പാര്‍ക്കിന്‍സന്‍സ് രോഗമുള്ളവരെ നടക്കാന്‍ സഹായിക്കുന്ന സ്മാര്‍ട്ട് വാക്കിംഗ് സ്റ്റിക്ക് പുറത്തിറങ്ങി

പാര്‍ക്കിന്‍സന്‍സ് രോഗമുള്ളവരെ നടക്കാന്‍ സഹായിക്കുന്ന സ്മാര്‍ട്ട് വാക്കിംഗ് സ്റ്റിക്ക് രംഗത്ത് .നേഹ ഷാഹിദ് ചൌധരിയെന്ന യുവതിയാണ് സ്മാര്‍ട്ട് വാക്കിംഗ് സ്റ്റിക്ക് വികസിപ്പിച്ചത് .തന്‍റെ വല്ല്യച്ചന്‍ പാര്‍ക്കിന്‍സന്‍സ് കാരണം നടക്കാന്‍ ബുദ്ധിമുട്ടുന്നത് കണ്ടതാണ് നേഹ ഇത്തരമൊരു സ്റ്റിക്ക് വികസിപ്പിക്കാന്‍ കാരണം 

Last Updated : May 23, 2016, 07:55 PM IST
പാര്‍ക്കിന്‍സന്‍സ് രോഗമുള്ളവരെ നടക്കാന്‍ സഹായിക്കുന്ന സ്മാര്‍ട്ട് വാക്കിംഗ് സ്റ്റിക്ക് പുറത്തിറങ്ങി

ന്യൂഡല്‍ഹി: പാര്‍ക്കിന്‍സന്‍സ് രോഗമുള്ളവരെ നടക്കാന്‍ സഹായിക്കുന്ന സ്മാര്‍ട്ട് വാക്കിംഗ് സ്റ്റിക്ക് രംഗത്ത് .നേഹ ഷാഹിദ് ചൌധരിയെന്ന യുവതിയാണ് സ്മാര്‍ട്ട് വാക്കിംഗ് സ്റ്റിക്ക് വികസിപ്പിച്ചത് .തന്‍റെ വല്ല്യച്ചന്‍ പാര്‍ക്കിന്‍സന്‍സ് കാരണം നടക്കാന്‍ ബുദ്ധിമുട്ടുന്നത് കണ്ടതാണ് നേഹ ഇത്തരമൊരു സ്റ്റിക്ക് വികസിപ്പിക്കാന്‍ കാരണം 

പാര്‍ക്കിന്‍സന്‍സ് രോഗമുള്ളവര്‍ നടക്കുന്നതിനിടയില്‍ അവരുടെ കൈ കാലുകള്‍ മരവിച്ച് നടത്തം തുടരാനാകത്ത അവസ്ഥ ഉണ്ടാവാറുണ്ട് . ഇത്തരമൊരു അവസ്ഥ ഉണ്ടാവുന്ന നിമിഷം ഈ സ്റ്റിക്ക് വൈബ്രേറ്റ്‌ ചെയ്യുകയും രോഗിക്ക് നടത്തത്തിന്റെ താളം തിരിച്ച് കിട്ടുകയും ചെയ്യും .അങ്ങനെ അവര്‍ക്ക് വീണ്ടും നടത്തം തുടരാം.

യൂണിവേര്‍സിറ്റി ഓഫ് വെസ്റ്റ് ഓഫ് ഇംഗ്ലണ്ടില്‍ നിന്ന്‍ പ്രോഡക്ക്റ്റ് ഡിസൈനിംഗ് ടെക്നോളജിയില്‍ ബിരുദം നേടിയിട്ടുള്ള നേഹ "വാക്ക് ടു ബീറ്റ്" എന്ന സ്റ്റാര്‍ട്ട്‌ അപ്പ് കമ്പനിയുടെ സ്ഥാപക കൂടിയാണ് .തന്‍റെ പുതിയ പ്രോഡക്ക്റ്റിന് ആളുകള്‍ക്കിടയില്‍ ലഭിച്ച സ്വീകാര്യതയില്‍ ഞെട്ടിയിരിക്കുകയാണ് നേഹ. നേഹയുടെ കണ്ടുപിടിത്തം നടത്തതിനിടയില്‍ കൈകാലുകള്‍ മരവിക്കുന്ന പ്രശ്നം സ്ഥിരമായി അനുഭവിക്കുന്ന ബ്രിട്ടനിലെ  127,000 റോളം വരുന്ന രോഗികള്‍ക്ക് വലിയൊരു അനുഗ്രഹം തന്നെയായിരിക്കും 

 

 

 

Trending News