Gyanvapi mosque case: പള്ളിയിൽ പരിശോധന നടത്തരുതെന്ന് അസറുദ്ദീൻ ഒവൈസി, കോടതിവിധിയിൽ സംശയമുണ്ട്

 പള്ളിയിൽ പരിശോധന നടത്തണമെന്ന ഉത്തരവിന്റെ നിയമസാധുത സംശയാസ്പദമായ കാര്യമാണ്

Written by - Zee Malayalam News Desk | Last Updated : Apr 10, 2021, 06:46 PM IST
  • പള്ളിയിൽ പരിശോധന നടത്തണമെന്ന ഉത്തരവിന്റെ നിയമസാധുത സംശയാസ്പദമായ കാര്യമാണ്
  • വകുപ്പിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഒരിക്കലം തീരുമാനങ്ങളെടുക്കാനാകില്ല
  • മറ്റൊരു അയോധ്യ ലക്ഷ്യം വെച്ചാണ് ഇ പ്രവർത്തനങ്ങളെന്നും ഒവൈസി കൂട്ടിച്ചേർത്തു
  • സാംസ്‌കാരിക മന്ത്രാലയവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സി തട്ടിപ്പ് നടത്താന്‍ സാധ്യതയുണ്ട്
Gyanvapi mosque case: പള്ളിയിൽ പരിശോധന നടത്തരുതെന്ന് അസറുദ്ദീൻ ഒവൈസി, കോടതിവിധിയിൽ സംശയമുണ്ട്

ഹൈദരാബാദ് : കാശിവിശ്വനാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഗ്യാൻ വ്യാപി പള്ളിയിൽ പരിശോധന നടത്താൻ ഉത്തരവിട്ട കോടതി വിധിയിൽ സംശയമുണ്ടെന്ന് എഐഎംഐഎം അധ്യക്ഷൻ അസറുദ്ദീൻ ഒവൈസി. ഗ്യാൻവ്യാപി പള്ളിയിൽ പുരാവസ്തു വകുപ്പ് (Arecheological Survey Of India) സർവ്വേ നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 പള്ളിയിൽ പരിശോധന നടത്തണമെന്ന ഉത്തരവിന്റെ നിയമസാധുത സംശയാസ്പദമായ കാര്യമാണ്. വകുപ്പിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ  ഒരിക്കലം തീരുമാനങ്ങളെടുക്കാനാകില്ലെന്നും അദ്ദേഹം ട്വിറ്ററിൽ (Twitter) പറഞ്ഞു . ഹിന്ദുത്വവാദികളുടെ എല്ലാ കപടവാദങ്ങളുടെയും പേറെടുക്കാൻ നടക്കുന്ന വയറ്റാട്ടിയായിട്ടാണ് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ പ്രവർത്തിക്കുന്നത്. അവരുടെ കണ്ടെത്തൽ വസ്തുനിഷ്ഠമെന്ന് പ്രതീക്ഷിക്കാനാവില്ല.

Also Read7th Pay Commission: നൈറ്റ് ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാർക്ക് സന്തോഷ വാർത്ത, അലവൻസ് നിയമങ്ങളിൽ മാറ്റം വരുന്നു

മറ്റൊരു അയോധ്യ ലക്ഷ്യം വെച്ചാണ് ഇ പ്രവർത്തനങ്ങളെന്നും ഒവൈസി കൂട്ടിച്ചേർത്തു.നേരത്തെ അയോദ്ധ്യയിൽ പുരാവസ്തു വകുപ്പ് നടത്തിയ ഖനനത്തിനും സാക്ഷികളായിട്ടുണ്ട് . സാംസ്‌കാരിക മന്ത്രാലയവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സി തട്ടിപ്പ് നടത്താന്‍ സാധ്യതയുണ്ടെന്നും അയോദ്ധ്യയിലെ (Ayodhya) ചരിത്രം ആവര്‍ത്തിക്കുമെന്നും ഒവൈസി പറഞ്ഞു.

ALSO READവരും ദിവസങ്ങള്‍ ഏറെ നിര്‍ണായകം, ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ വീണ്ടും Lock down, മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

ഒരു മസ്ജിദിന്റെ സ്വഭാവം മാറ്റാന്‍ ഒരു വ്യക്തിക്കും അവകാശമില്ല. 1991 ലെ ആരാധനാലയ നിയമം നടപ്പിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടപടികള്‍ സ്വീകരിക്കണമെന്നും ഒവൈസി ആവശ്യപ്പെട്ടു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News