Dangerous to Live: നവി മുംബൈയിലെ 524 കെട്ടിടങ്ങൾ അപകടകരമായ നിലയില്‍, താമസക്കാരോട് ഒഴിയാൻ നിര്‍ദ്ദേശിച്ച് അധികൃതര്‍

Dangerous to Live:  സർവേയ്ക്ക് ശേഷം 'അപകടകരം'  എന്ന വിഭാഗത്തില്‍പ്പെടുത്തിയ കെട്ടിടങ്ങള്‍ പല ഉപ വിഭാഗങ്ങളിലും പെടുത്തിയിട്ടുണ്ട്.  ഈ ഈ കെട്ടിടങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം എന്നും നിര്‍ദ്ദേശിച്ച സമയത്തിന് ശേഷം വൈദ്യുതിയും ജലവിതരണവും വിച്ഛേദിക്കുമെന്നുമാണ് അറിയിപ്പ്  

Written by - Zee Malayalam News Desk | Last Updated : May 25, 2023, 03:25 PM IST
  • ഈ കെട്ടിടങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതര്‍ നല്‍കിയിരിയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണം എന്നും നിര്‍ദ്ദേശിച്ച സമയത്തിന് ശേഷം വൈദ്യുതിയും ജലവിതരണവും വിച്ഛേദിക്കുമെന്നും നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.
Dangerous to Live: നവി മുംബൈയിലെ 524 കെട്ടിടങ്ങൾ അപകടകരമായ നിലയില്‍,  താമസക്കാരോട് ഒഴിയാൻ നിര്‍ദ്ദേശിച്ച് അധികൃതര്‍

Navi Mumbai: മഹാരാഷ്ട്രയിലെ നവി മുംബൈ (Navi Mumbai) പ്രദേശത്തെ 500-ലധികം കെട്ടിടങ്ങൾ വിശദമായ സർവേ നടത്തിയതിന് ശേഷം ജീവിക്കാന്‍ അനുയോജ്യമല്ലാത്തവ (Dangerous)  ആയി പ്രഖ്യാപിച്ചു. 

നവി മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (Navi Mumbai Municipal Corporation - NMMC) തങ്ങളുടെ അധികാരപരിധിയിലുള്ള 524 കെട്ടിടങ്ങൾ ജീവിക്കാൻ യോഗ്യമല്ലെന്നും താമസക്കാരോട്   ഉടന്‍ തന്നെ വീട് ഒഴിയാനും നിര്‍ദ്ദേശിച്ചു. ഈ കെട്ടിടങ്ങളിലേക്കുള്ള വെള്ളവും വൈദ്യുതിയും  ഉടന്‍തന്നെ വിച്ഛേദിക്കുമെന്നും മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു.

Also Read:   LIC WhatsApp Service: എൽഐസി വാട്ട്‌സ്ആപ്പ് സേവനം എങ്ങിനെ ആക്ടീവ് ചെയ്യാം? ഘട്ടം ഘട്ടമായുള്ള പ്രക്രിയ അറിയാം 
 
സർവേയ്ക്ക് ശേഷം 'അപകടകരം'  (Dangerous) എന്ന വിഭാഗത്തില്‍പ്പെടുത്തിയ കെട്ടിടങ്ങള്‍ പല ഉപ വിഭാഗങ്ങളിലും പെടുത്തിയിട്ടുണ്ട്. അതായത്, ഏറ്റവും അപകടകരമായതും ഉടനടി പൊളിക്കേണ്ടതതുമായവ (C1), ഒഴിപ്പിക്കേണ്ടതും അറ്റകുറ്റപ്പണികൾ ആവശ്യമായവ (C-2A), ഒഴിപ്പിക്കല്‍ ആവശ്യമില്ല എന്നാല്‍ അറ്റകുറ്റപ്പണികൾ ആവശ്യമായവ  (C-2B), ചെറിയ അറ്റകുറ്റപ്പണികൾ (C-3)  ആവശ്യമായവ എന്നിങ്ങനെയാണ് ഉപ വിഭാഗങ്ങള്‍.  

Also Read:  9 Years of PM Modi: ചരിത്രം കുറിച്ച NDA സർക്കാരിന്‍റെ 9  നിർണായക തീരുമാനങ്ങള്‍
 
നവി മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ പുറത്തുവിട്ട 524 കെട്ടിടങ്ങളുടെ പട്ടികയില്‍  61 എണ്ണം C-1 വിഭാഗത്തിൽപ്പെടുന്നവയാണ്, അതായത് ഈ കെട്ടിടങ്ങള്‍ തീര്‍ത്തും വാസയോഗ്യമല്ലാത്തതും ഉടന്‍ പൊളിച്ചു നീക്കേണ്ടതുമാണ്. 114 എണ്ണം C-2A വിഭാഗത്തിലാണ്. 300 കെട്ടിടങ്ങള്‍  C-2B വിഭാഗത്തില്‍പ്പെടുന്നു.  C-3 വിഭാഗത്തില്‍ 49 എണ്ണം, അതായത് ചെറിയ അറ്റകുറ്റപ്പണികൾ ആവശ്യമായവ. നവി മുംബൈ മുനിസിപ്പൽ കമ്മീഷണർ രാജേഷ് നർവേക്കർ ആണ് ഈ വിവരങ്ങള്‍ പുറത്തു വിട്ടത്. 

ഈ കെട്ടിടങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതര്‍ നല്‍കിയിരിയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണം എന്നും നിര്‍ദ്ദേശിച്ച സമയത്തിന് ശേഷം വൈദ്യുതിയും ജലവിതരണവും വിച്ഛേദിക്കുമെന്നും നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. 

61 കെട്ടിടങ്ങൾ ഉടൻ പൊളിച്ചുനീക്കേണ്ടതിനാൽ C-1 വിഭാഗത്തിൽപ്പെട്ട ഈ കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതിയും ജലവിതരണവും ഉടൻ വിച്ഛേദിക്കുമെന്ന് മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു. 
താമസക്കാരോട് ഉടന്‍ തന്നെ ഒഴിഞ്ഞുമാറാൻ ആവശ്യപ്പെട്ടിരിയ്ക്കുകയാണ്. അപകടവും ജീവഹാനിയും ഒഴിവാക്കാൻ അപകടകരമായ കെട്ടിടങ്ങളുടെ ഉടമകളോടും താമസക്കാരോടും സ്ഥലം പെട്ടെന്ന് ഒഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അറിയിപ്പിൽ പറയുന്നു.

അതേസമയം, C-1 ഒഴികെയുള്ള വിഭാഗങ്ങളിലുള്ള കെട്ടിടങ്ങളിലെ താമസക്കാർ അറ്റകുറ്റപ്പണികൾ പൂര്‍ത്തിയാക്കി അധിനിവേശത്തിന് അനുയോജ്യമാണെന്ന് സിവിക് ബോഡി സാക്ഷ്യപ്പെടുത്തിയ ശേഷം വീണ്ടും താമസം ആരംഭിക്കാമെന്ന് നവി മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (NMMC) അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News