പങ്കാളിക്കൊപ്പം ആ “സ്വകാര്യ നിമിഷങ്ങൾ ” ആസ്വദിക്കാം; ദമ്പതികളുടെ സെക്സ് സ്റ്റാർട്ടപ്പ്

മുംബൈയിൽ നിന്നുള്ള അനുഷ്ക സാഹിൽ ദമ്പതികളാണ് പുതിയ സ്റ്റാർട്ടപ്പിൻറെ അണിയറ പ്രവർത്തകർ

Written by - Zee Malayalam News Desk | Last Updated : Apr 22, 2022, 12:49 PM IST
  • ഉയർന്ന ശമ്പള മുള്ള ജോലി ഉപേക്ഷിച്ചാണ് ഇരുവരും സ്വന്തമായി ബിസിനസ്സ് എന്ന ആശയത്തിലേക്ക് ചുവട് വെച്ചത്
  • ദീപാവലി കാലത്താണ് മൈ മ്യൂസിൻറെ ആദ്യത്തെ പരസ്യം കമ്പനി ഫേസ്ബുക്കിൽ പങ്ക് വെച്ചത്
  • ബെഡ്റൂം മെഴുകുതിരികളായിരുന്നു ആദ്യം കയറ്റി അയച്ച ഉത്പന്നം
പങ്കാളിക്കൊപ്പം ആ “സ്വകാര്യ നിമിഷങ്ങൾ ” ആസ്വദിക്കാം; ദമ്പതികളുടെ സെക്സ് സ്റ്റാർട്ടപ്പ്

തുറന്ന് പറയാൻ മടിയുള്ളതും മറച്ചു വെക്കുന്നതുമായ ഒന്നാണ് നമ്മുടെ നാട്ടിൽ ലൈംഗീകത. പലപ്പോഴും പങ്കാളിക്കൊത്തുള്ള സമയങ്ങൾ പോലും ഇത്തരത്തിൽ ഒന്നും പറയാതെ വിരസമായി പോകാറുണ്ട്. ഇത് കുടുംബ ബന്ധങ്ങളെ പോലും താറുമാറാക്കും.

ഇത്തരം പ്രശ്നങ്ങളെ എല്ലാം ഒഴിവാക്കാനും മറി കടക്കാനുമായി ഒരു പുതിയ സംവിധാനം ഒരുക്കുകയാണ് രാജ്യത്തെ ഒരു സെക്സ് സ്റ്റാർട്ടപ്പ്. മുംബൈയിൽ നിന്നുള്ള അനുഷ്ക സാഹിൽ ദമ്പതികളാണ് പുതിയ സ്റ്റാർട്ടപ്പിൻറെ അണിയറ പ്രവർത്തകർ. മൈ മ്യൂസ് എന്ന പേരിൽ ആരംഭിച്ച ഇവരുടെ ബ്രാൻഡ് ഇന്ന് രാജ്യത്തെ 200 സിറ്റികളിലാണ് സെക്ഷ്വൽ വെൽനെസ് ഉത്പന്നങ്ങൾ വിൽക്കുന്നത്.

ALSO READ: എത്ര തവണ സെക്‌സ് ചെയ്‌തിട്ടുണ്ട്‌? രസകരമായി എസ്തർ തിരിച്ച് മറുപടി കൊടുത്തത് ഇങ്ങനെ 

കോർപ്പറേറ്റ് കമ്പനികളിലെ ഉയർന്ന ശമ്പള മുള്ള ജോലി ഉപേക്ഷിച്ചാണ് ഇരുവരും സ്വന്തമായി ബിസിനസ്സ് എന്ന ആശയത്തിലേക്ക് ചുവട് വെച്ചത്. കോവിഡ് കാലത്താണ് ഇരുവരുടെയും ബിസിനസ്സ് ആരംഭിക്കുന്നത്. ബെഡ്റൂം മെഴുകുതിരികളായിരുന്നു ആദ്യം കയറ്റി അയച്ച ഉത്പന്നം. പിന്നീട് അഡൾട്ട് ടോയ്സ്, ലൂബ്രിക്കൻറുകൾ, എന്നിവയും കമ്പനി കയറ്റുമതി ചെയ്യുന്നുണ്ട്.

ദീപാവലി കാലത്താണ് മൈ മ്യൂസിൻറെ ആദ്യത്തെ പരസ്യം ഫേസ്ബുക്കിൽ പങ്ക് വെച്ചത്. ദീപാവലിക്ക് കിടപ്പറയിലും വേണ്ടേ ആഘോഷം എന്ന പേരിൽ കമ്പനി പങ്ക് വെച്ച പരസ്യം ഏറെ ശ്രദ്ധ ആകർഷിച്ചു.
 
“ ഈ ആശയം വഴി സ്ത്രീവിരുദ്ധത, ലിംഗവിവേചനം എന്നിവയെല്ലാം ഒഴിവാക്കി ലൈംഗീകതയെ മനോഹരവും സ്വാഭാവികവും സാർവത്രികവുമായ ഒന്നാക്കി മാറ്റുകയാണ് ഉദ്ദേശം”- അനുഷ്കക പറഞ്ഞു 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News