മുംബൈ-ഗോവ ഹൈവേയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം. ഒമ്പത് പേർ മരിച്ചു. വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ ഒമ്പത് പേരാണ് അപകടത്തിൽ മരിച്ചത്. റായ്ഗഡ് ജില്ലയിലെ റെപോളി ഏരിയയിൽ ഗോവ-മുംബൈ ഹൈവേയിലാണ് അപകടം. അപകടത്തിൽ ഒരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റതായും റായ്ഗഡ് പോലീസ് പറഞ്ഞു.
मुंबई-गोवा हाईवे पर कार और ट्रक में आमने-सामने की टक्कर, 9 लोगों की मौत, 4 साल का मासूम घायल#Mumbai #mumbaigoahighway #mumbaiaccident pic.twitter.com/eaXCvwLkPq
— Avinash Pandey (@Pandey4Avinash) January 19, 2023
Maharashtra | Visuals from Goa-Mumbai highway in Repoli area in Raigad where a car accident left nine people, including a child, dead and another child injured. pic.twitter.com/oaH1qKyW83
— ANI (@ANI) January 19, 2023
മുംബൈയിലേക്ക് പോകുകയായിരുന്ന ട്രക്കും രത്‌നഗിരി ജില്ലയിലെ ഗുഹാഗറിലേക്ക് പോവുകയായിരുന്നു കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് ഹൈവേയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരുന്നു. ഹൈവേയിൽ ഗതാഗതം പുനരാരംഭിച്ചതായും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...