ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള നാലാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്. ഉത്തര്‍പ്രദേശിലെ 8 സീറ്റുകള്‍ ഉള്‍പ്പെടെ ആകെ 46 സീറ്റുകളിലേയ്ക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ് പുറത്തിറക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തി കേന്ദ്രമായ വാരണാസി മണ്ഡലത്തില്‍ ഉത്തര്‍പ്രദേശ് സംസ്ഥാന അദ്ധ്യക്ഷന്‍ അജയ് റായിയെയാണ് കോണ്‍ഗ്രസ് കളത്തിലിറക്കിയിരിക്കുന്നത്.
രാജ്ഗഡിൽ ദിഗ്വിജയ് സിംഗ്, സഹരൻപൂരിൽ ഇമ്രാൻ മസൂദ്, ഹരിദ്വാറിൽ വീരേന്ദർ റാവത്ത്, അംരോഹയിൽ ഡാനിഷ് അലി എന്നിവരും കോൺഗ്രസിനായി മത്സരിക്കും. തമിഴ്‌നാട്ടിലെ ഒമ്പത് സീറ്റുകളിൽ ഏഴിലേക്കും കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. മുൻ കേന്ദ്ര ധനമന്ത്രി പി ചിദംബരത്തിൻ്റെ മകൻ കാർത്തി പി ചിദംബരം കരൂർ മണ്ഡലത്തിലും എസ് ജോതിമണി ശിവഗംഗ മണ്ഡലത്തിലും ജനവിധി തേടും. ജനാധിപത്യം ഭീഷണിയിലാണെന്ന് പറഞ്ഞ് 2019ൽ സർക്കാർ സർവീസ് ഉപേക്ഷിച്ച മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ശശികാന്ത് സെന്തിൽ തിരുവള്ളൂർ നിയോജക മണ്ഡലത്തിൽ മത്സരിക്കും.
ALSO READ: അടിയന്തര സിറ്റിങ് നടത്തി ജയിൽമോചിതനാക്കണമെന്ന് കെജ്‌രിവാൾ; ഹൈക്കോടതിയുടെ മറുപടി ഇങ്ങനെ
ഡിഎംകെയുമായുള്ള സീറ്റ് വിഭജന ധാരണ അനുസരിച്ച് തമിഴ്‌നാട്ടിൽ ശിവഗംഗ, കടലൂർ, കൃഷ്ണഗിരി, കന്യാകുമാരി, തിരുവള്ളൂർ (എസ്‌സി), മയിലാടുതുറൈ, തിരുനെൽവേലി, കരൂർ, വിരുദുനഗർ എന്നീ 9 സീറ്റുകളിലാണ് കോൺഗ്രസിന് ലഭിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിൽ നാഗ്പൂർ വെസ്റ്റ് എംഎൽഎ വികാസ് താക്കറെയാണ് നിതിൻ ഗഡ്കരിക്കെതിരെ കോൺഗ്രസ് ലോക്‌സഭാ മണ്ഡലത്തിൽ മത്സരിപ്പിക്കുന്നത്.
വരാനിരിക്കുന്ന സിക്കിം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർത്ഥി പട്ടികയും കോൺഗ്രസ് പുറത്തിറക്കി. 18 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വർഷം ഏപ്രിൽ 19 നാണ് സിക്കിമിലെ 32 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുക. 2019 ലെ സിക്കിം നിയമസഭാ തിരഞ്ഞെടുപ്പിൽ സിക്കിം ക്രാന്തികാരി മോർച്ച (എസ്‌കെഎം) 17 സീറ്റുകൾ നേടിയിരുന്നു. സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് (എസ്ഡിഎഫ്) 15 സീറ്റുകൾ നേടി മുഖ്യമന്ത്രി പ്രേം സിംഗ് തമാങ്ങിൻ്റെ കീഴിൽ സർക്കാർ രൂപീകരിച്ചു.
ഇത്തവണ 400ൽ അധികം സീറ്റുകളുമായി എൻഡിഎ വീണ്ടും അധികാരത്തിൽ വരുമെന്ന ആത്മവിശ്വാസത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും. എന്നാൽ, ഇൻഡ്യ സഖ്യത്തിലെ അസ്വാരസ്യങ്ങൾ പ്രധാന പ്രതിപക്ഷമായ കോൺഗ്രസിനെ കുറച്ചൊന്നുമല്ല അസ്വസ്ഥരാക്കുന്നത്. ഏപ്രിൽ 19 മുതൽ ജൂൺ 1 വരെ രാജ്യത്തുടനീളം ഏഴ് ഘട്ടങ്ങളിലായാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പോളിംഗ് നടക്കുന്നത്. വോട്ടുകൾ ജൂൺ 4 ന് എണ്ണും.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.