ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ അറസ്റ്റിനെതിരെ ശക്തമായ പ്രതിഷേധിക്കാനൊരുങ്ങി ഇന്ത്യാ സഖ്യം. മാർച്ച് 31ന് രാംലീല മൈതാനിയിൽ മഹാറാലി നടത്തും. ഇന്ത്യ സഖ്യത്തിലെ പ്രധാനനേതാക്കളെല്ലാം റാലിയിൽ അണിചേരുമെന്ന് ഡൽഹി കോൺഗ്രസ് അധ്യക്ഷൻ അരവീന്ദർ സിങ് ലവ്ലി അറിയിച്ചു. ഏകാധിപത്യത്തിനെതരായുള്ള പോരാട്ടം വിപുലീരിക്കുന്നതിന്റേയും ശക്തിപ്പെടുത്തുന്നതിന്റേയും ഭാഗമായാണ് റാലിയെന്ന് ഇന്ത്യ സഖ്യകക്ഷിളുടെ സംയുക്ത വാർത്താസമ്മേളനത്തിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ ഗോപാൽ റായ് മാധ്യമങ്ങളോട് പ്രതികരിച്ചു.
31ന് രാവിലെ 10 മണിക്കാണ് റാലി.ഇത് രാഷ്ട്രീയ റാലിയല്ല, ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിനുള്ള കാഹളമാണെന്നാണ് റാലിയെക്കുറിച്ച് കോൺഗ്രസ് നേതാവ് അരവിന്ദിറിന്റെ പ്രതികരണം. ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ് ഞങ്ങളുടെ നേതാവ് രാഹുൽ ഗാന്ധിയെന്നും ഇന്ത്യ സഖ്യത്തിലെ കക്ഷികൾക്കൊപ്പം തങ്ങൾ ശക്തമായി ഒന്നിച്ചു നിന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ: ഇന്ത്യ-പാകിസ്താന് നയതന്ത്ര ഇടപാടുകളില്‍ കാതലായ മാറ്റങ്ങൾ? സൂചനയുമായി പാക് വിദേശകാര്യമന്ത്രി
അതേസമയം ഡൽഹി മുഖ്യമന്ത്രിയായ അരവിന്ദ് കേജരിവാളിനെ രക്ഷിക്കാനുള്ള റാലിയല്ലെ ഇതെന്നും ജനാധിപത്യത്തെ സംരക്ഷിക്കാനായാണെന്നുമാണ് ഡൽഹി മുഖ്യമന്ത്രി അതീഷി മർലേനയുടെ പ്രതികരണം. പ്രതിപക്ഷത്തിനെതിരായി ഏകപക്ഷീയമായാണ് ആക്രമണം നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്