Army Ordnance Corps recruitment 2023: ട്ര‍‍‍ഡ്സ്മാൻ, ഫയർമാൻ തസ്തികകളിൽ ഒഴിവുകൾ; ശമ്പളം 63000 വരെ

Army Ordnance Corps jobs: എഒസി റിക്രൂട്ട്‌മെന്റ് വഴി 1793 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. ഇതിൽ 1249 ട്രേഡ്സ്മാൻ മേറ്റ് തസ്തികയിലും 544 എണ്ണം ഫയർമാൻ ഒഴിവുകളിലുമാണ്.

Written by - Zee Malayalam News Desk | Last Updated : Feb 11, 2023, 09:39 AM IST
  • താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് ആയ aocrecruitment.gov.in വഴി അപേക്ഷിക്കാം
  • ഫെബ്രുവരി 26 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി
  • എഒസി റിക്രൂട്ട്‌മെന്റ് വഴി ആകെ 1793 ഒഴിവുകളിലേക്കാണ് നിയമനം
Army Ordnance Corps recruitment 2023: ട്ര‍‍‍ഡ്സ്മാൻ, ഫയർമാൻ തസ്തികകളിൽ ഒഴിവുകൾ; ശമ്പളം 63000 വരെ

പ്രതിരോധ മന്ത്രാലയത്തിലെ ആർമി ഓർഡനൻസ് കോർപ്സ് ട്രേഡ്സ്മാൻ മേറ്റ്, ഫയർമാൻ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് ആയ aocrecruitment.gov.in വഴി അപേക്ഷിക്കാം. ഫെബ്രുവരി 26 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. എഒസി റിക്രൂട്ട്‌മെന്റ് വഴി ആകെ 1793 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. ഇതിൽ 1249 ട്രേഡ്സ്മാൻ മേറ്റ് തസ്തികയിലും 544 എണ്ണം ഫയർമാൻ ഒഴിവുകളിലുമാണ്.

പോസ്റ്റ്: ട്രേഡ്സ്മാൻ മേറ്റ്
പ്രായപരിധി: 18 നും 25 നും ഇടയിൽ
ശമ്പളം: 18,000 രൂപ മുതൽ 56,900 രൂപ വരെ
യോഗ്യതാ മാനദണ്ഡം: അംഗീകൃത ബോർഡിൽ നിന്നുള്ള മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം.
അധിക യോ​ഗ്യത: അംഗീകൃത ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഏതെങ്കിലും ട്രേഡിലുള്ള സർട്ടിഫിക്കറ്റ്.

പോസ്റ്റ്: ഫയർമാൻ
പ്രായപരിധി: 18 നും 25 നും ഇടയിൽ
ശമ്പളം: 19,900 രൂപ മുതൽ 63,200 രൂപ വരെ
യോഗ്യതാ മാനദണ്ഡം: അംഗീകൃത ബോർഡിൽ നിന്നുള്ള മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം.

തിരഞ്ഞെടുപ്പ് പ്രക്രിയ: തിരഞ്ഞെടുക്കൽ രണ്ട് ഘട്ടങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഫിസിക്കൽ ടെസ്റ്റുകൾ (PET/PST/PMT), എഴുത്ത് പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

ആർമി ഓർഡനൻസ് കോർപ്സ് 2023: അപേക്ഷിക്കാനുള്ള ഘട്ടങ്ങൾ

aocrecruitment.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
വ്യക്തിഗത വിശദാംശങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക
ലോഗിൻ ചെയ്ത് ഒഴിവുകളിലേക്ക് അപേക്ഷിക്കുക
ഫോം പൂരിപ്പിച്ച് സമർപ്പിക്കുക
ഭാവി റഫറൻസിനായി പ്രിന്റൗട്ട് എടുക്കുക

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News