Rape Case: ബലാത്സംഗക്കേസിൽ BJP MLAയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്, ജനുവരി 23ന് കോടതിയിൽ ഹാജരാക്കാൻ ഉത്തരവ്

Rape Case:  ഉത്തര്‍ പ്രദേശിലെ സോൻഭദ്ര ജില്ലയിലെ ദുദ്ദി നിയമസഭാ സീറ്റിൽ നിന്നുള്ള എംഎൽഎയാണ് രാംദുലാർ ഗോണ്ട്. രാംദുലാറിനെ അറസ്റ്റ് ചെയ്ത് ജനുവരി 23 ന് കോടതിയിൽ ഹാജരാക്കാൻ അഡീഷണൽ സെഷൻസ് ജഡ്ജി  രാഹുൽ മിശ്രയുടെ ബഞ്ച് ഉത്തരവിട്ടു.

Written by - Zee Malayalam News Desk | Last Updated : Jan 20, 2023, 12:05 PM IST
  • ഉത്തര്‍ പ്രദേശിലെ സോൻഭദ്ര ജില്ലയിലെ ദുദ്ദി നിയമസഭാ സീറ്റിൽ നിന്നുള്ള എംഎൽഎയാണ് രാംദുലാർ ഗോണ്ട്. രാംദുലാറിനെ അറസ്റ്റ് ചെയ്ത് ജനുവരി 23 ന് കോടതിയിൽ ഹാജരാക്കാൻ അഡീഷണൽ സെഷൻസ് ജഡ്ജി രാഹുൽ മിശ്രയുടെ ബഞ്ച് ഉത്തരവിട്ടു.
Rape Case: ബലാത്സംഗക്കേസിൽ BJP MLAയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്, ജനുവരി 23ന് കോടതിയിൽ ഹാജരാക്കാൻ ഉത്തരവ്

Lucknow: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ ബലാത്സംഗം ചെയ്ത കേസിൽ ഭാരതീയ ജനതാ പാർട്ടി (BJP) എംഎൽഎ രാംദുലാറിനെതിരെ സോൻഭദ്ര കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 8  വര്‍ഷം പഴക്കമുള്ള കേസിലാണ് നടപടി.

ഉത്തര്‍ പ്രദേശിലെ സോൻഭദ്ര ജില്ലയിലെ ദുദ്ദി നിയമസഭാ സീറ്റിൽ നിന്നുള്ള എംഎൽഎയാണ് രാംദുലാർ ഗോണ്ട്. രാംദുലാറിനെ അറസ്റ്റ് ചെയ്ത് ജനുവരി 23 ന് കോടതിയിൽ ഹാജരാക്കാൻ അഡീഷണൽ സെഷൻസ് ജഡ്ജി  രാഹുൽ മിശ്രയുടെ ബഞ്ച് ഉത്തരവിട്ടു.

Also Read: How To Activate PPF Account: നിഷ്ക്രിയ പിപിഎഫ് അക്കൗണ്ട് എങ്ങനെ സജീവമാക്കാം?

ദുദ്ദി പ്രദേശത്തെ ബിജെപി എംഎൽഎ, പ്രായപൂർത്തിയാകാത്ത തന്‍റെ സഹോദരിയെ പലതവണ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു എന്നാണ് പരാതിക്കാരന്‍ തന്‍റെ പരാതിയില്‍ ചൂണ്ടിക്കാട്ടിയത്.   പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് മതിയായ തെളിവുകൾ ലഭിച്ചശേഷം എംഎല്‍യ്ക്കെതിരെ കുറ്റപത്രം സമർപ്പിയ്ക്കുകയായിരുന്നു.  

Also Read:  Wealth and Prosperity Tips: ഏറെ അദ്ധ്വാനിച്ചിട്ടും സമ്പത്ത് വര്‍ദ്ധിക്കുന്നില്ലേ? ഈ 4 സാധനങ്ങൾ പണത്തിന്‍റെ വഴി തുറക്കും

അതേസമയം, കോടതി നിരവധി തവണ സമൻസ് അയച്ചിട്ടും വിഷയത്തിൽ ഹാജരാകാത്തതിനാലാണ്  വ്യാഴാഴ്ച കടുത്ത നിലപാട് സ്വീകരിച്ച് അഡീഷണൽ സെഷൻസ് ജഡ്ജി രാഹുൽ മിശ്ര നേതാവിനെ അറസ്റ്റ് ചെയ്ത് 23 ന് കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചത്. ജനുവരി 10, 17 തീയതികളിൽ അസുഖം ചൂണ്ടിക്കാട്ടി രാംദുലാർ കോടതിയിൽ ഹാജരായില്ല, വീണ്ടും  അതേകാരണം പറഞ്ഞ് ഇളവിന് അപേക്ഷിച്ചെങ്കിലും കോടതി അത് നിരസിയ്ക്കുകയായിരുന്നു.   

മയോർപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള ഒരാൾ ബിജെപി എം എല്‍ എ രാം ദുലാരിനെതിരെ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതായി അസിസ്റ്റന്‍റ്  ജില്ലാ സർക്കാർ അഭിഭാഷകൻ സത്യപ്രകാശ് ത്രിപാഠി പറഞ്ഞു. ദുദ്ദി പ്രദേശത്തെ എം.എൽ.എ രാംദുലാർ പലതവണ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും മതിയായ തെളിവുകൾ ലഭിച്ച സാഹചര്യത്തില്‍ കുറ്റപത്രം സമർപ്പിയ്ക്കുകയുമായിരുന്നു, അദ്ദേഹം പറഞ്ഞു.

പീഡന കേസില്‍ പ്രതിയായ എംഎല്‍എയെ  അറസ്റ്റ് ചെയ്ത് ജനുവരി 23 ന് കോടതിയിൽ ഹാജരാക്കാൻ ജില്ലാ പോലീസ് സൂപ്രണ്ടിന് കോടതി നിർദ്ദേശം നൽകി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News