Bihar spurious liquor: ബിഹാറില്‍ വ്യാജമദ്യം കഴിച്ച് 10 മരണം, 14 പേർ ആശുപത്രിയിൽ

വ്യാജമദ്യം കഴിച്ച് ചികിത്സയിലുള്ള പലരുടെയും നില ഗുരുതരമാണ്. 

Written by - Zee Malayalam News Desk | Last Updated : Nov 4, 2021, 03:48 PM IST
  • 11 ദിവസത്തിനിടെ മൂന്നാമത്തെ തവണയാണ് ഇത്തരത്തിൽ ദുരന്തമുണ്ടാകുന്നത്.
  • ചമ്പാരനിൽ 6 പേരും 4 പേർ ​ഗോപാൽ​ഗഞ്ചിലുമാണ് മരിച്ചത്.
  • സംഭവത്തില്‍ നാലുപേര്‍ അറസ്റ്റിലായിട്ടുണ്ട്.
Bihar spurious liquor: ബിഹാറില്‍ വ്യാജമദ്യം കഴിച്ച് 10 മരണം, 14 പേർ ആശുപത്രിയിൽ

Patna: ബിഹാറില്‍ (Bihar) വ്യാജമദ്യം (Spurious liqour) കഴിച്ച് 10 പേർ മരിച്ചു. 14 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിഹാറിലെ വെസ്റ്റ് ചമ്പാരന്‍, ഗോപാല്‍ഗഞ്ച് ജില്ലകളിലാണ് വ്യാജമദ്യ ദുരന്തമുണ്ടായത്.

11 ദിവസത്തിനിടെ മൂന്നാമത്തെ തവണയാണ് ഇത്തരത്തിൽ ദുരന്തമുണ്ടാകുന്നത്. ചമ്പാരനിൽ 6 പേരും 4 പേർ ​ഗോപാൽ​ഗഞ്ചിലുമാണ് മരിച്ചത്.

Also Read: Joju George : ജോജു ജോര്‍ജിന്‍റെ കാര്‍ തകര്‍ത്ത സംഭവത്തിൽ പ്രതികൾക്കായി തിരച്ചിൽ തുടരുന്നു; ജോജു മാസ്‌ക് വെച്ചിരുന്നില്ലെന്ന് പരാതി നൽകി യൂത്ത് കോൺഗ്രസ്

വ്യാജമദ്യം കഴിച്ച് ചികിത്സയിലുള്ള പലരുടെയും നില ഗുരുതരമാണ്. മദ്യം കഴിച്ച് അൾപസമയത്തിനുള്ളിൽ ഇവർ കുഴഞ്ഞുവീഴുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷമാണ് മദ്യത്തില്‍ നിന്നുള്ള വിഷാംശമേറ്റതാണെന്ന് സ്ഥിരീകരിച്ചത്. സംഭവത്തില്‍ നാലുപേര്‍ അറസ്റ്റിലായിട്ടുണ്ട്.

Also Read: Fuel Price In Kerala : ഇന്ധനവിലയിൽ കേന്ദ്ര സർക്കാർ നികുതി വെട്ടികുറച്ചതിനെ തുടർന്ന് വിലകുറവ് പ്രാബല്യത്തിൽ; മൂല്യ വർദ്ധിത നികുതി കുറച്ച് സംസ്ഥാനങ്ങൾ; മാറ്റം വരുത്താതെ കേരളം

കഴിഞ്ഞ ജൂലൈയിലും വെസ്റ്റ് ചമ്പാരനില്‍ വ്യാജമദ്യം കഴിച്ച് 16 പേര്‍ മരിച്ചിരുന്നു. 2015ല്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയ സംസ്ഥാനമാണ് ബിഹാര്‍. മദ്യനിരോധനം നിലവില്‍ വന്ന ശേഷം മേഖലയില്‍ വ്യാജമദ്യ സംഘങ്ങള്‍ സജീവമാണെന്ന് ആരോപണവും സജീവമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News