ആം ആദ്മി പാര്‍ട്ടി ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു

കോണ്‍ഗ്രസിന്റെ കയ്യില്‍ നിന്ന് ഡല്‍ഹി പിടിച്ചെടുത്ത ആം ആദ്മി പാര്‍ട്ടി അടുത്തവര്‍ഷം നടക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു. ജൂലൈ ഒന്‍പതിന് അരവിന്ദ് കെജ്‌രിവാള്‍ നടത്തുന്ന ഗുജറാത്ത്  സന്ദര്‍ശനത്തിനിടെ ഇക്കാര്യത്തില്‍ പ്രഖ്യാപനമുണ്ടാവുമെന്നാണ് സൂചന.

Last Updated : Jun 18, 2016, 08:50 PM IST
ആം ആദ്മി പാര്‍ട്ടി  ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ കയ്യില്‍ നിന്ന് ഡല്‍ഹി പിടിച്ചെടുത്ത ആം ആദ്മി പാര്‍ട്ടി അടുത്തവര്‍ഷം നടക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു. ജൂലൈ ഒന്‍പതിന് അരവിന്ദ് കെജ്‌രിവാള്‍ നടത്തുന്ന ഗുജറാത്ത്  സന്ദര്‍ശനത്തിനിടെ ഇക്കാര്യത്തില്‍ പ്രഖ്യാപനമുണ്ടാവുമെന്നാണ് സൂചന.

മുഖ്യമന്ത്രി ആനന്ദിബെന്‍ പാട്ടേലിന്‍റെ നേതൃത്വത്തിലുള്ള ഗുജറാത്ത് ഭരണത്തില്‍ ബി.ജെ.പി തളര്‍ന്നിരിക്കുകയാണെന്നാണ് എ.എ.പി വിലയിരുത്തല്‍. ഗുജറാത്തില്‍ കാലുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെജ്‌രിവാള്‍ ജൂലൈ ഒന്‍പതിന് ഗുജ്‌റാത്തിലെത്തുന്നത്. സന്ദര്‍ശനത്തിനിടെ സൂറത്തിലെ കച്ചവടക്കാരുമായും വ്യവസായികളുമായും കെജ്‌രിവാള്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്.ജാതി സംവരണം ആവശ്യപ്പെട്ട് പട്ടേല്‍ സമുദായം നടത്തിയ പ്രക്ഷോഭത്തിന് പരസ്യപിന്തുണയുമായി കെജ്‌രിവാള്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

Trending News