Mukhtar Ansari Dies: യുപി മുൻ എംപിയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി തടവിലിരിക്കെ അന്തരിച്ചു; പോസ്റ്റുമോർട്ടം ഇന്ന്

Mukhtar Ansari Death: യുപി ബാന്ദ്ര ജയിലിലായിരുന്ന മുഖ്താർ അൻസാരിയെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Mar 29, 2024, 10:21 AM IST
  • ഗുണ്ടാത്തലവനും ഉത്തര്‍പ്രദേശിലെ മുന്‍ എംഎല്‍എയുമായ മുഖ്താര്‍ അന്‍സാരി അന്തരിച്ചു
  • അൻസാരിയെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു
Mukhtar Ansari Dies: യുപി മുൻ എംപിയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി തടവിലിരിക്കെ അന്തരിച്ചു; പോസ്റ്റുമോർട്ടം ഇന്ന്

ലഖ്‌നൗ: ഗുണ്ടാത്തലവനും ഉത്തര്‍പ്രദേശിലെ മുന്‍ എംഎല്‍എയുമായ മുഖ്താര്‍ അന്‍സാരി അന്തരിച്ചു. ഉത്തര്‍പ്രദേശിലെ മൗവില്‍ നിന്ന് അഞ്ച് തവണ എംഎല്‍എ ആയിട്ടുള്ള അദ്ദേഹം 2005 മുതൽ ജയിലിലായിരുന്നു. 

Also Read: എക്സൈസ് അഴിമതിക്കേസ്; കേജ്രിവാളിന്റെ ഇഡി കസ്റ്റഡി കാലാവധി നീട്ടി

യുപി ബാന്ദ്ര ജയിലിലായിരുന്ന മുഖ്താർ അൻസാരിയെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്നലെ രാത്രി 8:35 ഓഡി റാണി ദുർഗവതി മെഡിക്കൽ കോളേജിൽ വച്ചായിരുന്നു അന്ത്യമെന്ന് അധികൃതർ അറിയിച്ചു. 

Also Read: 100 വർഷങ്ങൾക്ക് ശേഷം ഡബിൾ രാജയോഗം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും ഒപ്പം ആകസ്മിക ധനലാഭവും!

കോൺഗ്രസ് നേതാവിനെ അടക്കം കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് മുഖ്താർ അൻസാരി.  മുഖ്താർ അൻസാരിയുടെ മരണത്തെ തുടർന്ന് ഉത്തർപ്രദേശിൽ സുരക്ഷ വർധിപ്പിക്കുകയും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.  മുഖ്താർ അൻസാരിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന്  ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഇതിനിടയിൽ മുഖ്താർ അൻസാരിയെ വിഷം നൽകി കൊലപ്പെടുത്തിയെന്ന ആരോപണവുമായി മകൻ ഉമർ അൻസാരി രംഗത്തെത്തിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News