അജിത്‌ പവാര്‍ രാജി വച്ചു!!

മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ഉപമുഖ്യമന്ത്രി സ്ഥാനം  അജിത് പവാര്‍ രാജിവെച്ചു.

Last Updated : Nov 26, 2019, 02:59 PM IST
  • വിശ്വാസ വോട്ടെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ഉപമുഖ്യമന്ത്രി സ്ഥാനം അജിത് പവാര്‍ രാജിവെച്ചു
  • പദവി രാജിവച്ച അദ്ദേഹം 3:30ന് മാധ്യമങ്ങളെ കാണുമെന്നാണ് റിപ്പോട്ട്.
അജിത്‌ പവാര്‍ രാജി വച്ചു!!

മുംബൈ: മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ഉപമുഖ്യമന്ത്രി സ്ഥാനം  അജിത് പവാര്‍ രാജിവെച്ചു.

കഴിഞ്ഞ ശനിയാഴ്ച രാവിലെ 8 മണിക്കാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ബിജെപിയുടെ ദേവേന്ദ്ര ഫട്നവിസും ഉപമുഖ്യമന്ത്രിയായി അജിത്‌ പവാറും ചുമതലയേല്‍ക്കുന്നത്. അന്നേദിവസം രാവിലെ 5:30നാണ് മഹാരാഷ്ട്രയില്‍ രാഷ്‌ട്രപതി ഭരണം റദ്ദാക്കിയത്. 

എന്‍സിപിയുടെ നിയമസഭ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട അജിത്‌ പവാര്‍ ആ കത്താണ് ബിജെപിയ്ക്കുള്ള പിന്തുണ കത്തായി സമര്‍പ്പിച്ചത്. ആ കത്തില്‍ എംഎല്‍എമാര്‍ ബിജെപി സര്‍ക്കാരിന് പിന്തുണ നല്‍കുന്നതായി സൂചിപ്പിച്ചിട്ടില്ല എന്നത് സുപ്രീംകോടതിയില്‍ പ്രതിപക്ഷ അഭിഭാഷകര്‍ എടുത്തുകാട്ടിയിരുന്നു.    

ശരദ് പവാറിന്‍റെ ചാണക്യനീതിയ്ക്കു മുന്‍പില്‍ പരാജയപ്പെടുകയാണോ ബിജെപിയുടെ തന്ത്രങ്ങള്‍? എന്നാല്‍, ഈ അവസരത്തില്‍ ത്രികക്ഷി നേടിയ വിജയം ജനാധിപത്യത്തിന്‍റെ വിജയമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

അങ്ങിനെ ഒരിക്കല്‍ക്കൂടി മഹാരാഷ്ട്രയില്‍ ശരദ് പവാറിന്‍റെ ജനസമ്മിതി വിജയം കണ്ടിരിക്കുകയാണ്. അതോടെ മറ്റൊരു പാതിരാത്രി നാടകം പര്യവസാനിക്കുന്നു... 

Trending News