West Bengal: പശ്ചിമ ബംഗാളിലെ BJP MLA മാർക്കെതിരെ ഭീഷണി; സുരക്ഷയൊരുക്കി ആഭ്യന്തര മന്ത്രാലയം

തെരഞ്ഞെടുപ്പ് ഫലങ്ങൾക്ക് ശേഷം ബംഗാളിൽ ഉണ്ടായ സംഘർഷ സാഹചര്യങ്ങളെ മുൻനിർത്തിയാണ് ആഭ്യന്തര മന്ത്രാലയം സുരക്ഷായൊരുക്കാൻ അനുമതി നൽകിയത്.   

Written by - Zee Malayalam News Desk | Last Updated : May 11, 2021, 11:26 AM IST
  • സിആർപിഎഫ്, സിഐഎസ്എഫ് കാമണ്ടോകളുടെ സംരക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
  • തെരഞ്ഞെടുപ്പ് ഫലങ്ങൾക്ക് ശേഷം ബംഗാളിൽ ഉണ്ടായ സംഘർഷ സാഹചര്യങ്ങളെ മുൻനിർത്തിയാണ് ആഭ്യന്തര മന്ത്രാലയം സുരക്ഷായൊരുക്കാൻ അനുമതി നൽകിയത്.
  • 66 എംഎൽഎ മാർക്ക് ഏറ്റവും കുറഞ്ഞ എക്സ് കാറ്റഗറി സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
  • പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്ക് Z കാറ്റഗറിയിൽ ഉൾപ്പെട്ട സംരക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
West Bengal: പശ്ചിമ ബംഗാളിലെ BJP MLA മാർക്കെതിരെ ഭീഷണി; സുരക്ഷയൊരുക്കി ആഭ്യന്തര മന്ത്രാലയം

Culcutta: ബംഗാളിലെ 77 എംഎൽഎമാർക്കും ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സുരക്ഷ സേനയുടെ സംരക്ഷണം ഏർപ്പെടുത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. സിആർപിഎഫ്, സിഐഎസ്എഫ് കാമണ്ടോകളുടെ സംരക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലങ്ങൾക്ക് ശേഷം ബംഗാളിൽ ഉണ്ടായ സംഘർഷ (West Bengal Violence) സാഹചര്യങ്ങളെ മുൻനിർത്തിയാണ് ആഭ്യന്തര മന്ത്രാലയം സുരക്ഷായൊരുക്കാൻ അനുമതി നൽകിയത്. 

തെരഞ്ഞെടുപ്പ് (Election) ഫലപ്രഖ്യാപനത്തിന് ശേഷം ബംഗാളിൽ ബിജെപി പ്രവർത്തകർക്കെതിരെ വൻ തോതിൽ അക്രമ സംഭവങ്ങൾ ഉണ്ടായിരുന്നു. ഇതിനോട് അനുബന്ധിച്ച് കേന്ദ്ര സുരക്ഷാ സേനയും ഉന്നത ഉദ്യോഗസ്ഥരും നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് ആഭ്യന്തര മന്ത്രാലയം പ്രത്യേക സുരക്ഷയ്ക്ക് അനുമതി നൽകിയതെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.

ALSO READ: Indian Airforce: സദാ സജ്ജമായി വിമാനങ്ങൾ എത്തിച്ചത് ആയിരക്കണക്കിന് ടൺ ഒാക്സിജൻ

66 എംഎൽഎ മാർക്ക് ഏറ്റവും കുറഞ്ഞ എക്സ് കാറ്റഗറി സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവുകൾ അനുസരിച്ച് പിനീട് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന്റെ കാമാണ്ടോകളെ പിന്വലിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ബാക്കിയുള്ളവർക്ക് വൈ കാറ്റഗറി പ്രകാരമുള്ള ഏറ്റവും ഉയർന്ന സംരക്ഷണവും നൽകും. അതേസമയം പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്ക് Z കാറ്റഗറിയിൽ ഉൾപ്പെട്ട സംരക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ALSO READ: GST ഒഴുവാക്കിയാൽ കോവിഡ് വാക്സിൻ, മരുന്ന് ഓക്സിജൻ എന്നിവയ്ക്ക് വില വർധിക്കും : ധനകാര്യ മന്ത്രി നിർമല സീതാരാമൻ

പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം (Central Home Ministry) നാലംഗ അന്വേഷണ സംഘത്തെ അയച്ചിരുന്നു. മമത സര്‍ക്കാരിന് കടുത്ത മുന്നറിയിപ്പ് നല്‍കി കൊണ്ടു മന്ത്രാലയം കത്തയച്ചതിന്  പിന്നാലെയാണ് സംഘത്തെ അന്വേഷത്തിനായി ബംഗാളിലേക്ക് അയച്ചത്. നേരത്തെ കേന്ദ്ര സര്‍ക്കാര്‍ ചീഫ് സെക്രട്ടറിയും ഡിജിപിയെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. കൊവിഡ് (Covid) കാരണം അവര്‍ക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല.

ALSO READ: Indian Army Para Commandos: പാരച്യൂട്ട് റെജിമൻറിൻറെ പുതിയ ബാച്ചിൻറെ പാസിങ്ങ് ഒൗട്ട് പരേഡ്

തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും പശ്ചിമ ബംഗാളില്‍ തൃണമൂല്‍-ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷം അവസാനിച്ചിട്ടില്ല. ബംഗാളില്‍ മൂന്നാം തവണയും മമത സര്‍ക്കാര്‍ അധികാരത്തില്‍ വരുന്ന രാഷ്ട്രീയ സാഹചര്യത്തിലാണ് സംസ്ഥാന ആഭ്യന്തര വകുപ്പിനെ പ്രതിക്കൂട്ടിലാക്കിയുള്ള കേന്ദ്രത്തിന്റെ നടപടി. സംഘര്‍ഷത്തെ കുറിച്ച് ഗവര്‍ണറുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് കേന്ദ്രസംഘം ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് കൈമാറിയത്. ഇതിനെ തുടർന്നാണ് സുരക്ഷാ നടപടി.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ തൃണമൂല്‍-ബിജെപി പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടിയത്. ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപകമായ ആക്രമണമുണ്ടായി. 14 ബിജെപി പ്രവര്‍ത്തകര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News