Agniveer Recruitment 2022 : അഗ്നിവീർ റിക്രൂട്ട്മെന്റ് തിയതികൾ പ്രഖ്യാപിച്ചു; അഗ്നിപഥ് പിൻവലിക്കില്ലെന്ന് കേന്ദ്രം

Agnipath Scheme Agniveer Recruitment 2022 കരസേന വിജ്ഞാപനം നാളെ പുറത്തിറക്കുമെന്ന് സൈനികകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അനിൽ പുരി സംയുക്ത സൈനിക വാർത്തസമ്മേളനത്തിലൂടെ അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Jun 19, 2022, 05:08 PM IST
  • കരസേനയുടെ റിക്രീട്ട്മെന്റ് റാലി ഓഗസ്റ്റ് പകുതിയോടെ സംഘടിപ്പിക്കും.
  • ഡിസംബറിലും ഫെബ്രുവരിയിലുമായി രണ്ട് ബാച്ചുകളുടെ പ്രവേശനം ഉണ്ടാകും.
  • പ്രഥമ ബാച്ചിൽ 46,000 പേരെയാണ് റിക്രൂട്ട് ചെയ്യുന്നത്.
Agniveer Recruitment 2022 : അഗ്നിവീർ റിക്രൂട്ട്മെന്റ് തിയതികൾ പ്രഖ്യാപിച്ചു; അഗ്നിപഥ് പിൻവലിക്കില്ലെന്ന് കേന്ദ്രം

ന്യൂ ഡൽഹി : സൈനികസേവനത്തിനുള്ള ഹ്രസ്വകാല പദ്ധതിയായ അഗ്നിപഥിലെ അഗ്നിവീർ റിക്രൂട്ട്മെന്റ് 2022 ന്റെ തിയതികളായി. കരസേന വിജ്ഞാപനം നാളെ പുറത്തിറക്കുമെന്ന് സൈനികകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അനിൽ പുരി സംയുക്ത സൈനിക വാർത്തസമ്മേളനത്തിലൂടെ അറിയിച്ചു. കരസേനയുടെ റിക്രീട്ട്മെന്റ് റാലി ഓഗസ്റ്റ് പകുതിയോടെ സംഘടിപ്പിക്കും. ഡിസംബറിലും ഫെബ്രുവരിയിലുമായി രണ്ട് ബാച്ചുകളുടെ പ്രവേശനം ഉണ്ടാകും. 

പ്രഥമ ബാച്ചിൽ 46,000 പേരെയാണ് റിക്രൂട്ട് ചെയ്യുന്നത്. അത് അടുത്ത നാല് മുതൽ അഞ്ച് വർഷം കൊണ്ട് 50,000-60,000മായി  ഉയർത്തും. പിന്നീട് അത് ഒരു ലക്ഷമായി ഉയർത്തുമെന്ന്  ലഫ്റ്റനന്റ് ജനറൽ അനിൽ പുരി അറിയിച്ചു.

ALSO READ : Agnipath scheme: അഗ്നീപഥ് പൂർത്തിയാക്കുന്നവർക്ക് വമ്പൻ അവസരങ്ങൾ, എല്ലാ സേനകളിലും സംവരണം

എയർ ഫോഴ്സിന്റെ അഗ്നിവീർ റിക്രൂട്ട്മെന്റ്

ജൂൺ 24നാണ് എയർ ഫോഴ്സിലേക്കുള്ള അഗ്നിവീർ റിക്രൂട്ട്മെന്റ് ആരംഭിക്കുന്നത്. ജൂലൈ 24ന മുതൽ ഐഎഎഫിന്റെ ആദ്യഘട്ട ഓണലൈൻ പരീക്ഷ സംഘടിപ്പിക്കും. ആദ്യ ബാച്ച് ഡിസംബറിൽ, ഡിസംബർ 30തോടെ ട്രെയ്നിങ് ആരംഭിക്കുമെന്ന് എയർ മാർഷൽ എസ്കെ ജാ അറിയിച്ചു. 

നേവിലേക്കുള്ള അഗ്നിവീർ റിക്രൂട്ട്മെന്റ്

ജൂൺ 25 മുതലാണ് നാവിക സേനിയിലേക്കുള്ള റിക്രൂട്ട്മെന്റ് രജിസട്രേഷൻ ആരംഭിക്കുന്നത്. ഒരു മാസത്തിനുള്ള ആദ്യഘട്ട എഴുത്ത് പരീക്ഷ നടത്തും. നവംബർ 21ന് ആദ്യ ബാച്ചിന്റെ പരീശലനം ആരംഭിക്കുമെന്ന് നാവിക സേന വൈസ് അഡ്മിറൽ ദിനേഷ് ത്രിപാഠി അറിയിച്ചു.

ALSO READ : Agnipath Protests: എഴുന്നൂറോളം ട്രെയിനുകൾ റദ്ദാക്കി ഇന്ത്യൻ റെയിൽവേ; പൂർണ്ണ വിവരങ്ങൾ അറിയാം

അതേസമയം കാർഗിൽ യുദ്ധത്തിന് ശേഷം മുതൽ ചർച്ചയിലുള്ള പദ്ധതിയാണ് അഗ്നിപഥെന്നും പദ്ധതിയിൽ നിന്നും പിന്നോട്ട് പോകില്ലയെന്ന് സംയുക്ത സൈനിക വാർത്തസമ്മേളനത്തിൽ സൈനികകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറി വ്യക്തമാക്കി. പദ്ധതിക്കെതിരെയുള്ള പ്രതിഷേധത്തിൽ പങ്കെടുക്കുന്നവരെ യാതൊരു കാരണ വശാലും റിക്രൂട്ട്മെന്റിൽ പ്രവേശിപ്പിക്കില്ലയെന്നും അനിൽ പുരി അറിയിച്ചു.

അഗ്നിവീർ റിക്രൂട്ട്മെന്റിലൂടെ സേനയുടെ ഭാഗമാകുന്നവർക്ക് സിയാച്ചിൻ തുടങ്ങിയ അപകട മേഖലയിൽ പ്രവർത്തിക്കുന്ന സൈനികർക്ക് തുല്യമായ അലവൻസ് ലഭിക്കും. സൈന്യത്തിന്റെ ശരാശരി പ്രായം 26ലേക്കെത്തിക്കാനാണ് പദ്ധതിയിലൂടെ ശ്രമിക്കുന്നതെന്നും സംയുക്ത സേന വാർത്തസമ്മേളനത്തിൽ സൈനികകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറി അറിയിച്ചു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News