Viral Video: അര്‍ണാബിന്‍റെ ലൈവ് ഷോയിക്കിടെ പൊങ്കല്‍ കഴിച്ച് ചലച്ചിത്ര താരം!!

പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമിയുടെ ലൈവ് ചാനല്‍ ചര്‍ച്ചക്കിടെ പൊങ്കല്‍ കഴിക്കുന്ന തമിഴ് ചലച്ചിത്ര താരത്തിന്‍റെ വീഡിയോ വൈറലാകുന്നു...

Last Updated : Jul 20, 2020, 03:06 PM IST
  • ബോളിവുഡ് താരം കങ്കണ പങ്കെടുത്ത അര്‍ണാബിന്റെ ചര്‍ച്ച വലിയ ജനശ്രദ്ധ നേടിയിരുന്നു. ഈ ചര്‍ച്ചയിലാണ് പാനലിസ്റ്റായി കസ്തൂരി ശങ്കറും പങ്കെടുത്തത്.
Viral Video: അര്‍ണാബിന്‍റെ ലൈവ് ഷോയിക്കിടെ പൊങ്കല്‍ കഴിച്ച് ചലച്ചിത്ര താരം!!

ന്യൂഡല്‍ഹി: പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമിയുടെ ലൈവ് ചാനല്‍ ചര്‍ച്ചക്കിടെ പൊങ്കല്‍ കഴിക്കുന്ന തമിഴ് ചലച്ചിത്ര താരത്തിന്‍റെ വീഡിയോ വൈറലാകുന്നു...

ബോളിവുഡ് (Bollywood) ചലച്ചിത്ര താരം സുഷാന്ത് സിംഗ് രാജ്പുതി(Sushant Singh Rajput)ന്റെ മരണവുമായി ബന്ധപ്പെട്ടുള്ള പ്രൈം ടൈം ചാനല്‍ ചര്‍ച്ചക്കിടെയാണ് സംഭവം.  ബോളിവുഡ് താരം കങ്കണ റണാവത് (Kangana Ranaut) പങ്കെടുത്ത അര്‍ണാബിന്റെ ചര്‍ച്ച വലിയ ജനശ്രദ്ധ നേടിയിരുന്നു.

ഡിയോളിന് പകരം ലിയോണ്‍: അര്‍ണബ് ഗോസ്വാമിയെ ട്രോളി സണ്ണി ലിയോണ്‍

ഈ ചര്‍ച്ചയിലാണ് പാനലിസ്റ്റായി കസ്തൂരി ശങ്കറും (Kasthuri Shankar) പങ്കെടുത്തത്. സ്കൈപ് (Skype) കോളിലൂടെ നടന്ന ചര്‍ച്ചയ്ക്കിടെ നടി പൊങ്കല്‍ കഴിക്കുകയായിരുന്നു. അപാര ആത്മവിശ്വാസം വേണം ഇങ്ങനെ പെരുമാറാന്‍ എന്നാണ് വീഡിയോ കണ്ട പ്രേക്ഷകരുടെ അഭിപ്രായം. 

ഹൈപ്പര്‍മോഡിലായിരുന്ന അര്‍ണാബ് (Arnab Goswami) 60 മിനിറ്റോളം ചര്‍ച്ചയില്‍ സംസാരിച്ചുവെന്നും തന്നെ സംസാരിക്കാന്‍ അനുവദിക്കില്ലെന്ന് ഉറപ്പായതിനാലാണ് ഭക്ഷണം കഴിക്കാന്‍ ആരംഭിച്ചതെന്നുമാണ് കസ്തൂരി പറയുന്നത്. ഇതിനിടെ സ്കൈപ് ഓഫ്‌ ചെയ്യാന്‍ മറന്നുവെന്നും കാണികള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നുവെന്നും താരം വ്യക്തമാക്കി. 

അര്‍ണബ് ഗോസ്വാമിയെ ചോദ്യം ചെയ്ത പോലീസുകാരില്‍ ഒരാള്‍ക്ക് കോവിഡ്​...!!

എന്താണ് കഴിച്ചതെന്ന പ്രേക്ഷകരുടെ ചോദ്യത്തിനു നല്‍കിയ മറുപടിയിലാണ് അത് പൊങ്കലാണെന്ന് ആളുകള്‍ക്ക് മനസിലായത്.  കൂടാതെ, പൊങ്കല്‍ കഴിക്കുന്നത് ഉറങ്ങാന്‍ ബെസ്റ്റാണെന്നും ശബ്ദകോലാഹലങ്ങള്‍ ഉണ്ടായാലും അത് ഉറക്കത്തെ ബാധിക്കില്ലെന്നും കസ്തൂരി പറഞ്ഞു.

Trending News