സുപ്രധാന വിഷയങ്ങളില്‍ ചര്‍ച്ച, സെനികര്‍ക്ക് പിന്നില്‍ രാജ്യം ഒറ്റക്കെട്ട്: പ്രധാനമന്ത്രി

  വൈകിയാരംഭിച്ച  പാര്‍ലമെന്‍റ്   വര്‍ഷകാല സമ്മേളനത്തില്‍  സുപ്രധാനമായ വിഷയങ്ങള്‍  ചര്‍ച്ച ചെയ്യാനുള്ളതായി പ്രധാന മന്ത്രി നരേന്ദ്ര മോദി. 

Last Updated : Sep 14, 2020, 12:31 PM IST
  • കൊറോണയുടെ വ്യാപനത്തിനെതിരെ പോരാട്ടം തുടരുമെന്നും ലോകത്തിലെവിടെ COVID വാക്‌സിന്‍ ഉണ്ടാക്കിയാലും അത് ഇന്ത്യയില്‍ ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി
  • ലോകസഭാംഗങ്ങളും രാജ്യത്തെ ജനങ്ങള്‍ക്കൊപ്പം സൈനികര്‍ക്ക് പിന്നില്‍ അണിനിരന്നിരിക്കുകയാണെന്നും പ്രധാനമന്ത്രി
സുപ്രധാന വിഷയങ്ങളില്‍ ചര്‍ച്ച, സെനികര്‍ക്ക് പിന്നില്‍ രാജ്യം ഒറ്റക്കെട്ട്:  പ്രധാനമന്ത്രി

ന്യൂഡല്‍ഹി:  വൈകിയാരംഭിച്ച  പാര്‍ലമെന്‍റ്   വര്‍ഷകാല സമ്മേളനത്തില്‍  സുപ്രധാനമായ വിഷയങ്ങള്‍  ചര്‍ച്ച ചെയ്യാനുള്ളതായി പ്രധാന മന്ത്രി നരേന്ദ്ര മോദി. 

എല്ലാ അംഗങ്ങളുടെ ഭാഗത്തുനിന്നും ഗുണപരമായ സമയം വിഷയങ്ങളുടെ ചര്‍ച്ചയ്ക്കായി ലഭിക്കുമെന്ന ശുഭാപ്തി വിശ്വാസവും പ്രധാനമന്ത്രി പ്രകടിപ്പിച്ചു. മണ്‍സൂണ്‍ കാല സെക്ഷനുകളെ കുറിച്ച് ലോക്‌സഭാംഗങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലോകസഭയുടെ മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തവേളയിലാണ് അദ്ദേഹം ഇപ്രകാരം അഭിപ്രയപ്പെട്ടത്.

കൊറോണയുടെ വ്യാപനത്തിനെതിരെ രാജ്യം ശക്തമായ പോരാട്ടം തുടരുമെന്നും  ലോകത്തിലെവിടെ COVID വാക്‌സിന്‍ ഉണ്ടാക്കിയാലും അത്  ഇന്ത്യയില്‍ ലഭ്യമാക്കുമെന്നും  കൊറോണ വൈറസിനെതിരെ മരുന്ന് കണ്ടെത്തുന്നത് വരെ ജാഗ്രത തുടരണമെന്നും പ്രധാനമന്ത്രി  പറഞ്ഞു.

ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കം രൂക്ഷമാവുന്ന അവസരത്തില്‍ നമ്മുടെ സൈനികരെയും   പ്രധാനമന്ത്രി  അനുസ്മരിച്ചു.  രാജ്യത്തെ സംരക്ഷിക്കാനുള്ള ധൈര്യത്തോടെയും ശക്തമായ ദൃഢനിശ്ചയത്തോടുംകൂടി നമ്മുടെ  സൈനികര്‍  ദുര്‍ഘടമായ മലനിരകളില്‍ നില്‍ക്കുകയാണ്. വരുന്ന നാളുകളിലെ കൊടുതണുപ്പാണ് നേരിടേണ്ടത്. എല്ലാ ലോകസഭാംഗങ്ങളും രാജ്യത്തെ ജനങ്ങള്‍ക്കൊപ്പം സൈനികര്‍ക്ക് പിന്നില്‍ അണിനിരന്നിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

സമ്മേളനത്തില്‍ മുഖ്യവിഷയങ്ങളില്‍ ചര്‍ച്ചയുണ്ടാകുമെന്നും പ്രധാന തീരുമാനങ്ങള്‍ ഉണ്ടാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Also read: പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം; GDP, അതിര്‍ത്തി സംഘര്‍ഷം ചര്‍ച്ചയാകും

ഇന്നു മുതല്‍ ഒക്ടോബര്‍ 1 വരെ 18 ദിവസം ഞായറാഴ്ച അടക്കം തുടര്‍ച്ചയായി പാര്‍ലമെന്റ് സമ്മേളിക്കും. ഇന്നു മാത്രം രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെ ലോക്‌സഭയും വൈകിട്ടു 3 മുതല്‍ 7 വരെ രാജ്യസഭയും സമ്മേളിക്കും. നാളെ രാവിലെ മുതല്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെ രാജ്യസഭയും വൈകിട്ടു 3 മുതല്‍ 7 വരെ ലോക്‌സഭയും സമ്മേളിക്കും. മാസ്‌ക്കും സാമൂഹിക അകലവും അടക്കം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സമ്മേളനം.

 

 

Trending News