Indian Army: 800 കോടിയുടെ കരാർ; ഇന്ത്യന്‍ ആര്‍മിയ്ക്കായി വാഹനം നിര്‍മ്മിക്കുന്നത് ഈ പ്രമുഖ കമ്പനി

IndianArmy and ashok leyland: ഇന്ത്യന്‍ ആര്‍മിക്കായി കാലങ്ങളായി ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്ന കമ്പനിയാണ് അശോക് ലെയ്‌ലാന്‍ഡ്.

Written by - Zee Malayalam News Desk | Last Updated : Jul 22, 2023, 05:14 PM IST
  • ഫീല്‍ഡ് ആര്‍ട്ടിലറി ട്രാക്ടേഴ്സ്(FAT4x4), ഗണ്‍ ടോവിങ് വെഹിക്കിള്‍സ്(GTV6x6) എന്നിവയടക്കമുള്ള വാഹനങ്ങളാണ് ഇന്ത്യന്‍ ആര്‍മിക്കായി കമ്പനി നിര്‍മ്മിച്ച് നല്‍കുക.
  • ഇന്ത്യന്‍ ആര്‍മിക്കായി കാലങ്ങളായി ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്ന കമ്പനിയാണ് അശോക് ലെയ്‌ലാന്‍ഡ്.
Indian Army: 800 കോടിയുടെ കരാർ; ഇന്ത്യന്‍ ആര്‍മിയ്ക്കായി വാഹനം നിര്‍മ്മിക്കുന്നത് ഈ പ്രമുഖ കമ്പനി

ഇന്ത്യന്‍ ആര്‍മിക്കു വേണ്ടി വാഹനം നിര്‍മ്മിക്കാനുള്ള കരാര്‍ സ്വന്തമാക്കി അശോക് ലെയ്‌ലാന്‍ഡ്. 800 കോടി രൂപയുടെ കരാറിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. 12 മാസത്തിനുള്ളില്‍ വാഹനങ്ങള്‍ നിര്‍മ്മിച്ച് ഇന്ത്യൻ ആർമിക്ക് കൈമാറുമെന്ന് അശോക് ലെയ്‌ലാന്‍ഡ് അറിയിച്ചു.

ഫീല്‍ഡ് ആര്‍ട്ടിലറി ട്രാക്ടേഴ്സ്(FAT4x4), ഗണ്‍ ടോവിങ് വെഹിക്കിള്‍സ്(GTV6x6) എന്നിവയടക്കമുള്ള വാഹനങ്ങളാണ് ഇന്ത്യന്‍ ആര്‍മിക്കായി കമ്പനി നിര്‍മ്മിച്ച് നല്‍കുക. ഈ കരാര്‍ പ്രതിരോധ വാഹനങ്ങളുടെ നിര്‍മാണത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ പ്രചോദനമാണെന്ന് അശോക് ലെയ്‌ലാന്‍ഡ് എംഡിയും സിഇഒയുമായ ഷെനു അഗര്‍വാള്‍ പ്രതികരിച്ചു.

ALSO READ: മണിപ്പുരിന് പിന്നാലെ ബംഗാളിലും; മോഷണശ്രമം ആരോപിച്ച് സ്ത്രീകളെ അർധനഗ്നരാക്കി മർദിച്ചു

ഇന്ത്യന്‍ ആര്‍മിക്കായി കാലങ്ങളായി ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്ന കമ്പനിയാണ് അശോക് ലെയ്‌ലാന്‍ഡ്. FAT4x4, GTV 6×6 എന്നീ വാഹനങ്ങളില്‍ തോക്കുകള്‍ ഘടിപ്പിക്കാനുള്ള സൗകര്യവുമുണ്ടാവും എന്നതാണ് ഇതിന്റെ സവിശേഷത. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News