ചൈന: ഒരു ദിവസം ഒരു പാക്കറ്റ് സിഗരറ്റ് വലിച്ചുതീര്‍ക്കുന്നയാളുടെ ശ്വാസകോശത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഡോക്ടര്‍മാര്‍.
30 വര്‍ഷക്കാലം പുകവലി തുടര്‍ന്നയാളുടെ ശ്വാസകോശം പുറത്തെടുത്ത ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.
പുകവലി കാരണം മരിച്ചയാളുടെ ശ്വാസകോശമാണിത്. ചൈനയിലെ ജിയാങ്‌സുവിലെ വൂസി പീപ്പിള്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് വീഡിയോ അടക്കം പുറത്തുവിട്ടത്.
കരിപിടിച്ച് കറുത്ത നിലയിലാണ് ഇയാളുടെ ശ്വാസകോശം. പുകവലിക്കാത്തയാളുടെ ശ്വാസകോശത്തിനൊപ്പമുള്ള ചിത്രവും ഡോക്ടര്‍മാര്‍ പുറത്തുവിട്ടിട്ടുണ്ട്.
അവയവ ദാനത്തിന് സമ്മതം നല്‍കിയതിനെത്തുടര്‍ന്നാണ് ഇയാളെ ശസ്ത്രക്രിയ ചെയ്തത്.
ശ്വാസകോശം ദാനം ചെയ്യുന്നതിനു മുന്നോടിയായി ചെയ്യുന്ന ഓക്‌സിജനേഷന്‍ പരിശോധനയില്‍ തകരാറൊന്നും കണ്ടിരുന്നില്ല. എന്നാല്‍ പുറത്തെടുത്തപ്പോഴാണ് ഇയാളുടെ അവയവങ്ങളും ദുരവസ്ഥ മനസിലാകുന്നത്.