Apple Espionage Alert: ആപ്പിള്‍ ഇത്തരം മുന്നറിയിപ്പ് 150 രാജ്യങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്; ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്രം

Apple Espionage Alert: അപ്പിള്‍ മുന്നറിയിപ്പ് സന്ദേശങ്ങളിൽ വിശദമായ അന്വേഷണം നടത്താൻ കേന്ദ്രം ഉത്തരവിട്ടിട്ടുണ്ട്. ഈ സന്ദേശം ലഭിച്ചവരും ആപ്പിൾ കമ്പനിയും അന്വേഷണത്തോട് സഹകരിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍  അഭ്യർഥിച്ചു. 

Written by - Zee Malayalam News Desk | Last Updated : Oct 31, 2023, 05:42 PM IST
  • പ്രതിപക്ഷ നേതാക്കള്‍ക്ക് ലഭിച്ച ഈ സന്ദേശം വലിയ വിവാദത്തിന് തിരി കൊളുത്തിയിരിയ്ക്കുകയാണ്. തങ്ങളുടെ ഐഫോണുകള്‍ സർക്കാർ സ്‌പോൺസർ ചെയ്‌ത ഹാക്കര്‍മാര്‍ ചാരപ്പണി നടത്തുന്നതായി പ്രതിപക്ഷം ആരോപിച്ചു.
Apple Espionage Alert: ആപ്പിള്‍ ഇത്തരം മുന്നറിയിപ്പ് 150 രാജ്യങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്; ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്രം

New Delhi: പ്രതിപക്ഷം ആരോപിക്കുന്ന ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രതികരണവുമായി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. ആപ്പിള്‍ ഇത്തരം മുന്നറിയിപ്പ് 150 രാജ്യങ്ങളിലെ ഉപയോക്താക്കള്‍ക്ക് അയച്ചിട്ടുണ്ട് എന്ന് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.  

Also Read:  Venus Transit 2023: ദീപാവലിക്ക് ശേഷം, ഈ രാശിക്കാർക്ക് സുവർണ്ണകാലം!! കരിയറിലും ബിസിനസ്സിലും നേട്ടം കൊയ്യും 
 
"നാടിന്‍റെ വികസനം കാണാൻ ആഗ്രഹിക്കാത്തവരാണ് ഇത്തരം വിധ്വംസക രാഷ്ട്രീയത്തിൽ ഏർപ്പെടുന്നത്. ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടുമുള്ള 150 രാജ്യങ്ങളിലെ ജനങ്ങൾക്ക് ഇത്തരമൊരു മുന്നറിയിപ്പ് സന്ദേശം ആപ്പിൾ അയച്ചിട്ടുണ്ട്, വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 

Also Read: Delhi Liquor Scam: നവംബര്‍ 2ന് കേജ്‌രിവാളിനെയും അവര്‍ ജയിലിലിടും....!! ആരോപണവുമായി ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ 
 
"ആപ്പിൾ അയച്ച സന്ദേശത്തില്‍ ചാരവൃത്തി ആരോപിക്കപ്പെടുന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും ഇല്ല, പകരം ഒരു എസ്റ്റിമേറ്റിന്‍റെ അടിസ്ഥാനത്തിലാണ് അവർ ഈ മുന്നറിയിപ്പ് സന്ദേശം ഉപയോക്താക്കള്‍ക്ക് അയച്ചിരിക്കുന്നത്, ഈ മുന്നറിയിപ്പ്  (iPhone Espionage Alert) പൂർണ്ണമായും അവ്യക്തമാണ്. ഇപ്പോൾ ആപ്പിളും വിമർശകരുടെ ആരോപണങ്ങൾ ശരിയല്ലെന്ന വിശദീകരണം നൽകിയിട്ടുണ്ട്', മന്ത്രി പറഞ്ഞു.  

Also Read:  Saturn Direct 2023: ശനിയുടെ സഞ്ചാരമാറ്റം, ഈ 3 രാശിയിലുള്ളവർ ജാഗ്രത പാലിക്കുക 
 
ഇത്തരം സന്ദേശങ്ങളിൽ വിശദമായ അന്വേഷണം നടത്താൻ കേന്ദ്രം ഉത്തരവിട്ടിട്ടുണ്ട്. ഈ സന്ദേശം ലഭിച്ചവരും ആപ്പിൾ കമ്പനിയും അന്വേഷണത്തോട് സഹകരിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍  അഭ്യർഥിച്ചു.  

അതേസമയം, പ്രതിപക്ഷ നേതാക്കള്‍ക്ക് ലഭിച്ച ഈ സന്ദേശം വലിയ വിവാദത്തിന് തിരി കൊളുത്തിയിരിയ്ക്കുകയാണ്. തങ്ങളുടെ ഐഫോണുകളിലും മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളിലും സർക്കാർ സ്‌പോൺസർ ചെയ്‌ത ഹാക്കര്‍മാര്‍ ചാരപ്പണി നടത്തുന്നതായി പ്രതിപക്ഷം ആരോപിച്ചു. ഇത് സംബന്ധിച്ച മുന്നറിയിപ്പ് സന്ദേശങ്ങള്‍ ആപ്പിൾ കമ്പനിയിൽ നിന്ന് ലഭിച്ചതായി പ്രതിപക്ഷ നേതാക്കൾ പറയുന്നു. ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചതായി ഭരണ പക്ഷത്തെ ഒരു നേതാക്കളും പറയാത്തതും ശ്രദ്ധേയമായി.
 
ചൊവ്വാഴ്ച ശശി തരൂർ, രാഘവ് ഛദ്ദ, പ്രിയങ്ക ചതുർവേദി, അസദുദ്ദീൻ ഒവൈസി എന്നിവരുൾപ്പെടെ പല പ്രതിപക്ഷ നേതാക്കളും തങ്ങളുടെ ആപ്പിൾ ഉപകരണങ്ങൾ ഹാക്കിംഗിന് ഇരയായതായി ആരോപിച്ച് രംഗത്തെത്തിയിരുന്നു. തങ്ങളുടെ ആപ്പിൾ ഫോണുകളിൽ ലഭിച്ച മുന്നറിയിപ്പിന്‍റെ സ്‌ക്രീൻ ഷോട്ടുകളും നേതാക്കൾ പങ്കുവച്ചു.

അതേസമയം ആപ്പിളിന്‍റെ മുന്നറിയിപ്പ് സന്ദേശവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മോദി സർക്കാരിനെതിരെ രംഗത്തെത്തി. യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദാനിയെ തൊട്ടാലുടൻ രഹസ്യാന്വേഷണ ഏജൻസികളും സിബിഐയും ഒപ്പം  ചാരവൃത്തിയും ആക്റ്റീവ് ആകുന്നതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

ഫോണ്‍ ചോര്‍ത്തല്‍ വിഷയം വിവാദമാകുന്നതിനിടെ അമേരിക്കൻ മൾട്ടിനാഷണൽ കമ്പനിയായ ആപ്പിളിൽ നിന്ന് (Apple iPhone Espionage Alert) ഇപ്പോൾ ഈ വിഷയത്തില്‍ വ്യക്തത വന്നിരിക്കുന്നു. ഏതെങ്കിലും പ്രത്യേക ഭരണകൂടത്തിന്‍റെ ഹാക്കർമാരാണ് ചോർത്തലിനു പിന്നിലെന്ന് ഈ മുന്നറിയിപ്പ് കൊണ്ട് ഉദ്ദേശിക്കുന്നില്ല എന്ന് ആപ്പിള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇത്തരം ആക്രമണകാരികൾക്ക് നല്ല ഫണ്ടും ആധുനിക സാങ്കേതിക വിദ്യയും ഉണ്ടെന്നും ഇത്തരം ആക്രമണങ്ങൾ കണ്ടെത്തുന്നത് പലപ്പോഴും അസാധ്യമാവും എന്നും കമ്പനി പറയുന്നു.   നോട്ടിഫിക്കേഷനായി വന്നത് തെറ്റായ മുന്നറയിപ്പ് ആവാനുള്ള സാധ്യതയും ആപ്പിൾ തള്ളിക്കളയുന്നില്ല.  ഹാക്കര്‍മാര്‍ രീതി മാറ്റാൻ സാധ്യതയുള്ളതിനാൽ ഏതു സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകിയതെന്ന് വെളിപ്പെടുത്താന്‍ സാധിക്കില്ല എന്നും ആപ്പിള്‍ വ്യക്തമാക്കി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News