Free Bus Service: സ്കൂളിൽ പോകുന്ന പെണ്‍കുട്ടികള്‍ക്ക് ബസ് യാത്ര ഫ്രീ....!!

ജനക്ഷേമകരമായ പദ്ധതികളുമായി പഞ്ചാബില്‍ അധികാരത്തിലേറിയ ആം ആദ്മി സര്‍ക്കാര്‍. ഡല്‍ഹി പോലെ പഞ്ചാബിലും വിദ്യാഭ്യാസ മേഖലയിൽ പ്രശംസനീയമായ പ്രവർത്തനമാണ് നടക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Sep 6, 2022, 01:20 PM IST
  • ഡൽഹി വിദ്യാഭ്യാസ മാതൃക പോലെ പഞ്ചാബിലെ വിദ്യാഭ്യാസ നിലവാരം മികച്ചതാക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്
Free Bus Service: സ്കൂളിൽ പോകുന്ന പെണ്‍കുട്ടികള്‍ക്ക് ബസ് യാത്ര ഫ്രീ....!!

Punjab: ജനക്ഷേമകരമായ പദ്ധതികളുമായി പഞ്ചാബില്‍ അധികാരത്തിലേറിയ ആം ആദ്മി സര്‍ക്കാര്‍. ഡല്‍ഹി പോലെ പഞ്ചാബിലും വിദ്യാഭ്യാസ മേഖലയിൽ പ്രശംസനീയമായ പ്രവർത്തനമാണ് നടക്കുന്നത്. 

ഡൽഹി വിദ്യാഭ്യാസ മാതൃക പോലെ പഞ്ചാബിലെ വിദ്യാഭ്യാസ നിലവാരം മികച്ചതാക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. അതിന്‍റെ ഭാഗമായി ഈ അദ്ധ്യാപക ദിനത്തില്‍ നിര്‍ണ്ണായകമായ ഒരു തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടു. സര്‍ക്കാര്‍ വക ഈ ഉപഹാരം പെണ്‍കുട്ടികള്‍ക്കാണ് ലഭിക്കുക. 

സംസ്ഥാനത്തുടനീളമുള്ള സർക്കാർ സ്കൂളുകളില്‍ പഠിയ്ക്കുന്ന പെൺകുട്ടികൾക്കായി ഷട്ടിൽ ബസ് സർവീസ് ആരംഭിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ തിങ്കളാഴ്ച പ്രഖ്യാപിച്ചു.  ഈ ബസില്‍ പെണ്‍കുട്ടികള്‍ക്ക് യാത്ര തികച്ചും സൗജന്യമായിരിയ്ക്കും. അതായത്, സര്‍ക്കാര്‍ സ്കൂളില്‍ പഠിയ്ക്കുന്ന ബസില്‍ യാത്ര ചെയ്ത് സ്കൂളില്‍ പോകുന്ന പെണ്‍കുട്ടികള്‍ക്ക് ഇനി മുതല്‍ ബസ് ചാര്‍ജ്ജ് നല്‍കേണ്ടതില്ല....!!

Also Read:  Rajpath : രാജ്പഥിന്റെ പേരും മാറ്റും; പേരുമാറ്റം അടിമത്തതിന്റെ അവസാന ശേഷിപ്പ് ഇല്ലാതാക്കാൻ

വിദ്യാഭ്യാസത്തിന്‍റെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റേണ്ടത് സർക്കാരിന്‍റെ  ഉത്തരവാദിത്തമാണ്. എല്ലാ കുട്ടികൾക്കും ബസ് സർവീസ്, ശരിയായ പോഷകാഹാരം, ശരിയായ ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനുള്ള എല്ലാ സൗകര്യങ്ങളും ലഭിക്കണം. ഇതിനായി തന്‍റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി ഭഗവന്ത് മാൻ പറഞ്ഞു. ഈ നടപടിയിലൂടെ സാമ്പത്തിക പ്രതിസന്ധിമൂലം പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്നവരുടെ എണ്ണം കുറയുമെന്ന്  മുഖ്യമന്ത്രി പറഞ്ഞു.  

Also Read:  Rapes In India: പരിചയക്കാർ പീഡകരാവുമ്പോൾ....!! ബലാത്സംഗം സംബന്ധിച്ച ഞെട്ടിക്കുന്ന റിപ്പോർട്ട്

 വേണ്ടത്ര യാത്രാസൗകര്യമില്ലാത്തതിനാൽ പഠനം പാതി വഴിയില്‍  ഉപേക്ഷിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം പഞ്ചാബില്‍ ഏറെയാണ്‌. ഈ ഒരു സാഹചര്യത്തില്‍, പഠനത്തിന് തടസമുണ്ടാകതിരിക്കാന്‍ വാഹന സൗകര്യം ഒരുക്കണമെന്ന തീരുമാനമാണ് സർക്കാർ കൈക്കൊണ്ടത്.  ഇതുകൂടാതെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകര്‍ക്കും മാത്രമായിരിക്കും ഈ  ബസ് സൗകര്യം ലഭിക്കുക. ഈ സൗകര്യം മറ്റ് അനധ്യാപക ജീവനക്കാർക്കൊന്നും ഉപയോഗിക്കാൻ കഴിയില്ല. 

അതുകൂടാതെ, സംസ്ഥാനത്തെ  സ്കൂള്‍ അദ്ധ്യാപകര്‍ക്ക് വിദേശ രാജ്യങ്ങളില്‍നിന്നും കൂടുതല്‍ വൈദഗ്ധ്യം നേടുവാനുള്ള അവസരവും സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്‌.  ഡൽഹി സർക്കാരിന്‍റെ  നടപടികളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. 

അതേസമയം,  പഞ്ചാബിലെ അദ്ധ്യാപകര്‍ക്ക് ഇതിനോടകം സര്‍ക്കാര്‍ ഏറെ വിസ്മയകരമായ ഒരു  സമ്മാനം നൽകിയിട്ടുണ്ട്. കോളേജുകളിലും സർവകലാശാലകളിലും ഒക്‌ടോബർ മുതൽ ഏഴാം ശമ്പള കമ്മീഷന്‍ നടപ്പാക്കും.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News