ഉത്തർപ്രദേശിലെ കാൻപുരിൽ ക്രിമിനലുകളുമായുള്ള ഏറ്റുമുട്ടലിൽ എട്ടു പൊലീസുകാർ കൊല്ലപ്പെട്ടു. ബികാരു ഗ്രാമത്തിലാണു സംഭവം. ക്രിമിനൽ പശ്ചാത്തലമുള്ള വികാസ് ദുബെ എന്നയാളെ തിരഞ്ഞ് എത്തിയതായിരുന്നു പൊലീസ്. അറുപതോളം കേസുകളാണ് ഇയാളുമേൽ ഉണ്ടായിരുന്നത്. ഡി.വൈ.എസ്.പി ദേവേന്ദ്ര മിശ്രയടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. 12 ഓളം പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
നിരവധി കേസുകളില്‍ പ്രതിയായ വികാസ് ദുബെയെ തേടിയെത്തിയ പോലീസ് സംഘത്തിന് നേരെയാണ് വെടിവെപ്പുണ്ടായത്. കാണ്‍പൂര്‍ ദേഹട്ടിലെ ശിവ്‌ലി പോലീസ് സ്‌റ്റേഷന്‍ പ്രദേശത്തെ ബ്രികു ഗ്രാമത്തിലാണ് പോലീസ് സംഘം റെയ്ഡ് നടത്തിയത്.
Also Read: പ്രിയങ്കാ ഗാന്ധിയോട് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ പകപോക്കല്‍ കാട്ടുന്നെന്ന് കെസി വേണുഗോപാല്‍!
ക്രിമിനലുകൾ ഗ്രാമത്തിലേക്കുള്ള റോഡ് തടഞ്ഞിരുന്നതായും അതെല്ലാം മറികടന്നാണു പൊലീസ് അവിടെ എത്തിയതെന്നും യുപി ഡിജിപി എച്ച്.സി.അശ്വതി പറഞ്ഞു. പുലർച്ചെ ഒരു മണിയോടെയാണ് റൈഡ് നടത്തിയത്. എന്നാൽ റെയിഡിനെ കുറിച്ച് അക്രമികൾക്ക് മുൻകൂട്ടി വിവരം ലഭിച്ചതായാണ് കണക്കാക്കുന്നത്. ടെറസിനു മുകളിൽ ഒളിച്ചിരുന്നാണ് അക്രമികൾ വീടിയുതിർത്തത്.
ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും, സംഭവത്തെക്കുറിച്ചു റിപ്പോർട്ട് തേടിയതായും ഡിജിപി അറിയിച്ചു. പൊലീസുകാർ കൊല്ലപ്പെട്ടതിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചിച്ചു. പോലീസിനോട് അദ്ദേഹം റിപ്പോർട് തേടുകയും പ്രതികൾക്കെതിരെ ഉടൻ നടപടിയെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. 2001-ല്‍ ശിവ്‌ലി പോലീസ് സ്‌റ്റേഷനില്‍ വച്ച് മുന്‍ മന്ത്രി സന്തോഷ് ശുക്ലയെ കൊലപ്പെടുത്തിയ കേസിലെ പ്രതികൂടിയാണ് ദുബേ. രാജ്‌നാഥ് സിങ് സര്‍ക്കാരില്‍ മന്ത്രിയായിരുന്നു സന്തോഷ് ശുക്ല.