Mumbai: അഫ്ഗാനിസ്ഥാനിലെ ഭരണമാറ്റം ഇന്ത്യയിലെ ഡ്രൈ ഫ്രൂട്ട്സ് വ്യാപാര മേഖലയ്ക്ക് തിരിച്ചടിയാകുകയാണ്.
അഫ്ഗാനിസ്ഥാനില്‍നിന്നും കുറഞ്ഞ ഇറക്കുമതി ചുങ്കം മാത്രം ഈടാക്കി ഇന്ത്യ ഇറക്കുമതി ചെയ്തിരുന്ന ഡ്രൈ ഫ്രൂട്ട്സിന്‍റെ (Dry Fruits) വരവ് പൂര്‍ണമായി നിലച്ചത് വിപണിയെ സാരമായി ബാധിച്ചിരിയ്ക്കുകയാണ്
അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഡ്രൈ ഫ്രൂട്ട്സ് ഇറക്കുമതി താലിബാന്‍ നിരോധിച്ചതോടെ വിപണിയില്‍ ഡ്രൈ ഫ്രൂട്ട്സ് വില വര്‍ദ്ധിക്കുകയാണ്. കൂടാതെ ലഭ്യതയും കുറഞ്ഞിരിയ്ക്കുകയാണ്. അത്തിപ്പഴം, ഉണക്ക മുന്തിരി, പെരുങ്കായം എന്നിവയാണ് അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യ കൂടുതലായും ഇറക്കുമതി ചെയ്തിരുന്നത്.
അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ കുറഞ്ഞ ഇറക്കുമതിതീരുവയാണ് ചുമത്തിയിരുന്നത്. അതിനാല്‍ ഡ്രൈ ഫ്രൂട്ട്സ് വിപണിയില്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമായിരുന്നു. എന്നാല്‍, ഇറക്കുമതി നിലച്ചതോടെ ഡ്രൈ ഫ്രൂട്ട്സിന്‍റെ വില 10 മുതല്‍ 15% വരെ ഉയരാന്‍ സാധ്യതയുണ്ട് എന്നാണ് വിലയിരുത്തല്‍.
Also Read: Health News: രാവിലെ 50 ഗ്രാം കുതിർത്ത കടല കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ അറിയണ്ടേ?
അതേസമയം, അഫ്ഗാനിസ്ഥാന്‍റെ പ്രധാന വരുമാനമാര്‍ഗങ്ങളിലൊന്നാണ് ഡ്രൈ ഫ്രൂട്ട്സ് കയറ്റുമതി. ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ റദ്ദാക്കിയത് അഫ്ഗാന്‍റെ സാമ്പത്തിക ഭദ്രതയെ കൂടുതല്‍ ബാധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.