ഡല്‍ഹിയില്‍ ആംആദ്മി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

രാംലീല മൈതാനത്തില്‍ നടന്ന ചടങ്ങില്‍ ഈശ്വര സ്മരണയിലാണ് ഡല്‍ഹിയിലെ മുഖ്യമന്ത്രിയായി കെജരിവാള്‍ സത്യപ്രതിജ്ഞ ചെയ്തത്.    

Last Updated : Feb 16, 2020, 12:54 PM IST
  • രാംലീല മൈതാനത്തില്‍ നടന്ന ചടങ്ങില്‍ ഈശ്വര സ്മരണയിലാണ് ഡല്‍ഹിയിലെ മുഖ്യമന്ത്രിയായി കെജരിവാള്‍ സത്യപ്രതിജ്ഞ ചെയ്തത്.
ഡല്‍ഹിയില്‍ ആംആദ്മി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അരവിന്ദ് കെജരിവാളിന്‍റെ നേതൃത്വത്തിലുള്ള ആംആദ്മി സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

 

രാംലീല മൈതാനത്തില്‍ നടന്ന ചടങ്ങില്‍ ഈശ്വര സ്മരണയിലാണ് ഡല്‍ഹിയിലെ മുഖ്യമന്ത്രിയായി കെജരിവാള്‍ സത്യപ്രതിജ്ഞ ചെയ്തത്.  

ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ മുഖ്യമന്ത്രിമാര്‍ക്കോ രാഷ്ട്രീയ നേതാക്കള്‍ക്കോ ആയിരുന്നില്ല ക്ഷണം മറിച്ച് ഡല്‍ഹിയിലെ മുഴുവന്‍ ജനങ്ങള്‍ക്കുമായിരുന്നു ക്ഷണം. 

ക്ഷണമുണ്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. വാരണാസി സന്ദര്‍ശനം ഇന്നായതിനാലാണ് അദ്ദേഹം ചടങ്ങില്‍ പങ്കെടുക്കാതിരുന്നത്. 

കെജരിവാളിനോടൊപ്പം മനീഷ് സിസോഡിയ, സത്യേന്ദിര്‍ ജയിന്‍, ഗോപാല്‍ റായ്, കൈലാഷ് ഗഹലോട്ട്, ഇമ്രാന്‍ ഹുസൈന്‍, രാജേന്ദ്ര ഗൗതം എന്നിവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു.

 

 

 

Trending News