അര്‍ണബ് ഗോസ്വാമിയെ ചോദ്യം ചെയ്ത പോലീസുകാരില്‍ ഒരാള്‍ക്ക് കോവിഡ്​...!!

റിപ്പബ്ലിക്​ ചാനല്‍ എഡിറ്റര്‍ ഇന്‍ ചീഫായ അര്‍ണബ് ഗോസ്വാമിയെ ചോദ്യം ചെയ്ത മുംബൈ പോലീസ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. 

Last Updated : May 11, 2020, 06:11 PM IST
അര്‍ണബ് ഗോസ്വാമിയെ ചോദ്യം ചെയ്ത പോലീസുകാരില്‍ ഒരാള്‍ക്ക് കോവിഡ്​...!!

ന്യൂഡല്‍ഹി: റിപ്പബ്ലിക്​ ചാനല്‍ എഡിറ്റര്‍ ഇന്‍ ചീഫായ അര്‍ണബ് ഗോസ്വാമിയെ ചോദ്യം ചെയ്ത മുംബൈ പോലീസ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. 

അര്‍ണബി​​​ന്‍റെ  അഭിഭാഷകന്‍  ഹരീഷ് സാല്‍​വേയാണ്  ഇക്കാര്യം  സുപ്രീംകോടതിയില്‍ വ്യക്തമാക്കിയത്. 

ബാന്ദ്രയിലെ തൊഴിലാളി പ്രതിഷേധവുമായി ബന്ധപ്പെട്ട്​ വിദ്വേഷ പ്രചരണം  നടത്തിയെന്ന കേസിലെ FIR  റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ അര്‍ണബ്​ ഗോസ്വാമി നല്‍കിയ ഹരജിയില്‍ വാദം തുടരവേയാണ്​ പോലീസ്​ ഉദ്യോഗസ്ഥന്​ കോവിഡ്​ സ്ഥിരീകരിച്ചുവെന്ന വിവര൦ അദ്ദേഹം കോടതിയില്‍ അറിയിച്ചത്. എന്നാല്‍ അര്‍ണബിന്‍റെ  പരിശോധന ഫലം നെഗറ്റീവാണെന്നും സാല്‍വേ കോടതിയെ അറിയിച്ചു.

കൂടാതെ, മുംബൈ പോലീസിന്‍റെ  നടപടകളില്‍ സുതാര്യതയില്ലെന്നും ഗോസ്വാമിക്കെതിരായ പാല്‍ഘര്‍​ കേസ്​ അന്വേഷണം സി.ബി.ഐക്ക്​ കൈമാറണമെന്നും സാല്‍വേ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ മുതിര്‍ന്ന അഭിഭാഷന്‍ കപില്‍ സിബല്‍ ഇതിനെ എതിര്‍ത്തു. അതേസമയം കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഗോസ്വാമിയെ അനുകൂലിക്കുകയും കേസ് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന്​ ആവശ്യപ്പെടുകയും ചെയ്​തു.

കഴിഞ്ഞ ഏപ്രില്‍ 28 നായിരുന്നു അര്‍ണബിനെ മുംബൈ പോലീസ്​ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍  12 മണിക്കൂര്‍ ദീര്‍ഘിച്ചിരുന്നു. വിദ്വേഷ പ്രചരണം, വര്‍ഗീയ പരാമര്‍ശം, കോണ്‍ഗ്രസ്​ അധ്യക്ഷ സോണിയ ഗാന്ധിക്കെതിരായ അപകീര്‍ത്തി പരാമര്‍ശം എന്നീ കുറ്റങ്ങള്‍  ആരോപിച്ചായിരുന്നു കേസ്. 

അതേസമയം, അറസ്റ്റിനെതിരെ നല്‍കിയ ഇടക്കാല സംരക്ഷണം സുപ്രീം കോടതി നീട്ടി. കൂടാതെ,  പാല്‍ഘര്‍​ കേസ്​ അന്വേഷണം സി.ബി.ഐക്ക്​ കൈമാറണമെന്ന ഹര്‍ജിയില്‍ കോടതി പിന്നീട് വിധി  പറയും.

Trending News