Rheumatoid Arthritis : ആമവാതത്തെ തുടർന്നുള്ള പ്രശ്‍നങ്ങൾ ഒഴിവാക്കേണ്ടത് എങ്ങനെ?

 50 മുതൽ 60 ശതമാനം ആളുകളിൽ ജനിതകമായ കാരണങ്ങൾ കൊണ്ടാണ് ആമവാതം ഉണ്ടാകുന്നത്. 

Written by - Zee Malayalam News Desk | Last Updated : Apr 23, 2022, 04:50 PM IST
  • 50 മുതൽ 60 ശതമാനം ആളുകളിൽ ജനിതകമായ കാരണങ്ങൾ കൊണ്ടാണ് ആമവാതം ഉണ്ടാകുന്നത്.
  • അതേ സമയം പുകവലി, പോഷകാഹാര കുറവ് എന്നിവ മൂലവും ആമവാതം ഉണ്ടാകും.
  • കൂടാതെ അമിത വണ്ണവും ആമവാതം ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
  • വേദന കുറയ്ക്കാനുള്ള ഏറ്റവും പ്രധാനമായ മാർഗമാണ് വ്യായാമം.
Rheumatoid Arthritis :  ആമവാതത്തെ തുടർന്നുള്ള പ്രശ്‍നങ്ങൾ ഒഴിവാക്കേണ്ടത് എങ്ങനെ?

സന്ധിവാതത്തിന്റെ ഒരു വകഭേദമാണ് ആമവാതം. ഇത് അതികഠിനമായ വേദനയ്ക്ക് കാരണമാകാറുണ്ട്. ഇതിന് കാര്യമായ മരുന്നുകൾ ഇനിയും കണ്ടെത്തിയിട്ടില്ലെങ്കിലും പഠനങ്ങൾ പുരോഗമിക്കുകയാണ്. ലോകത്താകമാനം ഉള്ള ജനങ്ങളിൽ 1 ശതമാനം ആളുകൾക്ക് മാത്രമാണ് ആമവാതം സ്ഥിരീകരിച്ചിട്ടുള്ളത്.  50 മുതൽ 60 ശതമാനം ആളുകളിൽ ജനിതകമായ കാരണങ്ങൾ കൊണ്ടാണ് ആമവാതം ഉണ്ടാകുന്നത്. അതേ സമയം  പുകവലി, ബാക്ടീരിയ, പോഷകാഹാര കുറവ് എന്നിവ മൂലവും ആമവാതം ഉണ്ടാകും. കൂടാതെ അമിത വണ്ണവും ആമവാതം ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സംസ്കരിച്ച കാർബോഹൈഡ്രേറ്റുകൾ ഒഴിവാക്കുക

വറുത്ത ഭക്ഷണങ്ങൾ, ചുവന്ന മാംസം, പാലുൽപ്പന്നങ്ങൾ, മുട്ട എന്നിവയിൽ കാണുന്ന  ട്രാൻസ് ഫാറ്റ് ആമവാതം മൂലമുള്ള വേദനയും നീരും കൂടാൻ കാരണമാകും. അത് പോലെ തന്നെ പഞ്ചസാരയും ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കുന്നതാണ് നല്ലത്. ധാരാളം പഴങ്ങളും പച്ചക്കറികളും, ധാന്യങ്ങളും ആരോഗ്യകരമായ ഫാറ്റും ആമവാതമുള്ളവർ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.

ALSO READ: Summer Tips: വേനൽക്കാലത്ത് മുട്ടകഴിക്കാൻ പറ്റില്ല; പകരം കഴിക്കാൻ ഇത്രയും സാധനങ്ങൾ

ഒമേഗ -3 ഫാറ്റി ആസിഡ്

ഒമേഗ -3 ഫാറ്റി ആസിഡുകൾ നീര് കുറയാൻ സഹായിക്കും. ചില പഠനങ്ങളൂം ഇത് തെളിയിച്ചിട്ടുണ്ട്. മത്സ്യ എണ്ണ ഉപയോഗിച്ചും ആമവാതത്തിനുള്ള ചികിത്സ നടത്താമെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും, എത്ര അളവിൽ കഴിക്കണമെന്ന് ഇനിയു കണ്ടെത്തിയിട്ടില്ല. കൂടുതൽ അളവിൽ മത്സ്യ എണ്ണ കഴിക്കുന്നത് രക്തം കട്ടപിടിക്കാൻ കാരണമാകുകയും സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത വർധിക്കുകയും ചെയ്യും. 

ഉറക്കം

ഏത് രോഗത്തിനെയും എന്ന പോലെ ശരിയായ ഉറക്കം ലഭിക്കേണ്ടത് ആമവാദത്തിനും അത്യാവശ്യമാണ്.2018 ലെ ഒരു പഠനം പ്രകാരം ഉറക്കം കുറയുന്നത് ആമവാതം മൂലമുള്ള വേദന വർധിക്കാൻ കാരണമായി കണ്ടെത്തിയിട്ടുണ്ട്. ആമവാതം ഉള്ളവർ ദിവസം 8 മണിക്കൂർ ഉറക്കമെങ്കിലും കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
    
ആരോഗ്യപൂർണമായ ഭക്ഷണം

ആരോഗ്യപൂർണമായ ഭക്ഷണം കഴിക്കേണ്ടത് അത്യവശ്യമാണ്. 2017 ലെ ഒരു പഠനം അനുസരിച്ച് ആളുകളുടെ ഭക്ഷണ ക്രമം ആമവാതത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാറുണ്ട്. ആന്റിഓക്‌സിഡന്റുകളും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുള്ള ഭക്ഷണങ്ങൾ കഴിക്കണമെന്നാണ് ഈ പഠനം പറയുന്നത്. വേവിക്കാത്ത അല്ലെങ്കിൽ ചെറുതായി മാത്രം വേവിച്ച പച്ചകറികൾ, മഞ്ഞൾ, ഇഞ്ചി തുടങ്ങിയവ, പഴങ്ങൾ, തൈര് ഇവയൊക്കെ കഴിക്കുന്നത് നല്ലതാണ്.
 

വ്യായാമം             

വേദന കുറയ്ക്കാനുള്ള ഏറ്റവും പ്രധാനമായ മാർഗമാണ് വ്യായാമം. ഇത് പേശികളുടെ ശക്തി കൂട്ടുകയും സന്ധികളിലെ വേദന കുറയ്ക്കുകയും ചെയ്യും. വ്യായാമം ഉറക്കം ലഭിക്കാനും തളർച്ച ഇല്ലാതാക്കാനും സഹായിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. വേഗത്തിലുള്ള നടത്തം, നീന്തൽ, വാട്ടർ എയ്റോബിക്സ് ഇവയെല്ലാം ചെയ്യുന്നത് വളരെ ഫലപ്രദമാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News