നിങ്ങൾ ഒരു കോളേജ് വിദ്യാർത്ഥിയാണെങ്കിൽ കുറഞ്ഞ ബജറ്റിൽ മികച്ച മൈലേജ് തരുന്ന ബൈക്ക് നിങ്ങളുടെ സ്വപ്നമായിരിക്കും. വിദ്യാർത്ഥികൾക്ക് അനുയോജ്യമായ മികച്ച 5 ബൈക്കുകളെ പറ്റിയാണ് ഇവിടെ നോക്കുന്നത്.
ഹീറോ സ്‌പ്ലെൻഡർ പ്ലസ് എക്‌സ്‌ടെക് (Hero Splendor Plus XTec)
എല്ലാവരുടെയും പ്രിയപ്പെട്ട ബൈക്കുകളിലൊന്നാണ് ഹീറോ സ്‌പ്ലെൻഡർ. ഹീറോയുടെ ഏറ്റവും പഴയ മോഡൽ ബൈക്കുകളിലൊന്നുമാണിത്. പുതിയ ഹീറോ പ്ലസ് എക്‌സ്‌ടെക് മോഡൽ വിദ്യാർത്ഥികൾക്ക് ഇണങ്ങുന്നതാണ്. 72,900 രൂപയിലാണ് എക്‌സ്‌ടെക് വില ആരംഭിക്കുന്നത്.
ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, സൈഡ്-സ്റ്റാൻഡ് എഞ്ചിൻ കട്ട്-ഓഫ്, തുടങ്ങിയ സവിശേഷതകൾ ഇതിനുണ്ട്. 97.2 സിസി എഞ്ചിനിൽ ലഭിക്കും, അത് 8PS പവറും 8.02Nm ടോർക്കും നൽകുന്നു.
ടിവിഎസ് റൈഡർ (Tvs Rider)
ഏകദേശം 89,089 രൂപ വരെയാണ് വാഹനത്തിൻറെ ഒാൺ റോഡ് വില. 11.38PS പവറും 11.2Nm പീക്ക് ടോർക്കുമുള്ള പുതിയ 124.8cc സിംഗിൾ-സിലിണ്ടർ എയർ കൂൾഡ്, ത്രീ-വാൽവ്, ഫ്യൂവൽ-ഇഞ്ചക്‌റ്റഡ് എഞ്ചിനിലാണ് ടിവിഎസ് റൈഡർ പ്രവർത്തിക്കുന്നത്.
5-സ്പീഡ് ഗിയർബോക്സാണ് വാഹനത്തിലുള്ളത്. എൽഇഡി ഡിആർഎൽ, ഹെഡ്‌ലൈറ്റ്, പുതിയ നിറങ്ങൾ, മൾട്ടി-കളർ എൽസിഡി ഡിസ്‌പ്ലേ, യുഎസ്ബി ചാർജർ എന്നിവയും ഫീച്ചറുകളിൽ ഉൾപ്പെടുന്നു.
ബജാജ് പൾസർ എൻഎസ്-200 (Bajaj Pulsar Ns 200)
ബജാജിന്റെ 199 സിസി പൾസറാണ് ഈ ശ്രേണിയിലെ മികച്ച ബൈക്കുകളിലൊന്ന്. 23.2 ബിഎച്ച്പി പവറും 18.3 എൻഎം പീക്ക് ടോർക്കും വാഹനത്തിനുണ്ട്. 1,33,056 ലക്ഷം രൂപയാണ് വാഹനത്തിൻറെ എക്‌സ്-ഷോറൂം വില.
യമഹ എയറോക്സ് 155 (Yamaha Aerox 155)
ഒരു സ്പോർട്സ് പ്രീമിയം ലുക്കിലുള്ള ബൈക്കുകളിലൊന്നാണ് യമഹ എയറോക്സ് 155. 45 കിലോമീറ്റർ മൈലേജ് നൽകുന്ന 155 സിസി എഞ്ചിനാണ് എയറോക്സ് 155-ന്. മുൻവശത്ത് എൽഇഡി പൊസിഷൻ ലാമ്പുകളോട് കൂടിയ എൽഇഡി ഹെഡ്‌ലൈറ്റ്. എൽഇഡി ടെയിൽലൈറ്റ്, ഓട്ടോമാറ്റിക് സ്റ്റാർട്ട് ആൻഡ് സ്റ്റോപ്പ് സിസ്റ്റം, സൈഡ് സ്റ്റാൻഡ് എഞ്ചിൻ കട്ട് ഓഫ് ഫംഗ്‌ഷൻ, യുഎസ്ബി ചാർജർ ഉൾപ്പെടെയുള്ള ഫീച്ചറുകൾ ബൈക്കിനുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...