കൂടെ നിന്നവര്‍ക്ക് നന്ദിയറിയിച്ച് കനിമൊഴി

2 ജി അഴിമതിക്കേസില്‍ കുറ്റവിമുക്തയാക്കിയതില്‍ സന്തോഷമുണ്ടെന്നു രാജ്യസഭാ എംപിയും ഡിഎംകെ നേതാവുമായ കനിമൊഴി മാധ്യമങ്ങളോട് പറഞ്ഞു. സിബിഐ പ്രത്യേക കോടതിയുടെ വിധിപ്രസ്താവത്തിനു ശേഷമായിരുന്നു കനിമൊഴിയുടെ പ്രതികരണം.

Last Updated : Dec 21, 2017, 12:10 PM IST
കൂടെ നിന്നവര്‍ക്ക് നന്ദിയറിയിച്ച് കനിമൊഴി

ന്യൂഡല്‍ഹി: 2 ജി അഴിമതിക്കേസില്‍ കുറ്റവിമുക്തയാക്കിയതില്‍ സന്തോഷമുണ്ടെന്നു രാജ്യസഭാ എംപിയും ഡിഎംകെ നേതാവുമായ കനിമൊഴി മാധ്യമങ്ങളോട് പറഞ്ഞു. സിബിഐ പ്രത്യേക കോടതിയുടെ വിധിപ്രസ്താവത്തിനു ശേഷമായിരുന്നു കനിമൊഴിയുടെ പ്രതികരണം.

ഏഴുവര്‍ഷമായി നടന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ഡിഎംകെയെ കുറ്റവിമുക്തനാക്കിയതില്‍ സന്തോഷമെന്നും കനിമൊഴി പറഞ്ഞു.

കനിമൊഴിയും മുന്‍ ടെലികോം മന്ത്രി എ രാജയും ഉള്‍പ്പെടെ 19 പ്രതികളാണ് കേസിലുണ്ടായിരുന്നത്. പ്രതികള്‍ക്കെതിരെ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

Trending News