2019 ലോക്സഭാ തിരഞ്ഞെടുപ്പ്: ഉത്തര്‍പ്രദേശില്‍ വിശാലസഖ്യം!!

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നിര്‍ണ്ണായക പ്രഖ്യാപനവുമായി 'നിര്‍ണ്ണായക' സംസ്ഥാനമായ ഉത്തര്‍ പ്രദേശ്. ലോക്സഭയിലേയ്ക്ക് ഏറ്റവുമധികം അംഗങ്ങളെ നല്‍കുന്ന സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. അതിനാല്‍ രാജ്യം ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്നത്‌ ഈ സംസ്ഥാനം തന്നെ.

Last Updated : Aug 3, 2018, 07:56 PM IST
2019 ലോക്സഭാ തിരഞ്ഞെടുപ്പ്: ഉത്തര്‍പ്രദേശില്‍ വിശാലസഖ്യം!!

ന്യൂഡല്‍ഹി: 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നിര്‍ണ്ണായക പ്രഖ്യാപനവുമായി 'നിര്‍ണ്ണായക' സംസ്ഥാനമായ ഉത്തര്‍ പ്രദേശ്. ലോക്സഭയിലേയ്ക്ക് ഏറ്റവുമധികം അംഗങ്ങളെ നല്‍കുന്ന സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. അതിനാല്‍ രാജ്യം ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്നത്‌ ഈ സംസ്ഥാനം തന്നെ.

എന്നാല്‍ എന്ന് പുറത്തുവന്ന വാര്‍ത്ത ഭരണകക്ഷിയെ സംബന്ധിച്ചിടത്തോളം അത്ര മധുരിക്കില്ല എന്നത് വാസ്തവം തന്നെ. 

കാരണം, ഉത്തര്‍ പ്രദേശില്‍ വിശാലസഖ്യത്തിന് പച്ചക്കൊടി കാട്ടി കോണ്‍ഗ്രസും, എസ്പിയും, ബിഎസ്പിയും ഒന്നിച്ചിരിക്കുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി നടന്നുവന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് മൂന്നുപാര്‍ട്ടികളും ഒന്നിച്ചിരിക്കുന്നത് എന്നത് രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ചിരിക്കുകയാണ്. 

ഇക്കാര്യങ്ങളിലെല്ലാം കോണ്‍ഗ്രസ്‌ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പൂര്‍ണ്ണ മേല്‍നോട്ടമാണ് ഉള്ളത്. മൂന്നു പാര്‍ട്ടികള്‍ക്കും എത്ര സീറ്റ് വീതം നല്‍കണമെന്ന കാര്യത്തിലും ഏതാണ്ട് തീരുമാനമായിട്ടുള്ളതായാണ് സൂചന. ഇത് സംബന്ധിച്ച് വിവിധ തലങ്ങളില്‍ മീറ്റിംഗ് നടന്നിരുന്നു എന്ന് മുതിര്‍ന്ന നേതാവ് വെളിപ്പെടുത്തി. 

വിശാലസഖ്യം നിലവില്‍ വന്നതോടെ ഉത്തര്‍പ്രദേശില്‍ ബിജെപിയ്ക്ക് 5 സീറ്റുപോലും ലഭിക്കില്ല എന്നാണ് ഇപ്പോള്‍സഖ്യത്തിന്‍റെ വാദം. 

അതേസമയം, മഹാരാഷ്ട്രയില്‍ ബിജെപിയുമായി ഉടക്കി നില്‍ക്കുന്ന ശിവസേനയുമായി സഖ്യത്തിന് കോണ്‍ഗ്രസിന് യാതൊരു പദ്ധതിയുമില്ല എന്നാണ് പാര്‍ട്ടി വക്താവ് അറിയിക്കുന്നത്. കാരണം ശിവസേനയുടെ ചിന്താധാര കോണ്‍ഗ്രസില്‍ നിന്നും തികച്ചും വ്യത്യസ്തം എന്നത് തന്നെ. എന്നാല്‍ മഹാരാഷ്ട്രയില്‍ എന്‍സിപിയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കും. 

ഉത്തർപ്രദേശ്, ബീഹാർ എന്നീ സംസ്ഥാനങ്ങളിലെ ബി.ജെ.പിയ്ക്ക് കനത്ത നഷ്ടമുണ്ടാകുമെന്ന് വാദിക്കുന്ന കോൺഗ്രസ് മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തിസ്ഗഢിലും സർക്കാർ രൂപീകരിക്കുമെന്നും അഭിപ്രായപ്പെട്ടു.

ഇത്തവണ വ്യക്തമായ ധാരണയോടുകൂടിയാണ് പാര്‍ട്ടി നീങ്ങുന്നതെന്ന് വ്യക്തമാണ്‌. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഒരു സംസ്ഥാനത്തും പാര്‍ട്ടി മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചിട്ടില്ല എന്നതും ഒരു പ്രത്യേകതയാണ്.

അമേത്തിയില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന സൂചന നല്‍കിയ പാര്‍ട്ടി റായ് ബറെലിയില്‍ ആര് മത്സരിക്കുമെന്ന കാര്യ൦ സോണിയ ഗാന്ധി തീരുമാനിക്കുമെന്നും പാര്‍ട്ടി വക്താവ് അറിയിച്ചു. 

ആന്ധ്ര തെലങ്കാനയെ സംബന്ധിച്ചും രാഹുല്‍ ഗാന്ധിക്ക് വ്യക്തമായ പദ്ധതിയുണ്ട്. അതിന് മുന്നോടിയായാണ് കേരളത്തിലെ രാഷ്ട്രീയ ചാണക്യനായ ഉമ്മന്‍ചാണ്ടിയ്ക്ക് പ്രത്യേക ദൗത്യവും നല്‍കി രാഹുല്‍ ഗാന്ധി ആന്ധ്രയിലേയ്ക്ക്\ അയച്ചിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ നീക്കങ്ങള്‍ ഫലം കാണുന്നുവെന്ന് വേണം കരുതാന്‍. 

 

 

 

 

 

 

Trending News