Aravind Kejraiwal: കെജ്രിവാളിനുവേണ്ടി പ്രചാരണം ആരംഭിച്ച് ആംആദ്മി പാർട്ടി

Delhi Liquor Police Case: മദ്യനയ അഴിമതിക്കേസിലെ ഡിജിറ്റൽ വിവരങ്ങൾ ശേഖരിക്കുന്നതിന് വേണ്ടി കെജ്രിവാളിനോട് ഫോണിന്റെ പാസ്സ്വേർഡ് നൽകാൻ ഇഡി ആവശ്യപ്പെടും. കെജ്രിവാൾ പാസ്സ്വേഡ് നൽകാൻ തയ്യാറായില്ലെങ്കിൽ മറ്റ് മാർ​ഗങ്ങളിലൂടെ വിവരങ്ങൾ ശേഖരിക്കാനാണ് ഇഡിയുടെ നീക്കം. 

Written by - Zee Malayalam News Desk | Last Updated : Mar 29, 2024, 04:56 PM IST
  • പാർട്ടിയുടെ പ്രചാരണ പദ്ധതികളുടെ വിശദാംശങ്ങൾ കെജ്രിവാളിന്റെ ഫോണിൽ ഉണ്ടെന്നാണ് മന്ത്രി അതിഷിയുടെ പ്രതികരണം.
  • പോലീസ് അനുമതി നിഷേധിച്ചതോടെ ബിജെപി ആസ്ഥാനത്തേക്കുള്ള പ്രതിഷേധ മാർച്ചിൽ നിന്നും ഇന്ത്യ മുന്നണി പിന്മാറി.
Aravind Kejraiwal: കെജ്രിവാളിനുവേണ്ടി പ്രചാരണം ആരംഭിച്ച് ആംആദ്മി പാർട്ടി

ന്യൂഡൽഹി: ഇഡിയുടെ കസ്റ്റഡിയിൽ കഴിയുന്ന അരവിന്ദ് കെജ്രിവാളിന് വേണ്ടി പ്രചാരണം ആരംഭിച്ച് ആംആദ്മി. ''കെജ്രിവാൾ കോ ആശിർവാദ് ദോ '' എന്ന പ്രചാരണത്തിനാണ് ആംആദ്മി പാർട്ടി തുടക്കമിട്ടിരിക്കുന്നത്. അദ്ദേഹത്തിന് പിന്തുണ അറിയിക്കാനായി വാട്സാപ്പ് നമ്പർ പുറത്ത് വിട്ടിരിക്കുകയാണ് സുനിത കേജ്രിവാൾ. പിന്തുണ പ്രഖ്യാപിച്ചുള്ള സന്ദേശങ്ങൾ അയക്കുന്നതിന് വേണ്ടിയാണ് ഇത്. അറസ്റ്റിനെതിരെയുള്ള പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാ​ഗമായി ഡൽഹിയിലെ മന്ത്രിമാർ വീടുകൾ തോറും സന്ദർശിച്ച് ലഘുവിവരണങ്ങൾ നൽകാനും നീക്കം. 

അതേസമയം മദ്യനയ അഴിമതിക്കേസിലെ ഡിജിറ്റൽ വിവരങ്ങൾ ശേഖരിക്കുന്നതിന് വേണ്ടി കെജ്രിവാളിനോട് ഫോണിന്റെ പാസ്സ്വേർഡ് നൽകാൻ ഇഡി ആവശ്യപ്പെടും. എന്നാൽ ഇത് ബിജെപിക്കു വിവരങ്ങൾ ചോർത്തി നൽകുന്നിന് വേണ്ടിയെന്നാണ് ആംആദ്മി പാർട്ടി ആരോപിക്കുന്നത്. പാർട്ടിയുടെ പ്രചാരണ പദ്ധതികളുടെ വിശദാംശങ്ങൾ കെജ്രിവാളിന്റെ ഫോണിൽ ഉണ്ടെന്നാണ് മന്ത്രി അതിഷിയുടെ പ്രതികരണം. പോലീസ് അനുമതി നിഷേധിച്ചതോടെ ബിജെപി ആസ്ഥാനത്തേക്കുള്ള പ്രതിഷേധ മാർച്ചിൽ നിന്നും ഇന്ത്യ മുന്നണി പിന്മാറി. 

ALSO READ: കേന്ദ്ര പെൻഷൻ വാങ്ങുന്നവരാണോ? ബമ്പർ നേട്ടമാണിത്, കണക്ക് നോക്കാം

കൂടാതെ ഡൽഹി മുഖ്യമന്ത്രിയുടെ അറസ്റ്റിൽ ഐക്യരാഷ്ട്രസഭയും പ്രതികരണം നടത്തിയിട്ടുണ്ട്. എല്ലാവരുടേയും അവകാശങ്ങൾ സംരക്ഷിക്കപ്പെടെണമെന്നാണ് യുഎൻ വക്താവ് അറസ്റ്റിൽ പ്രതികരിച്ചത്. കസ്റ്റഡിയിൽ കഴിയുന്ന അരവിന്ദ് കെജ്രിവാളിനെ കേസിലെ മറ്റ് പ്രതികൾക്കൊപ്പം ഇഡി ചോദ്യം ചെയ്യും. മാത്രമല്ല കെജ്രിവാൾ പാസ്സ്വേഡ് നൽകാൻ തയ്യാറായില്ലെങ്കിൽ മറ്റ് മാർ​ഗങ്ങളിലൂടെ വിവരങ്ങൾ ശേഖരിക്കാനാണ് ഇഡിയുടെ നീക്കം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News