ന്യൂഡല്‍ഹി: കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക്കിന് കോവിഡ് സ്ഥിരീകരിച്ചു.
മന്ത്രി തന്നെയാണ് ഈ രോഗവിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
രോഗത്തിന്‍റെ ചില ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതിനാല്‍ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയാന്‍ തീരുമാനിച്ചിരിക്കുകയാണെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
"ഞാനിന്ന് കോവിഡ് പരിശോധനക്ക് വിധേയനായി. പോസിറ്റിവാണെന്ന് കണ്ടെത്തി. സാധാരണ നിലയില്‍ തന്നെയാണ്. ഹോം ഐസൊലേഷന്‍ തിരഞ്ഞെടുത്തു', മന്ത്രി ട്വീറ്റ് ചെയ്തു
കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി അടുത്ത സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ ദയവായി നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.