West Bengal: ഇനി മുഖ്യമന്ത്രിയായിരിയ്ക്കും സംസ്ഥാന യൂണിവേഴ്‌സിറ്റികളുടെ ചാൻസലര്‍, ബംഗാൾ സർക്കാരിന്‍റെ വൻ തീരുമാനം

സംസ്ഥാനത്തെ സര്‍വകലാശാലകളെ സംബന്ധിക്കുന്ന നിര്‍ണ്ണായക തീരുമാനവുമായി  പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍.  ഗവർണർക്ക് പകരം മുഖ്യമന്ത്രിയെ സർക്കാർ സർവകലാശാലകളുടെ ചാൻസലറാക്കാനുള്ള ബില്ലിന് പശ്ചിമ ബംഗാൾ മന്ത്രിസഭ വ്യാഴാഴ്ച അംഗീകാരം നൽകി. 

Written by - Zee Malayalam News Desk | Last Updated : May 26, 2022, 06:37 PM IST
  • ഗവർണർക്ക് പകരം മുഖ്യമന്ത്രിയെ സർക്കാർ സർവകലാശാലകളുടെ ചാൻസലറാക്കാനുള്ള ബില്ലിന് പശ്ചിമ ബംഗാൾ മന്ത്രിസഭ വ്യാഴാഴ്ച അംഗീകാരം നൽകി
West Bengal: ഇനി മുഖ്യമന്ത്രിയായിരിയ്ക്കും സംസ്ഥാന യൂണിവേഴ്‌സിറ്റികളുടെ ചാൻസലര്‍, ബംഗാൾ സർക്കാരിന്‍റെ വൻ തീരുമാനം

Kolkata: സംസ്ഥാനത്തെ സര്‍വകലാശാലകളെ സംബന്ധിക്കുന്ന നിര്‍ണ്ണായക തീരുമാനവുമായി  പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍.  ഗവർണർക്ക് പകരം മുഖ്യമന്ത്രിയെ സർക്കാർ സർവകലാശാലകളുടെ ചാൻസലറാക്കാനുള്ള ബില്ലിന് പശ്ചിമ ബംഗാൾ മന്ത്രിസഭ വ്യാഴാഴ്ച അംഗീകാരം നൽകി. 

ബംഗാൾ വിദ്യാഭ്യാസ മന്ത്രി  സർക്കാർ മന്ത്രി ബ്രത്യ ബസുവാണ് ഇക്കാര്യം  മാധ്യമങ്ങളെ അറിയിച്ചത്.  നിയമം ഭേദഗതി ചെയ്യുന്നതിനായി ബില്‍ ഉടന്‍തന്നെ നിയമസഭയിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.   

Also Read: LPG Subsidy Update: സർക്കാർ എൽപിജി സബ്‌സിഡി നല്‍കിത്തുടങ്ങി, നിങ്ങളുടെ അക്കൗണ്ടില്‍ പണമെത്തിയോ? എങ്ങിനെ അറിയാം

സംസ്ഥാന ഗവർണർ  ജയദീപ്  ധന്‌ഖറുമായുള്ള അഭിപ്രായ ഭിന്നതയ്‌ക്കിടെയാണ് സര്‍ക്കാരിന്‍റെ ഈ നിര്‍ണ്ണായക തീരുമാനം.  സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ ഗവർണറും സംസ്ഥാന സർക്കാരും തമ്മിൽ കഴിഞ്ഞ കുറേ മാസങ്ങളായി തര്‍ക്കം നിലനിൽക്കുകയായിരുന്നു. 

Also Read:  SBI YONO App : എസ്ബിഐ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത; ബാങ്കിൽ പോകാതെ 35 ലക്ഷം രൂപ വരെയുള്ള ലോൺ യോനോ ആപ്പിലൂടെ അപേക്ഷിക്കാം

രാജ്ഭവന്‍റെ അനുമതിയില്ലാതെ സംസ്ഥാന സർക്കാർ നിരവധി വൈസ് ചാൻസലർമാരെ നിയമിച്ചതായി ഗവർണർ ആരോപിച്ചിരുന്നു. സർവ്വകലാശാലകളിൽ ഇതുവരെ ചാൻസലറുടെ ചുമതല  ഗവർണർക്ക് മാത്രമായിരുന്നു നല്‍കിയിരുന്നത്. 

അതേസമയം, ഗവര്‍ണറില്‍ നിന്നും ചാന്‍സലര്‍ പദവി ഏറ്റെടുക്കുന്ന ആദ്യ സംസ്ഥാനമല്ല പശ്ചിമ ബംഗാള്‍.  ഗവർണറുടെ ചാന്‍സലര്‍ പദവി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരിന് അധികാരം നൽകുന്ന ബിൽ കഴിഞ്ഞ മാസം ആദ്യം തമിഴ്‌നാട് പാസാക്കിയിരുന്നു. വിസിമാരെ നിയമിക്കാൻ സംസ്ഥാനത്തിന് സാധിക്കാത്തത് ഉന്നതവിദ്യാഭ്യാസത്തെ ബാധിച്ചുവെന്നും  മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അഭിപ്രായപ്പെട്ടിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News