Mullaperiyar case | മുല്ലപ്പെരിയാർ കേസ്; ഹർജികൾ പരി​ഗണിക്കുന്നത് സുപ്രീംകോടതി ഡിസംബർ പത്തിലേക്ക് മാറ്റി

കക്ഷികൾക്ക് ഡിസംബർ പത്തിന് മുൻപ് സത്യവാങ്മൂലം സമർപ്പിക്കാമെന്ന് കോടതി വ്യക്തമാക്കി

Written by - Zee Malayalam News Desk | Last Updated : Nov 22, 2021, 03:24 PM IST
  • അണക്കെട്ടിലെ ജലനിരപ്പ് 140 അടിക്ക് മുകളിലേക്ക് ഉയര്‍ത്തരുതെന്നാണ് കേരളത്തിന്‍റെ ആവശ്യം
  • 142 അടിയാക്കി ഉയര്‍ത്തുന്നതിൽ സുരക്ഷാപ്രശ്നങ്ങൾ ഇല്ലെന്ന് തമിഴ്നാട് സര്‍ക്കാരും വാദിക്കുന്നു
  • അതേസമയം നിലവിലെ ഇടക്കാല ഉത്തരവ് തുടരുന്ന സാഹചര്യത്തിൽ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കാൻ തമിഴ്നാടിന് സാധിക്കും
  • ചോർച്ചയുടെ വിവരങ്ങൾ കൃത്യമായി കേരളത്തിന് നൽകുന്നുണ്ടെന്നും തമിഴ്നാട് അറിയിച്ചു
Mullaperiyar case | മുല്ലപ്പെരിയാർ കേസ്; ഹർജികൾ പരി​ഗണിക്കുന്നത് സുപ്രീംകോടതി ഡിസംബർ പത്തിലേക്ക് മാറ്റി

ന്യൂഡൽഹി: മുല്ലപ്പെരിയാർ കേസിലെ (Mullaperiyar case) ഹർജികൾ പരി​ഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു. ഡിസംബർ പത്തിലേക്കാണ് ഹർജികൾ പരി​ഗണിക്കുന്നത് മാറ്റിയത്. കക്ഷികൾക്ക് ഡിസംബർ പത്തിന് മുൻപ് സത്യവാങ്മൂലം സമർപ്പിക്കാമെന്ന് കോടതി (Supreme court) വ്യക്തമാക്കി. ജസ്റ്റിസ് എം എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹര്‍ജികൾ പരിഗണിച്ചത്.

അണക്കെട്ടിലെ ജലനിരപ്പ് 140 അടിക്ക് മുകളിലേക്ക് ഉയര്‍ത്തരുതെന്നാണ് കേരളത്തിന്‍റെ ആവശ്യം. 142 അടിയാക്കി ഉയര്‍ത്തുന്നതിൽ സുരക്ഷാപ്രശ്നങ്ങൾ ഇല്ലെന്ന് തമിഴ്നാട് സര്‍ക്കാരും വാദിക്കുന്നു. അതേസമയം നിലവിലെ ഇടക്കാല ഉത്തരവ് തുടരുന്ന സാഹചര്യത്തിൽ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കാൻ തമിഴ്നാടിന് സാധിക്കും. ചോർച്ചയുടെ വിവരങ്ങൾ കൃത്യമായി കേരളത്തിന് നൽകുന്നുണ്ടെന്നും തമിഴ്നാട് അറിയിച്ചു.

ALSO READ: Andhra dam crack | ആന്ധ്രയിലെ റയല ചെരിവ് ജലസംഭരണിയിൽ വിള്ളൽ; നിരവധി ​ഗ്രാമങ്ങൾ ഒഴിപ്പിച്ചു

അടിയന്തര ഉത്തരവ് ഇപ്പോൾ ആവശ്യമില്ലെന്ന കേരളത്തിന്റെ നിലപാട് കോടതി രേഖപ്പെടുത്തി. പെരിയാർ പ്രൊട്ടക്ഷൻ മൂവ്മെന്റിന്റെ ഹർജിയിൽ നോട്ടിസ് അയയ്ക്കാനാകില്ല. പ്രധാനകേസ്‌ പരിഗണിക്കുമ്പോൾ ഹർജിക്കാരന് വാദം പറയാമെന്നും സുപ്രിംകോടതി വ്യക്തമാക്കി. 
മേല്‍നോട്ട സമിതി അംഗീകരിച്ച റൂള്‍ കര്‍വ് പ്രകാരം നിലവില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പരമാവധി ജലനിരപ്പായ 142 അടി വെള്ളം സംഭരിക്കാം. ഇന്നലെ മുതലാണ് പുതിയ റൂള്‍ കര്‍വ് നിലവില്‍ വന്നത്. ഇതിൽ കേരളം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News