Asian Paints Apcolite All Protek: ചുവരുകള്‍ പെയിന്‍റ് ചെയ്യൂ, നിങ്ങളുടെ വീടിന് സമഗ്ര സുരക്ഷ നല്‍കൂ

 

Written by - Zee Malayalam News Desk | Last Updated : Oct 19, 2021, 12:35 PM IST
  • നിങ്ങളുടെ ചുവരുകള്‍ക്ക് സംരക്ഷണം നല്‍കാനായുള്ള ഉപാധികളുടെ വൈവിധ്യമാര്‍ന്ന ശ്രേണി തന്നെയുണ്ട് ഏഷ്യന്‍ പെയിന്‍റ്സില്‍....
  • ഈയിടെ അവര്‍ അവരുടെ ഏറ്റവും നൂതനമായ പെയിന്‍റ് - ആപ്കൊലൈറ്റ് ഓള്‍ പ്രോടെക്ക് (Asian Paints Apcolite All Protek) അവതരിപ്പിച്ചു.
Asian Paints Apcolite All Protek: ചുവരുകള്‍ പെയിന്‍റ് ചെയ്യൂ, നിങ്ങളുടെ വീടിന് സമഗ്ര സുരക്ഷ നല്‍കൂ

 

Asian Paints Apcolite All Protek: നിങ്ങളുടെ  ചുവരുകള്‍ പെയിന്‍റ് ചെയ്യൂ, വീടിന് സമഗ്ര സുരക്ഷ നല്‍കൂ 

Asian Paints Apcolite All Protek: ചുവരുകള്‍ക്ക് സമഗ്ര സംരക്ഷണം   

പെയിന്‍റ് ചെയ്യുന്നത് ചുവരിന്‍റെ ഭംഗി കൂട്ടാന്‍ മാത്രമാണെന്ന് ചിന്തിച്ചിരുന്ന കാലം കഴിഞ്ഞു. പുതിയ തലമുറയില്‍ പെട്ട ഉപഭോക്താക്കള്‍ പ്രായോഗിക ഗുണങ്ങള്‍ കൂടി പ്രതീക്ഷിക്കുന്നു. ഇന്നത്തെ സാഹചര്യത്തില്‍, നമ്മളില്‍ മിക്കവരും കൂടുതല്‍ സമയവും വീട്ടിനകത്തു തന്നെ ചെലവഴിക്കുന്നതിനാല്‍, ഒന്നിലേറെ ഉപയോഗങ്ങളുള്ളതും ചെലവിനൊത്ത മൂല്യം നല്‍കുന്നതുമായ വസ്തുവകകളാണ് നമ്മള്‍ തെരഞ്ഞെടുക്കുക.  

വിവിധയിനം പെയിന്‍റുകള്‍ വിപണിയില്‍ ലഭ്യമാണ്. ഇവയില്‍ പലതും കഴുകാവുന്നത്, പൊടി പ്രതിരോധിക്കുന്നത്, ഈര്‍പ്പത്തെ ചെറുക്കുന്നത്, പരിസ്ഥിതി സൗഹൃദപരമായത് എന്നിങ്ങനെയുള്ള ഗുണങ്ങള്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍, ഇപ്പോള്‍ ലഭിക്കുന്ന പെയിന്‍റുകള്‍ പലതും ബഹുമുഖമായ ഗുണങ്ങള്‍ നല്‍കുന്നില്ല. അവയെല്ലാം ഓരോ പ്രത്യേക ഗുണങ്ങള്‍ക്കായി ഓരോ പ്രത്യേക വേരിയന്‍റുകള്‍ ആണ് നല്‍കുന്നത്.  

നിങ്ങളുടെ ചുവരുകള്‍ക്ക് സംരക്ഷണം നല്‍കാനായുള്ള ഉപാധികളുടെ  വൈവിധ്യമാര്‍ന്ന  ശ്രേണി തന്നെയുണ്ട് ഏഷ്യന്‍ പെയിന്‍റ്സില്‍.... ഈയിടെ അവര്‍ അവരുടെ ഏറ്റവും നൂതനമായ പെയിന്‍റ് - ആപ്കൊലൈറ്റ് ഓള്‍ പ്രോടെക്ക്   (Asian Paints Apcolite All Protek) അവതരിപ്പിച്ചു. കറകളെ പ്രതിരോധിക്കുകയും തീ ജ്വാലകളെ ചെറുക്കുകയും ചെയ്യുന്ന ആധുനിക  സവിശേഷതകളുള്ള ആപ്കൊലൈറ്റ് ഓള്‍ പ്രോടെക്ക് നിങ്ങളുടെ ചുവരുകള്‍ക്ക് സമ്പൂര്‍ണ്ണ  സംരക്ഷണം നല്‍കാനായി രൂപകല്‍പന ചെയ്തതാണ്. അതിനാല്‍, വര്‍ഷങ്ങളോളം കറകള്‍ ബാധിക്കാതെ നിലനില്‍ക്കുന്ന ചുവരുകള്‍  സൗന്ദര്യം പ്രസരിപ്പിച്ചു കൊണ്ട് ദീര്‍ഘ കാലം ഈടു നില്‍ക്കുന്ന മൃദുത്വത്തിന്‍റെ പര്യായമാകുന്നു.    

Also Read: Asian Paints Dust Proof: നിങ്ങളുടെ വീടിന്‍റെ പുറം ഭാഗം പൊടി പിടിക്കാതെ തിളക്കമുള്ളതായി സൂക്ഷിക്കുന്നു

ഇതൊന്നു സങ്കല്‍പ്പിക്കുക – നിങ്ങളുടെ കുസൃതിക്കുരുന്ന് സ്വന്തം കലാവിരുത് പുതിയതായി പെയിന്‍റ് ചെയ്ത ചുവരില്‍ പ്രയോഗിക്കാന്‍ തീരുമാനിച്ചാലോ. അല്ലെങ്കില്‍ നിങ്ങള്‍ ക്ഷണിച്ചു വരുത്തിയ അതിഥികള്‍ എത്തുന്ന സമയത്ത് ആരെങ്കിലും കറിയോ പാനീയമോ തട്ടി മറിച്ചു ചുവരില്‍ വീഴ്ത്തിയാലോ. അതിനെ കുറിച്ചു വേവലാതിപ്പെടേണ്ടതില്ല, അതെല്ലാം എളുപ്പത്തില്‍ നീക്കം ചെയ്യാനാവും എന്നുണ്ടെങ്കില്‍ എങ്ങനെയിരിക്കും?  

നിങ്ങള്‍ എപ്പോഴെങ്കിലും സ്വയം പ്രയോഗിക്കാവുന്ന DIY പ്രതിവിധികള്‍, കടുത്ത ഡിറ്റര്‍ജന്‍റ്, ബേക്കിംഗ് സോഡ, വിനിഗര്‍ മുതലായവ പരീക്ഷിച്ചു നോക്കിയിട്ടുണ്ടെങ്കില്‍, അത് കൊണ്ടൊന്നും വലിയ പ്രയോജനമില്ല എന്ന് നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടാവും. വാസ്തവത്തില്‍, ഇത്തരം പ്രയോഗങ്ങള്‍ പലതും ചുവരിന്‍റെ തിളക്കം നഷ്ടപ്പെടാന്‍ കാരണമായിട്ടുണ്ടാവും. കുത്തി വരച്ച പോറലുകളും കറകളും എല്ലാം എളുപ്പത്തില്‍ തുടച്ചു കളയാന്‍ കഴിയും എന്നുണ്ടെങ്കില്‍ അത് വലിയ ആശ്വാസം തന്നെയല്ലേ?  

അതെ, ആപ്കൊലൈറ്റ് ഓള്‍ പ്രോടെക്ക്  (Asian Paints Apcolite All Protek) നിങ്ങള്‍ക്ക് ശരിക്കും ആശ്വാസമാകും. മേല്‍ പറഞ്ഞ സാഹചര്യങ്ങളിലെല്ലാം ആപ്കൊലൈറ്റ് ഓള്‍ പ്രോടെക്ക് നിങ്ങളുടെ ഉത്തമ സുഹൃത്തായിരിക്കും. ഇനി ചുവരിലെ കറകള്‍ കളയാന്‍  (Easy way to remove stains on walls) സ്വയം പ്രയോഗിക്കാവുന്ന DIY പ്രതിവിധികളോ, അനന്തമായ ഉരയ്ക്കലോ ഒന്നും വേണ്ട. അത് മാത്രമല്ല, താഴെ പറയുന്ന ചില സവിശേഷതകള്‍ മൂലം ആപ്കൊലൈറ്റ് ഓള്‍ പ്രോടെക്ക് വിപണിയില്‍ ലഭിക്കുന്ന മറ്റ് ഉല്‍പന്നങ്ങളില്‍ നിന്നു വേറിട്ട് നില്‍ക്കുന്നു:  

Lotus Effect: ഓള്‍ പ്രോടെക്കിന്‍റെ വാട്ടര്‍ ബീഡിംഗ് സാങ്കേതിക വിദ്യയെ ആണ് ഈ പദം സൂചിപ്പിക്കുന്നത്. മറ്റ് പെയിന്‍റുകളില്‍ നിന്നു വ്യത്യസ്തമായി, ഓള്‍ പ്രോടെക്കിന്‍മേല്‍ വീഴുന്ന ദ്രാവകങ്ങള്‍ കടുത്ത കറയായി രൂപപ്പെടാതെ താമരയിതളിലെ മുത്തുമണികള്‍ പോലെ നില്‍ക്കും. ചുരുക്കത്തില്‍, നിങ്ങളുടെ ചുവരുകള്‍ ദ്രാവകങ്ങള്‍ കൊണ്ട് ഉണ്ടാകുന്ന കറകളില്‍ നിന്നു മുക്തമായിരിക്കും.  

Modern stain Guard: കഴുകാവുന്ന പെയിന്‍റുകള്‍ എല്ലാം പലപ്പോഴും കറകളെ പ്രതിരോധിക്കുന്ന ആയിരിക്കില്ല എന്ന് അറിയാമോ? വാസ്തവം അതാണ്. പല പെയിന്‍റുകളും തുടച്ചു വൃത്തിയാക്കാന്‍ കഴിയുന്നവയായിരിക്കാം പക്ഷേ അവ കടുത്ത കറകളുടെ കാര്യത്തില്‍ പരാജയമായിരിക്കും. ഓള്‍ പ്രോടെക്കില്‍ ഫലപ്രദമായ സ്റ്റെയിന്‍ ഗാര്‍ഡ്  ഉള്ളതിനാല്‍, അതെല്ലാം എളുപ്പത്തില്‍ തുടച്ചു കളയാന്‍ കഴിയും.  

(വിദഗ്ധ ഉപദേശം: കറകള്‍ ഉടന്‍ തന്നെ തുടച്ചു കളയുക. ആവശ്യമെങ്കില്‍ കടുപ്പം കുറഞ്ഞ ഡിറ്റര്‍ജന്‍റ് ഉപയോഗിക്കുക)   

ഫ്ലെയിം റിട്ടാര്‍ഡേഷന്‍ : അപകടങ്ങള്‍ പ്രവചിക്കാനാവില്ല. ആളുകള്‍ അവരുടെ വസ്തു വകകള്‍ ഇന്‍ഷ്വര്‍ ചെയ്യുന്നത് അതിനാലാണ്. എന്നാല്‍, അപകടങ്ങള്‍ മൂലമുണ്ടാകാവുന്ന ചില നാശ നഷ്ടങ്ങള്‍ മുന്‍കൂട്ടി പ്രതിരോധിക്കാന്‍ കഴിയുന്നത് നല്ലതല്ലേ? അഗ്നി ബാധയുടെ കാര്യത്തില്‍, അഗ്നി പ്രതിരോധ പെയിന്‍റുകള്‍ കുറച്ചു നേരത്തേക്ക് തീ പടരുന്നത് തടഞ്ഞു നിര്‍ത്തിയേക്കാം. എന്നാല്‍ ആപ്കൊലൈറ്റ് ഓള്‍ പ്രോടെക്ക് പോലുള്ള ഫയര്‍ റിട്ടാര്‍ഡമന്‍റ് പെയിന്‍റുകള്‍ക്ക്  (Fire resistant paints) തീ ജ്വാലകളെ പ്രതിരോധിക്കാന്‍ മാത്രമല്ല വ്യാപനം കുറയ്ക്കാന്‍ കൂടി കഴിയും.  ഈ പെയിന്‍റ്  UK യിലെ വാറിംഗ്ടണില്‍ പരീക്ഷണങ്ങള്‍ക്ക് വിധേയാമാക്കുകയും മികച്ച പ്രകടനത്തിനുള്ള ബഹുമതി നേടുകയും ചെയ്തതാണ്.  

Fragrance: പുതിയ പെയിന്‍റ് ചെയ്ത സ്ഥലത്തു മിക്കപ്പോഴും അസുഖകരമായ ഒരു മണം ഉണ്ടായിരിക്കും. എന്നാല്‍, മറ്റ് പെയിന്‍റുകളില്‍ നിന്നു വ്യത്യസ്തമായി, ആപ്കൊലൈറ്റ് ഓള്‍ പ്രോടെക്ക് ഒരു ആനന്ദകരമായ സുഗന്ധമാണ്   (Apcolite All Protek for pleasant smell) പ്രസരിപ്പിക്കുക. അതിനാല്‍ നിങ്ങള്‍ക്ക് പെയിന്‍റ് ചെയ്താല്‍ ഉണ്ടാവുന്ന അസ്വസ്ഥത ഉളവാക്കുന്ന ഗന്ധങ്ങള്‍ അനുഭവിക്കേണ്ടി വരുന്നില്ല.    

Colors: മാറ്റ്, ഷൈന്‍ വേരിയന്‍റുകളില്‍, ആയിരത്തില്‍ പരം ഷെയ്ഡുകളില്‍ ലഭിക്കുന്ന ആപ്കൊലൈറ്റ് ഓള്‍ പ്രോടെക്ക് എന്ന ഒരൊറ്റ ഉല്‍പന്നത്തില്‍ നിന്നു നിങ്ങള്‍ക്ക് സമഗ്രമായ സംരക്ഷണവും അനന്യമായ ഫിനിഷും ലഭിക്കുന്നു. ഇത്രയധികം ഗുണങ്ങളും വളരെ പ്രായോഗികമായ വിലയും ഉള്ള ഈ പെയിന്‍റ്  (Asian Paints Apcolite All Protek) ഉള്ളപ്പോള്‍ നിങ്ങള്‍ എന്തു വെറുതെ മറ്റു പെയിന്‍റുകളെ കുറിച്ച് അന്വേഷിച്ചു സമയം കളയുന്നു. ഏഷ്യന്‍ പെയിന്‍റ്സുമായി ബന്ധപ്പെടുക. അവരുടെ വിദഗ്ധര്‍ നിങ്ങളുടെ ചുവരുകളെ സുന്ദരമാക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ജോലി സന്തോഷത്തോടെ ഏറ്റെടുത്ത് നിങ്ങളുടെ ആശങ്കകള്‍ പരിഹരിച്ചു തരും.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News