5 വർഷത്തെ അനുഭവുമായി പ്രവർത്തനം തുടരും: പ്രധാനമന്ത്രി നരേന്ദ്രമോദി

തിരഞ്ഞെടുപ്പില്‍ നേടിയ ചരിത്ര വിജയത്തിന് ശേഷം ഇന്ന് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്‍റെ ആദ്യ സമ്മേളനം ആരംഭിക്കുകയാണ്.

Last Updated : Jun 17, 2019, 11:28 AM IST
5 വർഷത്തെ അനുഭവുമായി പ്രവർത്തനം തുടരും: പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ നേടിയ ചരിത്ര വിജയത്തിന് ശേഷം ഇന്ന് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്‍റെ ആദ്യ സമ്മേളനം ആരംഭിക്കുകയാണ്.

സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളെ കണ്ടിരുന്നു. 5 വര്‍ഷം നല്‍കിയ അനുഭവ സമ്പത്തിന്‍റെ ബലത്തില്‍ ഇനിയും പ്രവര്‍ത്തനം തുടരുമെന്ന് അദ്ദേഹം 
മാധ്യമങ്ങളോട് പറഞ്ഞു. അംഗബലത്തില്‍ ആകുലപ്പെടാതെ പ്രതിപക്ഷ൦ കൂടുതല്‍ കരുത്താര്‍ജ്ജിക്കണമെന്നും, ശക്തമായ പ്രതിപക്ഷം ജനാധിപത്യത്തിന് അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

2014ല്‍ നല്‍കിയതിലും കൂടുതല്‍ സീറ്റുകള്‍ നല്‍കിയാണ്‌ ജനങ്ങള്‍ ഇത്തവണ ബിജെപിയെ ലോക്സഭയിലേയ്ക്ക് നയിച്ചിരിക്കുന്നതെന്നും പുതിയ അംഗങ്ങളുമായി ചേര്‍ന്ന്‍ പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ലോക്‌സഭാ പ്രൊടേം സ്പീക്കറായി ബിജെപിയുടെ ഡോ. വിരേന്ദ്ര കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ടപതി രാംനാഥ് കൊവിന്ദ് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. 7 തവണ ലോക്സഭാംഗമായ ഇദ്ദേഹം മധ്യപ്രദേശിലെ ടിക്കംഗഡില്‍ നിന്നുള്ള എം.പിയാണ്.

ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യ രണ്ടുദിവസം അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കും. പ്രൊടേം സ്പീക്കറാണ് പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.പിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്. ലോക്സഭാ സ്പീക്കറെ തിരഞ്ഞെടുക്കാനുള്ള സമ്മേളനത്തിന്‍റെ അദ്ധ്യക്ഷനും പ്രോം ടേം സ്പീക്കറാണ്. 

19ന് സ്പീക്കര്‍ തിരഞ്ഞെടുപ്പും 20ന് പാര്‍ലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തില്‍ രാഷ്ട്രപതിയുടെ അഭിസംബോധനയും നടക്കും.

ജൂലൈ 5ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും. തിരഞ്ഞെടുപ്പിനു മുന്‍പ് അവതരിപ്പിച്ചത് വോട്ട് ഓണ്‍ അക്കൗണ്ടായതിനാല്‍ പൂര്‍ണ ബജറ്റാണ് അവതരിപ്പിക്കുന്നത്. 

ജൂണ്‍ 17ന് ആരംഭിക്കുന്ന ലോക്സഭയുടെ ആദ്യസമ്മേളനം ജൂലൈ 26 വരെ നടക്കുക.

 

Trending News