അതിര്‍ത്തിയില്‍ നുഴഞ്ഞ് കയറ്റ ശ്രമം തടയുന്നതിനിടെ ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു

അതിര്‍ത്തിയില്‍ വീണ്ടും നുഴഞ്ഞ് കയറ്റ ശ്രമം. ജമ്മു കാശ്മീരിലെ താംഗ്ധാറിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തടയുന്നതിനിടെയുണ്ടായ വെടി വയ്പിൽ ഒരു ജവാൻ കൊല്ലപ്പെട്ടു. ഒരു സൈനികന് പരിക്കേറ്റു.  

Last Updated : Oct 27, 2016, 07:11 PM IST
അതിര്‍ത്തിയില്‍ നുഴഞ്ഞ് കയറ്റ ശ്രമം തടയുന്നതിനിടെ ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും നുഴഞ്ഞ് കയറ്റ ശ്രമം. ജമ്മു കാശ്മീരിലെ താംഗ്ധാറിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തടയുന്നതിനിടെയുണ്ടായ വെടി വയ്പിൽ ഒരു ജവാൻ കൊല്ലപ്പെട്ടു. ഒരു സൈനികന് പരിക്കേറ്റു.  

മേഖലയില്‍ ഭീകരരും സൈന്യവുമായുള്ള ഏറ്റ് മുട്ടല്‍ തുടരുകയാണ്. അതേസമയം, പാക് അധീന കാശ്മീരിൽ നിന്നുള്ള നുഴഞ്ഞുകയറ്റ് ശ്രമം പരാജയപ്പെടുത്തിയതായി സൈന്യം അറിയിച്ചു.

 

 

നേരത്തെ, അര്‍നിയ, ആര്‍എസ് പുര സെക്ടറില്‍ ബിഎസ്എഫ് നടത്തിയ വെടിവെയ്പില്‍ ഒരു പാക് സൈനികന്‍ കൊല്ലപ്പെടുകയും ഒരു പാക് റേഞ്ചര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. രാജ്യാന്തര അതിര്‍ത്തിയില്‍ പാകിസ്താന്‍ നടത്തിയ വെടിവെയ്പിന് ബിഎസ്എഫ് തിരിച്ചടിക്കുകയായിരുന്നു.

അതിര്‍ത്തിയില്‍ പാകിസ്താന്‍ ഇപ്പോള്‍ നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണ്. തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ സൈന്യം പ്രകോപനം സൃഷ്ടിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.

Trending News