റാഞ്ചിയില്‍ കുഴിബോംബ്‌ ആക്രമണം; പതിനൊന്ന് ജവാന്മാര്‍ക്ക് പരിക്കേറ്റു

സരായ് കേല മേഖലയ്ക്ക് സമീപമുള്ള വനത്തിലാണ് ആക്രമണം ഉണ്ടായത്.   

Last Updated : May 28, 2019, 12:03 PM IST
റാഞ്ചിയില്‍ കുഴിബോംബ്‌ ആക്രമണം; പതിനൊന്ന് ജവാന്മാര്‍ക്ക് പരിക്കേറ്റു

റാഞ്ചി: ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകളുടെ കുഴിബോംബ്‌ ആക്രമണത്തില്‍ പതിനൊന്ന് ജവാന്മാര്‍ക്ക് പരിക്കേറ്റു.  

 

 

സരായ് കേല മേഖലയ്ക്ക് സമീപമുള്ള വനത്തിലാണ് ആക്രമണം ഉണ്ടായത്. കോബ്ര ബറ്റാലിയനിലെ എട്ട് ജവാന്‍മാരും മൂന്ന് പോലീസുകാര്‍ ഉള്‍പ്പെടുന്ന പ്രത്യേക അന്വേഷണ സംഘം തിരച്ചില്‍ നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

നക്‌സല്‍ വിരുദ്ധ പട്രോളിംഗ് നടത്തിയിരുന്ന 209 കോബ്ര ഫോഴ്‌സിലെ ജവാന്മാര്‍ക്കും സംസ്ഥാന പോലീസ് അംഗങ്ങള്‍ക്കുമാണ് പരിക്ക് ഏറ്റത്.

കുഴിബോംബ്‌ പൊട്ടിത്തെറിച്ചതിന് പിന്നാലെ മാവോയിസ്റ്റുകള്‍ സുരക്ഷാജീവനക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

Trending News