ഹെല്‍പ്പ് ലൈന്‍ നമ്പര്‍ സ്മാര്‍ട്ട്‌ഫോണില്‍‍... യുഐഡിഐഎയ്ക്ക് മിണ്ടാട്ടമില്ല

ആധാര്‍ നമ്പര്‍ സുരക്ഷിതമെന്ന് വാദിക്കുന്ന കേന്ദ്ര സര്‍ക്കാറിന് വീണ്ടും പണി കിട്ടി. 

Last Updated : Aug 3, 2018, 07:07 PM IST
ഹെല്‍പ്പ് ലൈന്‍ നമ്പര്‍ സ്മാര്‍ട്ട്‌ഫോണില്‍‍... യുഐഡിഐഎയ്ക്ക് മിണ്ടാട്ടമില്ല

ന്യൂഡല്‍ഹി: ആധാര്‍ നമ്പര്‍ സുരക്ഷിതമെന്ന് വാദിക്കുന്ന കേന്ദ്ര സര്‍ക്കാറിന് വീണ്ടും പണി കിട്ടി. 

സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ് യുഐഡിഐഎ. സൗജന്യ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ഉപയോക്താക്കള്‍ അറിയാതെ അവരുടെ മൊബൈല്‍ ഫോണുകളില്‍ സേവ് ചെയ്യപ്പെട്ടതായിട്ടാണ് പരാതി. ഫ്രഞ്ച് ഹാക്കറും സെക്യൂരിറ്റി വിദഗ്ദനുമായ എലിയറ്റ് അല്‍ഡേഴ്‌സന്‍ ഇക്കാര്യം വ്യക്തമാക്കി ട്വിറ്റ് ചെയ്തിരുന്നു. ഇതിന് ശേഷമാണ് ആളുകള്‍ ഇത് ശ്രദ്ധിച്ചത്.

അതേസമയം ആധാര്‍ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ തങ്ങളുടെ കോണ്‍ടാക്‌ട് ലിസ്റ്റില്‍ എങ്ങനെ ഇടംപിടിച്ചുവെന്നാണ് പലരുടെയും ചോദ്യം. രാജ്യത്തെ ആയിരക്കണക്കിന് ഫോണുകളില്‍ ആധാര്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഫോണുകളില്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ ചേര്‍ക്കാന്‍ ആവശ്യപ്പെട്ടിട്ട് പോലുമില്ലെന്ന് യുഐഡിഐഎ പറഞ്ഞു. 

ആ​ധാ​ര്‍ ദു​രു​പ​യോ​ഗം ചെ​യ്യാ​ന്‍ ക​ഴി​യില്ല എന്ന് വെല്ലുവിളിച്ച ട്രായ് ചെയര്‍മാന് എട്ടിന്‍റെ പണിയാണ് ഹാക്കര്‍മാര്‍ നല്‍കിയത്. ആ​ധാ​ര്‍ നമ്പര്‍ ഉ​പ​യോ​ഗി​ച്ച്‌ എ​ന്ത് ചെ​യ്യാ​ന്‍ ക​ഴി​യു​മെ​ന്ന് ശ​ര്‍​മ ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ ചോദിച്ചിരുന്നു. ഇ​തി​നെ ചോ​ദ്യം ചെ​യ്‌​തു​ള്ള ട്വീ​റ്റി​ന്‌ മ​റു​പ​ടി​യാ​യാ​ണ്‌ അദ്ദേഹം തന്‍റെ ആധാര്‍ നമ്പര്‍ ട്വീ​റ്ററില്‍ നല്‍കിക്കൊണ്ട് വെ​ല്ലു​വി​ളി ന​ട​ത്തി​യ​ത്. കൂടാതെ, നിയമ നടപടികള്‍ എടുക്കില്ലയെന്ന ഉറപ്പും അദ്ദേഹം നല്‍കിയിരുന്നു.

ആധാര്‍ നമ്പര്‍ ലഭിച്ച ഹാക്കര്‍മാര്‍ അദ്ദേഹത്തിന് തിരികെ നല്‍കിയത് അദ്ദേഹത്തിന്‍റെ വിലപ്പെട്ട രേഖകളായ പാന്‍ നമ്പര്‍, മൊ​ബൈ​ല്‍ ഫോ​ണ്‍ നമ്പര്‍, സ്വകാര്യ മൊ​ബൈ​ല്‍ ഫോ​ണ്‍ നമ്പര്‍, ഇ-മെയില്‍, ശ​ര്‍​മ​യു​ടെ വാ​ട്സ്‌ആ​പ്പ് പ്രൊ​ഫൈ​ല്‍ ചി​ത്രം, ജനന തിയതി, കൂടാതെ, അതുകൂടാതെ, ശര്‍മയുടെ ജി-മെയില്‍ ഐഡിയുടെ സുരക്ഷാ ചോദ്യം കണ്ടെത്തി, അത് ഹാക്ക് ചെയ്യുകയും ചെയ്തു. ജിമെയിലില്‍ ആക്‌സെസ് ലഭിച്ചതോടെ ഫെസ്ബുക്കും, ട്വിറ്ററും കൂടാതെ ജിമെയില്‍ ഉപയോഗിച്ച് തുടങ്ങിയ സകല നെറ്റ് വര്‍ക്ക് സര്‍വ്വീസുകളിലേയ്ക്കുമുള്ള പ്രവേശന൦ ലഭിച്ചു. ഇതോടൊപ്പം ഇദ്ദേഹം അവസാനം തിരഞ്ഞ ഗൂഗിള്‍ സെര്‍ച്ച്, ബ്രൗസിംഗ് ഹിസ്റ്ററിയും ജിപിഎസ് ഇട്ടു സഞ്ചരിച്ചിട്ടുള്ള സകല യാത്രകളെയും പറ്റിയുള്ള വിവരവും ഹാക്കര്‍മാര്‍ ചോര്‍ത്തി നല്‍കി. കൂടാതെ അദ്ദേഹത്തിന്‍റെ അക്കൗണ്ടിൽ ഒരു രൂപ നിക്ഷേപിക്കുകയും ചെയ്തു. 

ആ ഷോക്ക് മാറുന്നതിന് മുന്‍പേ യുഐഡിഐഎയ്ക്ക് അടുത്ത ഷോക്ക് എത്തിക്കഴിഞ്ഞു. 

 

Trending News