്യകാലത്ത് ചർമ്മം വരണ്ടതാകുന്നോ? മൃദുവായ ചർമ്മത്തിനായി ഇക്കാര്യങ്ങൾ ചെയ്യാം

ശൈത്യകാലം എല്ലാവർക്കും ഇഷ്ടമാണ്, എന്നാൽ മറ്റേതൊരു സീസണും പോലെ അതിനും പോരായ്മകളും ഉണ്ട്. ശൈത്യകാലത്ത് നമ്മുടെ ചർമ്മം വളരെ വരണ്ടതായി മാറുന്നു. ശൈത്യകാലത്ത് വായുവിലെ ഈർപ്പം വളരെ കുറവായിരിക്കും, വരണ്ട വായു നമ്മുടെ ചർമ്മത്തിൽ നിന്ന് ഈർപ്പം ഇല്ലാതാക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ വേനൽക്കാലത്തേക്കാൾ മഞ്ഞുകാലത്താണ് ചർമ്മത്തിന് കൂടുതൽ സംരക്ഷണം നൽകേണ്ടത്.

തണുത്ത കാലാവസ്ഥയിൽ ചർമ്മ സംരക്ഷണത്തിന് ചെയ്യേണ്ട കാര്യങ്ങൾ:

1. വിറ്റാമിൻ ഇ അടങ്ങിയ മോയ്സ്ചറൈസർ: തണുത്ത കാലാവസ്ഥയിൽ ചർമ്മം വരണ്ടുപോകാതിരിക്കാൻ, വിറ്റാമിൻ ഇ അടങ്ങിയ മോയ്സ്ചറൈസർ ഉപയോഗിക്കണം. ദിവസവും രണ്ട് മൂന്ന് തവണ മോയ്സ്ചറൈസർ ഉപയോഗിക്കുക, രാത്രി ഉറങ്ങുന്നതിന് മുമ്പും മോയ്സ്ചറൈസർ പുരട്ടുക.

2. മൈൽഡ് സ്‌ക്രബ്- മഞ്ഞുകാലത്ത് മൃതചർമ്മം മുഖത്ത് അടിഞ്ഞുകൂടാൻ തുടങ്ങുന്നത് കാണാൻ സാധിക്കും. ഇത് ഒഴിവാക്കാൻ, ആഴ്‌ചയിൽ മൂന്ന് തവണ വീര്യം കുറഞ്ഞ സ്‌ക്രബ് ഉപയോഗിക്കുക. ഇത് മൃത‌ചർമ്മത്തെ നീക്കം ചെയ്യുകയും മുഖത്തിന് മുഖത്തിന് കൂടുതൽ തിളക്കം നൽകുകയും ചെയ്യും.

3. വെളിച്ചെണ്ണ- വെളിച്ചെണ്ണ ഈർപ്പം നിലനിർത്തുന്നതിന് ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു. കുളിച്ചതിന് ശേഷം വെളിച്ചെണ്ണ ചർമ്മത്തിൽ പുരട്ടാം. കുളിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് വെളിച്ചെണ്ണ ചർമ്മത്തിൽ പുരട്ടി അൽപനേരം മസ്സാജ് ചെയ്ത ശേഷം കുളിക്കുന്നതിനും ചർമ്മത്തെ വരണ്ടതാക്കാതിരിക്കാൻ സഹായിക്കും.

4. ചെറുചൂടുള്ള വെള്ളത്തിൽ കുളിക്കുക- ശൈത്യകാലത്ത് കുളിക്കാൻ കൂടുതൽ ചൂടുള്ള വെള്ളം ഉപയോഗിക്കരുത്. ഇത് ചർമ്മത്തിലെ ഈർപ്പം കുറയ്ക്കും. ചെറുചൂടുള്ള വെള്ളത്തിൽ മാത്രം കുളിക്കുക. മുഖം കഴുകാൻ ചൂടുവെള്ളമോ തണുത്ത വെള്ളമോ ഉപയോഗിക്കരുത്, പകരം ചെറുചൂടുള്ള വെള്ളത്തിൽ മുഖം കഴുകുക.

5. പാലിന്റെ ഉപയോഗം- നിങ്ങളുടെ മുഖം വരണ്ടതാണെങ്കിൽ, പാൽ മുഖത്ത് പുരട്ടി അൽപനേരം മസ്സാജ് ചെയ്ത ശേഷം ചെറുചൂടുവെള്ളത്തിൽ മുഖം കഴുകിയാൽ ചർമ്മം വളരെ മൃദുവാകും. രാത്രിയിൽ പാൽ മുഖത്ത് പുരട്ടി ഉറങ്ങി രാവിലെ കഴുകിക്കളയുന്നതും നല്ലതാണ്.

6. ധാരാളം വെള്ളം കുടിക്കുക- ശൈത്യകാലത്ത്, പലപ്പോഴും വെള്ളം കുടിക്കുന്നത് കുറവായിരിക്കും. അത് ചർമ്മത്തെ ദോഷകരമായി ബാധിക്കുകയും ചർമ്മം വരണ്ടതാകാൻ കാരണമാകുകയും ചെയ്യും. അതിനാൽ, വെള്ളം കുടിക്കുന്നത് കുറയ്ക്കരുത്. ദിവസവും എട്ട് മുതൽ പത്ത് ഗ്ലാസ് വരെ വെള്ളം കുടിക്കുക. മഞ്ഞുകാലത്ത് ഇളം ചൂടുവെള്ളം കുടിക്കുന്നതും ഗുണം ചെയ്യും.

കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News