Bank Holidays In January 2022: പുതുവർഷം ആരംഭിക്കാൻ വെറും ദിവസങ്ങള്‍ മാത്രം ബാക്കി. ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുമുന്‍പ് , 2022 ലെ ആദ്യ മാസം ബാങ്കുകൾ എത്ര ദിവസം പ്രവര്‍ത്തിക്കുമെന്ന് എല്ലാ ഉപഭോക്താക്കളും അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.
ബാങ്ക് ജീവനക്കാര്‍ക്ക് പുതുവർഷത്തിന്‍റെ ആദ്യ മാസം അതായത് 2022 ജനുവരിയിൽ 16 ദിവസത്തെ അവധി ലഭിക്കും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ ബാങ്ക് ഹോളിഡേ ലിസ്റ്റ് (Bank Holiday List) അനുസരിച്ച്, ജനുവരിയിൽ വാരാന്ത്യങ്ങൾ ഒഴിവാക്കിയാല്‍ 9 ദിവസം ബാങ്ക് പ്രവര്‍ത്തിക്കില്ല. ബാങ്കുകള്‍ക്ക് അവധിയാണ് എങ്കിലും ഓൺലൈൻ ബാങ്കിംഗ് സേവനങ്ങൾ അവധി ദിവസങ്ങളിലും 24/7 പ്രവർത്തിക്കുമെന്നത് ശ്രദ്ധിക്കേണ്ടതാണ്.
അവധി ദിവസങ്ങളിൽ ഇടപാടുകാർക്ക് ബാങ്ക് ശാഖകളിൽ പണം പിൻവലിക്കാനോ നിക്ഷേപിക്കാനോ കഴിയില്ല. എന്നാൽ അവർക്ക് ഓൺലൈൻ ബാങ്കിംഗ് സേവനങ്ങൾ, ATM, മൊബൈൽ ബാങ്കിംഗ് തുടങ്ങിയവ ഉപയോഗിക്കാം
Also Read: NPS: ഭാര്യയുടെ പേരിൽ ഈ സ്പെഷ്യൽ അക്കൗണ്ട് തുറക്കൂ: പ്രതിമാസം ലഭിക്കും 45,000 രൂപ, അറിയാം
ജനുവരിയില്‍ 9 ദിവസത്തേയ്ക്ക് ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. എന്നാൽ, ഈ അവധികള്‍ പല സംസ്ഥാനങ്ങളിലും ഒരേസമയം ബാങ്കുകൾക്ക് അവധിയായിരിയ്ക്കില്ല. ഈ അവധികള്‍ ചില സംസ്ഥാനങ്ങള്‍ക്ക് മാത്രമാണ് ബാധകം.
ബാങ്ക് അവധി ദിവസങ്ങളുടെ ലിസ്റ്റ് ചുവടെ പരിശോധിക്കാം: -
1. ജനുവരി 1, 2022: പുതുവത്സര പിറവി. ഐസ്വാൾ, ചെന്നൈ, ഗാംഗ്‌ടോക്ക്, ഷില്ലോംഗ് എന്നിവിടങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.
2. ജനുവരി 3, 2022: പുതുവത്സര ആഘോഷങ്ങൾ/ലൂസൂ൦ഗ് ആഘോഷം മൂലം ഐസ്വാളിലും ഗാങ്‌ടോക്കിലും ബാങ്കുകൾ അടഞ്ഞുകിടക്കും.
3 ജനുവരി 2022: ഗാംഗ്‌ടോക്കിലെ /ലൂസൂ൦ഗ് ആഘോഷത്തിന്‍റെ അവസരത്തിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.
4. ജനുവരി 11, 2022: ഐസ്വാളിൽ മിഷനറി ദിനത്തോടനുബന്ധിച്ച് ബാങ്കുകൾക്ക് അവധിയായിരിക്കും.
5. ജനുവരി 12, 2022: കൊൽക്കത്തയിൽ സ്വാമി വിവേകാനന്ദന്‍റെ ജന്മദിനത്തോടനുബന്ധിച്ച് ബാങ്കുകൾക്ക് അവധിയായിരിക്കും.
6. ജനുവരി 14, 2022: അഹമ്മദാബാദിലും ചെന്നൈയിലും മകരസംക്രാന്തി/പൊങ്കൽ തലേന്ന് ബാങ്കുകൾ അടഞ്ഞുകിടക്കും.
7. ജനുവരി 15, 2022: ഉത്തരായന പുണ്യകാല മകര സംക്രാന്തി ഉത്സവം/ മാഘേ സംക്രാന്തി/ സംക്രാന്തി/ പൊങ്കൽ/ തിരുവള്ളുവർ ദിനം എന്നിവയുടെ തലേന്ന് ബെംഗളൂരു, ചെന്നൈ, ഗാംഗ്‌ടോക്ക്, ഹൈദരാബാദ് എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധിയായിരിക്കും.
8. ജനുവരി 18, 2022: ചെന്നൈയിൽ തായ് പൂസം പ്രമാണിച്ച് ബാങ്കുകൾക്ക് അവധിയായിരിക്കും.
9. ജനുവരി 26, 2022: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് അഗർത്തല, ഭോപ്പാൽ, ഭുവനേശ്വർ, ചണ്ഡിഗഡ്, ഗുവാഹത്തി, ഇംഫാൽ, ജയ്പൂർ, കൊച്ചി, ശ്രീനഗർ ഒഴികെയുള്ള എല്ലാ നഗരങ്ങളിലും ബാങ്കുകൾ അടഞ്ഞുകിടക്കും.
മേൽപ്പറഞ്ഞ അവധി ദിവസങ്ങൾക്ക് പുറമെ, രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളായ 8, 22 തിയതികളിലും ജനുവരി 2, 9, 16, 23, 30 തിയതികള്‍ ഞായർ ആയതിനാല്‍ ഈ ദിവസങ്ങളിലും ബാങ്കുകൾ അടഞ്ഞുകിടക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...