ചൈനയില്‍ നിന്നുള്ള PPE കിറ്റുകള്‍ ഗുണനിലവാരമില്ലാത്തതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം...

കോവിഡ് രോഗികളെ കണ്ടെത്തുന്നതിനും ഐസലേറ്റ് ചെയ്യുന്നതിനുമായി നിയോഗിക്കപ്പെടുന്ന ആരോഗ്യപ്രവർത്തകർക്കായി ചൈനയില്‍നിന്നും എത്തിച്ച PPE കിറ്റുകള്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തി കേന്ദ്ര  ആരോഗ്യമന്ത്രാലയം...

Last Updated : Apr 17, 2020, 08:57 PM IST
ചൈനയില്‍ നിന്നുള്ള PPE കിറ്റുകള്‍ ഗുണനിലവാരമില്ലാത്തതെന്ന് കേന്ദ്ര  ആരോഗ്യമന്ത്രാലയം...

ന്യൂഡല്‍ഹി: കോവിഡ് രോഗികളെ കണ്ടെത്തുന്നതിനും ഐസലേറ്റ് ചെയ്യുന്നതിനുമായി നിയോഗിക്കപ്പെടുന്ന ആരോഗ്യപ്രവർത്തകർക്കായി ചൈനയില്‍നിന്നും എത്തിച്ച PPE കിറ്റുകള്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തി കേന്ദ്ര  ആരോഗ്യമന്ത്രാലയം...

ചൈനയില്‍ നിന്നുള്ള 63,000 കിറ്റുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

റാപിഡ് ആന്റിബോഡി ടെസ്റ്റ്, ആര്‍എന്‍എ എക്‌സ്ട്രാക്ഷന്‍ കിറ്റുകള്‍ എന്നിവയടങ്ങിയ 6,50,000 കിറ്റുകളാണ് ഗാങ്‌സു വിമാനത്താവളത്തില്‍നിന്ന് വ്യാഴാഴ്ച ഇന്ത്യയില്‍ എത്തിയത്. ഇതില്‍ 63,000 കിറ്റുകളാണ് ഉപയോഗശൂന്യമെന്ന് കണ്ടെത്തിയത്. 

ചൈനയില്‍ നിന്നും PPE കിറ്റുകള്‍  വാങ്ങുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.  ഹോങ്കോ൦ഗ് , സിങ്കപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നും കിറ്റുകള്‍ കൊണ്ടുവരാനായിരുന്നു ആലോചിച്ചിരുന്നത്. അവിടെ നിന്ന് ലഭിക്കാത്ത സാചര്യത്തിലാണ് ശക്തമായ പരിശോധനയ്ക്ക് ശേഷം ചൈനയില്‍ നിന്ന് കിറ്റുകള്‍ കൊണ്ടുവരാന്‍ തീരുമാനിച്ചത്.

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ ചികിത്സാ ഉപകരണങ്ങള്‍ പരമാവധി ലഭ്യമാക്കാനുള്ള ശ്രമത്തിലാണു കേന്ദ്ര സര്‍ക്കാര്‍. കോവിഡ് പരിശോധനയ്ക്ക് ആവശ്യമായ കിറ്റുകള്‍,  PPE, വെന്റിലേറ്ററുകള്‍ എന്നിവയാണ് കോവിഡ് ബാധയ്ക്ക്  അടിയന്തരമായി വേണ്ടത്.

Trending News