കേന്ദ്രസർക്കാരിന്റെ ചില സുപ്രധാന തീരുമാനങ്ങൾക്കായി കേന്ദ്രസർക്കാർ ജീവനക്കാർ മാസങ്ങളായി കാത്തിരിക്കുകയാണ്.പുതുവർഷത്തിൽ ഇവർക്ക് ശമ്പളവർദ്ധനയുമായി ബന്ധപ്പെട്ട 3 സമ്മാനങ്ങൾ കേന്ദ്രത്തിൽ നിന്ന് ലഭിക്കാൻ സാധ്യതയുണ്ട്.
18 മാസത്തെ ഡിഎ കുടിശ്ശിക, ഫിറ്റ്‌മെന്റ് ഫാക്ടറിലെ വർധന, പുതിയ ഡിഎ വർദ്ധന എന്നിവ സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണത്തിനായി ജീവനക്കാർ കാത്തിരിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം, ഈ മൂന്ന് പ്രധാന ആവശ്യങ്ങളും കേന്ദ്രം പുതുവർഷത്തിൽ പരിഗണിക്കും.
18 മാസത്തെ ഡിഎ കുടിശ്ശിക സംബന്ധിച്ച്
2020 ജനുവരി മുതൽ 2021 ജൂൺ വരെയുള്ള 18 മാസത്തെ ഡിഎ കുടിശ്ശിക കാബിനറ്റ് ചർച്ചയ്ക്ക് വെച്ചിരിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം, ലെവൽ-3 ലെ ജീവനക്കാരുടെ ഡിഎ കുടിശ്ശിക 11,880 രൂപ മുതൽ 37,554 രൂപ വരെ കണക്കാക്കാം. ലെവൽ-13 അല്ലെങ്കിൽ ലെവൽ-14 ൽ, ജീവനക്കാരുടെ കുടിശ്ശിക 1,44,200 രൂപ മുതൽ 2,15,900 രൂപ വരെയാണ്.
ഫിറ്റ്‌മെന്റ് ഫാക്ടർ വർധന
അടുത്ത വർഷത്തെ കേന്ദ്ര ബജറ്റിന് ശേഷം ഫിറ്റ്‌മെന്റ് ഫാക്ടർ വർദ്ധന സംബന്ധിച്ച് കേന്ദ്രം തീരുമാനമെടുത്തേക്കും. ഇത് 3 മടങ്ങ് വർദ്ധിപ്പിച്ചാൽ, അലവൻസുകൾ ഒഴികെ ജീവനക്കാരുടെ ശമ്പളം 18,000 X 2.57 = 46,260 രൂപയാകും. കൂടാതെ, ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കുകയാണെങ്കിൽ, ശമ്പളം 26000 X 3.68 = 95,680 രൂപയാകും. 3 ഇരട്ടി ഫിറ്റ്‌മെന്റ് സർക്കാർ അംഗീകരിക്കുകയാണെങ്കിൽ, ശമ്പളം 21000 X 3 = 63,000 രൂപയാകും
അടുത്ത ഡിഎ വർധന സംബന്ധിച്ച തീരുമാനം
റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, ഉയർന്ന പണപ്പെരുപ്പ നിരക്കിന്റെ പശ്ചാത്തലത്തിൽ സർക്കാർ ജീവനക്കാർക്ക് പുതുവർഷത്തിൽ ഡിഎയിൽ 3 മുതൽ 5 ശതമാനം വരെ വർദ്ധനവ് ലഭിക്കും. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 01.07.2022 മുതൽ ലഭിക്കേണ്ട ക്ഷാമബത്തയും ഡിയർനസ് റിലീഫും 4 ശതമാനം നിരക്കിൽ ഈയിടെ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...