ജെല്ലിക്കെട്ട് നിരോധനം: പൊങ്കലിന് മുന്‍പ് വിധി പ്രഖ്യാപിക്കില്ലെന്ന് സുപ്രീം കോടതി

ചെന്നൈ: ​തമിഴ്​നാട്ടിലെ കാര്‍ഷിക ഉത്സവമായ പൊങ്കലിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ജെല്ലിക്കെട്ട്​ നിരോധിച്ച വിധി പിൻവലിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. പൊങ്കലിന് മുന്‍പ് വിധി പറയണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ പൊങ്കല്‍ ആഘോഷങ്ങള്‍ക്ക മുന്‍പ് വിധി പറയാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

Last Updated : Jan 12, 2017, 01:01 PM IST
ജെല്ലിക്കെട്ട് നിരോധനം: പൊങ്കലിന് മുന്‍പ് വിധി പ്രഖ്യാപിക്കില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ചെന്നൈ: ​തമിഴ്​നാട്ടിലെ കാര്‍ഷിക ഉത്സവമായ പൊങ്കലിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ജെല്ലിക്കെട്ട്​ നിരോധിച്ച വിധി പിൻവലിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. പൊങ്കലിന് മുന്‍പ് വിധി പറയണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ പൊങ്കല്‍ ആഘോഷങ്ങള്‍ക്ക മുന്‍പ് വിധി പറയാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

ഇതോടെ തമിഴ്‌നാട്ടില്‍ പൊങ്കലിന്‍റെ ഭാഗമായി ഈ വര്‍ഷം ജെല്ലിക്കെട്ട് നടത്താന്‍ കഴിയില്ല. അതേസമയം, കോടതിയുടെ മനസ്​ മാറ്റാൻ ആഭ്യർഥിക്കുന്നതായും തമിഴ്​നാട്ടിലെ ഏതൊരാളും ഈ ജെല്ലിക്കെട്ടിനെ അനുകൂലിക്കുന്നവരാണെന്നും എ​.ഐ.എ.ഡി.എം.കെ വക്​താവ്​​ സി.ആർ സരസ്വതി പ്രതികരിച്ചു. നിരോധനം മറികടക്കാന്‍ തമിഴ്​നാട്​ സർക്കാർ കേന്ദ്രത്തെ സമീപിച്ചതായും റിപ്പോർട്ടുണ്ട്​.

Trending News