അന്താരാഷ്ട്ര അതിർത്തി വഴി സംശയാസ്പദമായ നീക്കം നടക്കുന്നതായി സൂചന

രാവിലെ ആരംഭിച്ച തിരച്ചിൽ ഇപ്പോഴും നടക്കുകയാണ് എന്നാണ് വിവരം. സാംപ മേഖലയിലെ ബസന്തർ നദിയുടെ തീരത്താണ് തിരച്ചിൽ നടത്തുന്നത്.     

Updated: Jun 1, 2020, 05:31 PM IST
അന്താരാഷ്ട്ര അതിർത്തി വഴി സംശയാസ്പദമായ നീക്കം നടക്കുന്നതായി സൂചന

ശ്രീനഗർ: അന്താരാഷ്ട്ര അതിർത്തി വഴി സംശയാസ്പദമായ നീക്കം നടക്കുന്നതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അതിർത്തിയിലും സമീപ പ്രദേശങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥർ തിരച്ചിൽ ആരംഭിച്ചു. 

Also read: ഇന്ത്യയിലെ ആരോഗ്യ പ്രവർത്തകർ സൈനികവേഷം ധരിക്കാത്ത സൈനികർ: പ്രധാനമന്ത്രി 

ഹിരനഗർ പ്രദേശത്ത് കഴിഞ്ഞ രാത്രിയിൽ ആരൊക്കെയോ എത്തിയതായി സുരക്ഷാ സേനയ്ക്ക്  വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കത്വ-സാംപ പ്രദേശത്താണ് തിരച്ചിൽ നടത്തുന്നത്. രാവിലെ ആരംഭിച്ച തിരച്ചിൽ ഇപ്പോഴും നടക്കുകയാണ് എന്നാണ് വിവരം. സാംപ മേഖലയിലെ ബസന്തർ നദിയുടെ തീരത്താണ് തിരച്ചിൽ നടത്തുന്നത്.   

Also read: സാന്ദ്രയ്ക്ക് പരീക്ഷ എഴുതാൻ ബോട്ട് തന്നെ വിട്ടുനൽകി ജലഗതാഗത വകുപ്പ് 

ജമ്മുകശ്മീർ പൊലീസും അതിർത്തി സംരക്ഷണ സേനയും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്.  ചെക്ക് പോസ്റ്റുകളിലും, ജമ്മു പഠാൻകോട്ട് ദേശീയ പാതയിലും കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.   കഴിഞ്ഞ ദിവസം കുൽഗാമിൽ  നടന്ന ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ സൈന്യം വധിച്ചു.  ഇതിനു പിന്നാലേയുള്ള ഈ നീക്കം സൈന്യത്തിന് കരുതിയിരിക്കേണ്ടിയിരിക്കുന്നു.