സയാമീസ് ഇരട്ടകളെ 24 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവില്‍ വേര്‍പ്പെടുത്തി

എയിംസിന്‍റെ ചരിത്രത്തില്‍ ആദ്യമായി തല ഒട്ടിപ്പിടിച്ച ഇരട്ടകളെ വേര്‍പ്പെടുത്തുന്ന ശസ്ത്രക്രിയ വിജയകരമായി നടന്നു. ജപ്പാനില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരും ന്യൂറോസര്‍ജറി, കോസ്മറ്റിക് സര്‍ജറി, കാര്‍ഡിയോളജി, പീഡിയാട്രിക് വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരും അടങ്ങുന്ന 40 അംഗ സംഘമാണ് ഈ വിജയകരമായ ദൗത്യം നിര്‍വ്വഹിച്ചത്‌. 

Last Updated : Aug 29, 2017, 06:49 PM IST
സയാമീസ് ഇരട്ടകളെ 24 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവില്‍ വേര്‍പ്പെടുത്തി

ന്യൂഡല്‍ഹി: എയിംസിന്‍റെ ചരിത്രത്തില്‍ ആദ്യമായി തല ഒട്ടിപ്പിടിച്ച ഇരട്ടകളെ വേര്‍പ്പെടുത്തുന്ന ശസ്ത്രക്രിയ വിജയകരമായി നടന്നു. ജപ്പാനില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരും ന്യൂറോസര്‍ജറി, കോസ്മറ്റിക് സര്‍ജറി, കാര്‍ഡിയോളജി, പീഡിയാട്രിക് വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരും അടങ്ങുന്ന 40 അംഗ സംഘമാണ് ഈ വിജയകരമായ ദൗത്യം നിര്‍വ്വഹിച്ചത്‌. 

ഒഷീഷയില്‍ നിന്നുള്ള തല ഒട്ടിപ്പിടിച്ച സയാമീസ് ഇരട്ടകളെ 24 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് വേര്‍പ്പെടുത്തിയത്.  ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ന്യൂഡല്‍ഹി ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് അറിയിച്ചു. 

ഒഡീഷ കാന്ദമാല്‍ ജില്ലയിലെ മിലിപാട ഗ്രാമത്തില്‍ നിന്നുള്ള രണ്ടര വയസുകാരായ ജാഗ-ബാലിയ ഇരട്ടകളെ വേര്‍പ്പെടുത്താനുള്ള ശസ്ത്രക്രിയ തിങ്കളാഴ്ച രാവിലെ ഒമ്പതു മണിക്കാണ് ആരംഭിച്ചത്. ജൂണ്‍ 13 നാണ് ജാഗബാലിയ ഇരട്ടകളെ എയിംസില്‍ പ്രവേശിപ്പിച്ചത്. 

നവീന്‍ പട്‌നായിക് ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് ഒരു കോടിരൂപ ചികിത്സക്കായി അനുവദിച്ചിട്ടുണ്ട്.  

Trending News