World Arthritis Day 2022: സന്ധിവേദനയുടെ ലക്ഷണങ്ങളും കാരണങ്ങളും അറിയാം, പ്രതിരോധിക്കാം

World Arthritis Day 2022: വാതം പലതരത്തിലുണ്ടെങ്കിലും രണ്ടുതരം സന്ധിവേദനകളാണ് സാധാരണയായി കണ്ടുവരുന്നത്. ഓസ്റ്റിയോ ആർത്രൈറ്റിസ്, റൂമറ്റോയ്ഡ് ആർത്രൈറ്റിസ് എന്നിവയാണ് ഇവ.

Written by - Zee Malayalam News Desk | Last Updated : Oct 12, 2022, 01:36 PM IST
  • സന്ധിവാതം എന്ന രോഗം അറുപത്തിയഞ്ച് വയസ്സിന് മുകളിലുള്ളവരിലാണ് കൂടുതലായി കാണപ്പെടുന്നത്
  • എന്നാൽ അടത്തകാലങ്ങളിലായി ഈ രോഗം ചെറുപ്പക്കാരിലും പിടിമുറുക്കുന്നതായാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്
World Arthritis Day 2022: സന്ധിവേദനയുടെ ലക്ഷണങ്ങളും കാരണങ്ങളും അറിയാം, പ്രതിരോധിക്കാം

സന്ധിവാതം മുട്ടുകളെയും ഇടുപ്പിലെ എല്ലുകളെയും ബാധിക്കുന്ന ഒരു രോ​ഗാവസ്ഥയാണ്. ഈ രോഗം ബാധിച്ച ആളുകൾക്ക് കൈകളും കാലുകളും ചലിപ്പിക്കുമ്പോൾ വളരെയധികം വേദനയുണ്ടാകുന്നു. എല്ലാ വർഷവും ഒക്ടോബർ 12 ലോക സന്ധിവാത ദിനമായി ആചരിക്കുന്നു. 1996 ഒക്ടോബർ 12 മുതലാണ് ലോക സന്ധിവാത ദിനം ആചരിച്ച് തുടങ്ങിയത്. സന്ധികളുമായി ബന്ധപ്പെട്ട ഒരു പ്രശ്നമാണ് ആർത്രൈറ്റിസ്. ഈ രോഗാവസ്ഥയിൽ, വ്യക്തിയുടെ സന്ധികളിൽ വേദനയും വീക്കവും ഉണ്ടാകുന്നു. സന്ധിവാതം ശരീരത്തിലെ ഏതെങ്കിലും സന്ധികളെയോ ഒന്നിലധികം സന്ധികളെയോ ബാധിക്കാം. വാതം പലതരത്തിലുണ്ടെങ്കിലും രണ്ടുതരം സന്ധിവേദനകളാണ് സാധാരണയായി കണ്ടുവരുന്നത്. ഓസ്റ്റിയോ ആർത്രൈറ്റിസ്, റൂമറ്റോയ്ഡ് ആർത്രൈറ്റിസ് എന്നിവയാണ് ഇവ.

സന്ധിവാതത്തിന്റെ കാരണങ്ങൾ

സന്ധികളുടെ ശരിയായ പ്രവർത്തനത്തിൽ സന്ധികളിൽ അടങ്ങിയിരിക്കുന്ന ടിഷ്യുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. സന്ധികളിൽ ഏതെങ്കിലും തരത്തിലുള്ള പരിക്കുകളാൽ ടിഷ്യൂകൾക്ക് കേടുപാടുകൾ സംഭവിക്കുന്നു. ഇതിന്റെ ഫലമായാണ് സന്ധിവാതം ഉണ്ടാകുന്നത്. നമ്മുടെ ശരീരത്തിലെ എല്ലുകളിലെ സന്ധികൾ വളരെ പ്രധാനമാണ്. ശരീരത്തിലെ രണ്ട് അസ്ഥികൾ കൂടിച്ചേരുന്ന സ്ഥലമാണ് ഇവ. സന്ധികൾ ശരിയായി പ്രവർത്തിക്കുമ്പോഴാണ് കാൽമുട്ടുകളും കൈമുട്ടുകളും പോലുള്ള ശരീരത്തിന്റെ ഭാ​ഗങ്ങൾ വളയ്ക്കാൻ നമുക്ക് സാധിക്കുന്നത്. സന്ധിവാതം എന്ന രോഗം അറുപത്തിയഞ്ച് വയസ്സിന് മുകളിലുള്ളവരിലാണ് കൂടുതലായി കാണപ്പെടുന്നത്. എന്നാൽ അടത്തകാലങ്ങളിലായി ഈ രോഗം ചെറുപ്പക്കാരിലും പിടിമുറുക്കുന്നതായാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

സന്ധിവേദനയുടെ ലക്ഷണങ്ങൾ:

1. ഇടയ്ക്കിടെയുള്ള പനി

2. പേശി വേദന

3. എപ്പോഴും ക്ഷീണവും തളർച്ചയും അനുഭവപ്പെടുക

4. ഊർജ്ജം കുറയുക

5. വിശപ്പില്ലായ്മ

6. ശരീരഭാരം കുറയുക

7. സന്ധികളിൽ വേദന

8. സാധാരണ ചലനങ്ങളിൽ പോലും ശരീരത്തിൽ അസഹനീയമായ വേദന

9. ശരീരത്തിന്റെ ഊഷ്മാവ് വർധിക്കുന്നു

10. ശരീരത്തിൽ ചുവന്ന ചുണങ്ങുകൾ പ്രത്യക്ഷപ്പെടുന്നു

11. സന്ധികൾക്ക് ചുറ്റുമുള്ള ചർമ്മത്തിൽ മുഴകൾ കാണപ്പെടുന്നു

ഈ ലക്ഷണങ്ങളെല്ലാം ആർത്രൈറ്റിസ് ആയിരിക്കാൻ സാധ്യതയുണ്ട്. ആർത്രൈറ്റിസ് എന്ന പ്രശ്നത്താൽ ബുദ്ധിമുട്ടുന്ന ഒരു വ്യക്തിക്ക് ചിലപ്പോൾ അസഹനീയമായ വേദന അനുഭവപ്പെടുന്നു. ചെറിയ ദൂരം നടന്നാൽ പോലും ക്ഷീണം തോന്നുന്ന തരത്തിൽ വ്യക്തി ദുർബലനാകുന്നു. നടക്കാനും ഇരിക്കാനും ഏറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നു. നടക്കുമ്പോഴും ഇരിക്കുമ്പോഴും സന്ധികളിൽ അസഹനീയമായ വേദനയുണ്ടാകും. രോ​ഗലക്ഷണങ്ങൾ അനുഭവപ്പെടുമ്പോൾ തന്നെ വൈദ്യസഹായം തേടേണ്ടതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News