പുറത്തിറങ്ങിക്കോളൂ, പക്ഷേ ഈ ആപ്പ് ഇല്ലെങ്കിൽ പണികിട്ടും...

എല്ലാവരും ഫോണിൽ നിർബന്ധമായും ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യണമെന്ന് നോയിഡ പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.    

Last Updated : May 5, 2020, 01:48 PM IST
പുറത്തിറങ്ങിക്കോളൂ, പക്ഷേ ഈ ആപ്പ് ഇല്ലെങ്കിൽ പണികിട്ടും...

ഉത്തർപ്രദേശ്:  നോയിഡയിൽ ആരോഗ്യസേതു ആപ്പ് നിർബന്ധമാക്കി.  എല്ലാവരും ഫോണിൽ നിർബന്ധമായും ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യണമെന്ന് നോയിഡ പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.  

കൂടാതെ കോറോണ ട്രാക്കാർ ആപ്പ് ആയ ആരോഗ്യസേതു ഫോണിൽ ഇല്ലെങ്കിൽ lock down നിയമങ്ങൾ ലംഘിച്ചതിന് കേസെടുക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.  റോഡിൽ ഇറങ്ങി നടക്കുന്നവരുടെ  ഫോണിൽ ഈ ആപ്പ് ഉണ്ടോയെന്ന് പൊലീസ് പരിശോധന നടത്തുന്നുണ്ട്.  

Also read: കൊറോണവൈറസ്‌;രാജ്യത്ത് ആശങ്കയേറുന്നു;24 മണിക്കൂറിനിടെ 195 മരണം!

എന്നാൽ റോഡിൽ ഇറങ്ങി നടക്കുന്ന എല്ലാവരെയും പരിശോധിക്കുക പ്രയോഗികമല്ലെന്നും അതിനാൽ അതിർത്തികളിൽ പരിശോധന കർശനമാക്കുമെന്നും എസ്പി അഖിലേഷ് സിങ് അറിയിച്ചിട്ടുണ്ട്.  

സ്മാർട്ട് ഫോൺ കയ്യിലുള്ളവർ നിർബന്ധമായും  ആരോഗ്യസേതു ആപ്പ് ഇൻസ്റ്റാൾ ചെയ്യണമെന്ന് നോയിഡ പൊലീസ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.  നേരത്തെ കേന്ദ്ര-സംസ്ഥാന ജീവനക്കാർ നിർബന്ധമായും ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യണമെന്ന് കേന്ദ്ര സർക്കാർ ഉത്തരവിട്ടിരുന്നു.   

 

Trending News