പൈനാപ്പിള്‍ കഴിക്കാത്തവരായി ആരും തന്നെയുണ്ടാവില്ല. അതിലെ മധുരം എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ്. എന്നാല്‍, മധുരത്തിന് പുറമേ പൈനാപ്പിള്‍ കഴിക്കുന്നത് കൊണ്ട് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങളെപറ്റി അറിയുന്നവര്‍ വളരെ ചുരുക്കമേയുള്ളൂ. എവിടെയും നല്ല വിലക്കുറവില്‍ ഭ്യമാവുന്ന കൈതച്ചക്ക മനുഷ്യ ശരീരത്തിനാവശ്യമായ നിരവധി ആരോഗ്യ മൂലികകളാണ് പ്രദാനം ചെയ്യുന്നത്. ഇവിടെയിതാ പൈനാപ്പിള്‍ കഴിക്കുന്നതിന്‍റെ അഞ്ച് ആരോഗ്യ ഗുണങ്ങള്‍ ഏതൊക്കെയെന്ന്‍ അറിയാം.
*പൈനാപ്പിളിള്‍ വൈറ്റമിന്‍ എ, ബീറ്റാകരോട്ടിന്‍ എന്നിവയടങ്ങിയിട്ടുണ്ട്. കാഴ്ചശക്തി കൂട്ടാന്‍ ഇത് സഹായിക്കും.
*പൈനാപ്പിള്‍ വെള്ളത്തില്‍ നിന്നും ലഭിയ്ക്കുന്ന ബ്രോമലിന് ക്യാന്‍സറിനെ ചെറുക്കാനുള്ള ശേഷിയുണ്ട്. ദഹനം ശരിയായി നടക്കാന്‍ പൈനാപ്പിള്‍ വെള്ളം സഹായിക്കും.
*പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ശരീത്തിലെ വൈറസുകളേയും ചര്‍മ്മത്തിലുണ്ടാകുന്ന ഇന്‍ഫക്ഷനുകളേയും പ്രതിരോധിക്കാന്‍ സഹായിക്കും.
*പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന ബ്രോമെലയ്ന്‍ എന്ന എന്‍സൈം ദഹനക്കേട് അകറ്റാന്‍ സഹായിക്കുകയും ചുമ, കഫം എന്നിവ അകറ്റാന്‍ സഹായിക്കും.
*പ്രകൃതിദത്ത മധുരവും പോഷക മൂല്യങ്ങളും ഇതില്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഭാരം കുറയ്ക്കാന്‍ പൈനാപ്പിള്‍ ഉത്തമമായ ആഹാരമാണ്.