Citizenship Amendment Act പ്രതിഷേധ൦: ഡല്‍ഹിയില്‍ പ്രക്ഷോഭകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധം വീണ്ടും അക്രമാസക്തമായി. ഡല്‍ഹി ഗേറ്റില്‍ പോലീസും പ്രകടനക്കാരും ഏറ്റുമുട്ടി.

Last Updated : Dec 20, 2019, 06:57 PM IST
  • പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധം വീണ്ടും അക്രമാസക്തമായി. ഡല്‍ഹി ഗേറ്റില്‍ പോലീസും പ്രകടനക്കാരും ഏറ്റുമുട്ടി.
  • ഡല്‍ഹി ഗേറ്റില്‍ നടന്ന പ്രതിഷേധത്തില്‍ ആയിരക്കണക്കിനാളുകളാണ് പങ്കെടുക്കുന്നത്. ഡല്‍ഹി ഗേറ്റില്‍ വന്‍ സംഘര്‍ഷമാണ് നടക്കുന്നതി. പോലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ ജല പീരങ്കി ഉപയോഗിച്ചു. നിരവധി വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ കത്തിച്ചതായാണ് റിപ്പോര്‍ട്ട്.
Citizenship Amendment Act പ്രതിഷേധ൦: ഡല്‍ഹിയില്‍ പ്രക്ഷോഭകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധം വീണ്ടും അക്രമാസക്തമായി. ഡല്‍ഹി ഗേറ്റില്‍ പോലീസും പ്രകടനക്കാരും ഏറ്റുമുട്ടി.

ഡല്‍ഹി ഗേറ്റില്‍ നടന്ന പ്രതിഷേധത്തില്‍ ആയിരക്കണക്കിനാളുകളാണ് പങ്കെടുക്കുന്നത്. ഡല്‍ഹി ഗേറ്റില്‍ വന്‍ സംഘര്‍ഷമാണ് നടക്കുന്നതി. പോലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ ജല പീരങ്കി ഉപയോഗിച്ചു. നിരവധി വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ കത്തിച്ചതായാണ് റിപ്പോര്‍ട്ട്. 
 
കൂടാതെ, പോലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്ജ് നടത്തിയതായും നിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്കും സംഭവത്തില്‍ പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ട്. 

ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. ഭരണഘടനയും അംബേദ്കറുടെ പോസ്റ്ററുകളും കൈയിലേന്തിയാണ് പ്രതിഷേധം നടക്കുന്നത്. നമസ്‌കാരത്തിന് എത്തിയവരാണ് പ്രതിഷേധവുമായി ഇറങ്ങിയത്. വന്‍ പൊലീസ് സന്നാഹമാണ് സ്ഥലത്ത് നിലയുറപ്പിച്ചിട്ടുള്ളത്.

ജുമാ മസ്ജിദില്‍നിന്ന് ജന്തര്‍ മന്ദറിലേക്ക് മാര്‍ച്ച്‌ നടത്താന്‍ ചന്ദ്രശേഖര്‍ ആസാദ് അനുമതി തേടിയിരുന്നുവെങ്കിലും പൊലീസ് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ ജന്തര്‍ മന്ദറിലേക്ക് മാര്‍ച്ച്‌ നടത്താനാണ് തീരുമാനം.

അതേസമയം,  ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്‍റെ നേതൃത്വത്തിലാണ് ഇന്ന് പ്രതിഷേധം സംഘടിപ്പിച്ചിരുന്നത്. എന്നാല്‍,  ഡല്‍ഹി,  ജൂമ സ്ജിദിന് മുന്നില്‍ കൂറ്റന്‍ പ്രതിഷേധം സംഘടിപ്പിച്ചതിന് പിന്നാലെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

പ്രതിഷേധം അവസാനിക്കുന്നതിന് മുന്‍പ് തന്നെ മസ്ജിദിനുള്ളിലേക്ക് പോലീസ് കടന്നെങ്കിലും അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചില്ല. പിന്നീട് പുറത്തെത്തിയ ശേഷമാണ് അദ്ദേഹത്തിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Trending News