ഡല്‍ഹി നിയമസഭയില്‍ ആംആദ്മി പാര്‍ട്ടിയുടെ 21 എംഎല്‍എമാര്‍ അയോഗ്യതാ ഭീഷണി നേരിടുന്നു

ഡല്‍ഹി നിയമസഭയിലെ 21 ആംആദ്മി പാര്‍ട്ടി  എംഎല്‍എമാര്‍ ഇരട്ട പദവി വഹിച്ചതിനെ തുടര്‍ന്ന്‍ അയോഗ്യതാ ഭീഷണി നേരിടുന്നു. എംഎല്‍എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയമിച്ച സംസ്ഥാന സര്‍ക്കാറിന്‍റെ നടപടി രാഷ്ട്രപതി റദ്ദാക്കി. ഇതോടെയാണ് ഇരട്ട പദവി വിവാദത്തില്‍പ്പെട്ട 21 എംഎല്‍എമാരും അയോഗ്യരാകാനുള്ള സാധ്യത തെളിഞ്ഞത്.

Last Updated : Jun 14, 2016, 09:44 AM IST
ഡല്‍ഹി നിയമസഭയില്‍  ആംആദ്മി പാര്‍ട്ടിയുടെ 21 എംഎല്‍എമാര്‍ അയോഗ്യതാ ഭീഷണി നേരിടുന്നു

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭയിലെ 21 ആംആദ്മി പാര്‍ട്ടി  എംഎല്‍എമാര്‍ക്ക് ഇരട്ട പദവി വഹിച്ചതിനെ തുടര്‍ന്ന്‍ അയോഗ്യതാ ഭീഷണി നേരിടുന്നു. എംഎല്‍എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയമിച്ച സംസ്ഥാന സര്‍ക്കാറിന്‍റെ നടപടി രാഷ്ട്രപതി റദ്ദാക്കി. ഇതോടെയാണ് ഇരട്ട പദവി വിവാദത്തില്‍പ്പെട്ട 21 എംഎല്‍എമാരും അയോഗ്യരാകാനുള്ള സാധ്യത തെളിഞ്ഞത്.

ഇവരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ രാഷ്ട്രപതിക്ക് നിവേദനം നല്‍കിയിരുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഈ വിഷയത്തെപ്പറ്റി ചര്‍ച്ച നടത്തി. അയോഗ്യരാക്കാതിരിക്കാനുള്ള കാരണം തേടി കമ്മീഷന്‍  എം.എല്‍.എമാര്‍ക്ക് കത്ത് നല്‍കിയിരുന്നു.മേയ് 10 നകം മറുപടി നല്‍കാനും നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, അവസാന ദിനം കഴിഞ്ഞിട്ടും  കത്തിന് ആരും മറുപടി നല്‍കിയിട്ടില്ല. ഇതിന്‍റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം രാഷ്ട്രപതി പാര്‍ലമെന്റി പാര്‍ട്ടി പദവി റദ്ദാക്കി ഉത്തരവിറക്കിയത്.

21 എംഎല്‍എമാരെ അയോഗ്യരാക്കിയാലും ആംആദ്മി സര്‍ക്കാരിന്‍റെ നിലനില്‍പിന് ഭീഷണിയില്ല. 70 അംഗ നിയമസഭയില്‍ 67 അംഗങ്ങള്‍  ആപ്പിനുണ്ട്.

Trending News